For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബിലാത്തിക്കഥ ഉപേക്ഷിച്ചു, പകരം മറ്റൊരു സര്‍പ്രൈസുമായി ഹിറ്റുകളുടെ തമ്പുരാക്കന്‍മാരെത്തും!

  |

  മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ഹിറ്റ് കൂട്ടുകെട്ടുകളിലൊന്നായ മോഹന്‍ലാലും രഞ്ജിത്തും വീണ്ടും ഒരുമിക്കുന്നുവെന്ന് കേട്ടപ്പോള്‍ മുതല്‍ പ്രേക്ഷകര്‍ ആകാംക്ഷയിലായിരുന്നു. ഈ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ സിനിമകളില്‍ അപൂര്‍വ്വം ചില ചിത്രങ്ങളെ മാറ്റി നിര്‍ത്തിയാല്‍ മറ്റുള്ളവയെല്ലാം ഗംഭീര വിജയമായിരുന്നു. രഞ്ജിത്തിന് കരിയര്‍ ബ്രേക്ക് ചിത്രം സമ്മാനിച്ച താരം കൂടിയാണ് മോഹന്‍ലാല്‍. അതുകൊണ്ട് തന്നെ ഇരുവരും ഒരുമിച്ചെത്തുന്നുവെന്ന് കേള്‍ക്കുമ്പോള്‍ പ്രേക്ഷക പ്രതീക്ഷ വാനോളമാണ്. നേരത്തെ പറഞ്ഞതില്‍ നിന്നും വ്യത്യസ്തമായി പുതിയ സിനിമയുമായാണ് ഇവരെത്തുന്നത്.

  ദുല്‍ഖറിന്‍റെ തെലുങ്ക് പ്രവേശനത്തിന് കൈയ്യടിച്ച് സിനിമാലോകം, മറികടന്ന റെക്കോര്‍ഡുകള്‍ ചില്ലറയല്ല!!!

  മമ്മൂട്ടി അതിഥി താരമായി എത്താനിരുന്ന രഞ്ജിത്ത് ചിത്രമായിരുന്നു ബിലാത്തിക്കഥ. എന്നാല്‍ സമയക്കുറവ് കാരണം അദ്ദേഹം ആ ദൗത്യം മോഹന്‍ലാലിനെ ഏല്‍പ്പിച്ചു. സുപ്രധാന കഥാപാത്രമായി ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചത്. എന്നാല്‍ ബിലാത്തിക്കഥ ഉപേക്ഷിച്ചുവെന്നും പകരം മറ്റൊരു സിനിമയുമായി മോഹന്‍ലാലും രഞ്ജിത്തും എത്തുമെന്നുമുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ഇതേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയാനായി തുടര്‍ന്നുവായിക്കൂ.

  ബിലാത്തിക്കഥയ്ക്ക് എന്ത് സംഭവിച്ചു?

  ബിലാത്തിക്കഥയ്ക്ക് എന്ത് സംഭവിച്ചു?

  മോഹന്‍ലാല്‍ രഞ്ജിത്ത് കൂട്ടുകെട്ടില്‍ പുറത്തിറങ്ങാനിരുന്ന ബിലാത്തിക്കഥയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനില്‍ക്കുകയാണ്. സിനിമയ്ക്ക് എന്താണ് സംഭവിച്ചതെന്ന തരത്തിലുള്ള സംശയമാണ് ആരാധകര്‍ ഉന്നയിച്ചിട്ടുള്ളത്. സിനിമ ഉപേക്ഷിച്ചുവെന്ന തരത്തിലുള്ള വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. ഇതോടെയാണ് ചര്‍ച്ചകളും തുടങ്ങിയത്. ഒടിയന്‍ പൂര്‍ത്തിയായതിന് ശേഷം മോഹന്‍ലാല്‍ ഏത് സിനിമയിലായിരിക്കും അഭിനയിക്കുകയെന്ന തരത്തിലുള്ള ചര്‍ച്ചകളും അരങ്ങേറുന്നുണ്ട്.

  സേതുവിന് വിട്ടുകൊടുത്തു

  സേതുവിന് വിട്ടുകൊടുത്തു

  ബിലാത്തിക്കഥയ്ക്ക് തിരക്കഥ തയ്യാറാക്കിയ സേതു തന്നെയാണ് സിനിമ സംവിധാനം ചെയ്യുന്നതെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. അനു സിത്താരയും നിരഞ്ജനുമായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍. എന്നാല്‍ പുതിയ താരനിരയെ വെച്ച് ചിത്രം സംവിധാനം ചെയ്യുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. നേരത്തെയുണ്ടായിരുന്ന താരങ്ങള്‍ രഞ്ജിത്തിനൊപ്പം ജോയിന്‍ ചെയ്യുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. അനു സിത്താരയുടെ കാര്യത്തെക്കുറിച്ച് സ്ഥിരീകരണം ലഭിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

  ലണ്ടനില്‍ തുടങ്ങും

  ലണ്ടനില്‍ തുടങ്ങും

  മോഹന്‍ലാല്‍ രഞ്ജിത് കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന സിനിമയുടെ ചിത്രീകരണം നേരത്തെ നിശ്ചയിച്ചത് പ്രകാരം തന്നെ നടക്കും. മെയ് 14 ന് ലണ്ടനില്‍ വെച്ചാണ് ചിത്രം തുടങ്ങുന്നത്. മുപ്പത് ദിവസമാണ് താരം ഈ ചിത്രത്തിനായി മാറ്റി വെച്ചിട്ടുള്ളത്. രഞ്ജിത്ത് തന്നെയാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നതെന്നതാണ് പുതിയ സവിശേഷത. സംവിധായകനാവുന്നതിന് മുന്‍പ് നല്ലൊരു എഴുത്തുകാരനാണ് താനെന്ന് അദ്ദേഹം തെളിയിച്ചിട്ടുള്ളതാണ്.

  ഓണത്തിന് തിയേറ്ററുകളിലേക്കെത്തും

  ഓണത്തിന് തിയേറ്ററുകളിലേക്കെത്തും

  ബിലാത്തിക്കഥയില്‍ അഭിനയിക്കാനിരുന്ന താരങ്ങള്‍ ഈ ചിത്രത്തിനായി അണിനിരക്കും. കന്വഡ അഭിനേത്രിയായ അരുന്ധതി നാഗ് സിദ്ദിഖ്, ബൈജു. മൈഥിലി, ടിനി ടോം തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. വര്‍ണ്ണചിത്രയുടെ ബാനറില്‍ സൂബൈര്‍, എന്‍പികെ നാസര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഓണത്തിന് സിനിമ റിലീസ് ചെയ്യാനായാണ് ഉദ്ദേശിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ അപ്‌ഡേഷനുകള്‍ വരും ദിനങ്ങളില്‍ ലഭ്യമാവുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

  നീരാളി തയ്യാറെടുക്കുന്നു

  നീരാളി തയ്യാറെടുക്കുന്നു

  മലയാള സിനിമയെ ഒന്നടങ്കം വിഴുങ്ങാനെത്തുന്ന നീരാളി അണിയറയില്‍ തയ്യാറായിക്കൊണ്ടിരിക്കുകയാണ്. നവാഗതനായ സാജു തോമസ് തിരക്കഥയൊരുക്കിയ ചിത്രം സംവിധാനം ചെയ്യുന്നത് ബോളിവുഡ് സംവിധായകനായ അജോയ് വര്‍മ്മയാണ്. പ്രഖ്യാപനം മുതല്‍ സ്‌പെന്‍സ് നിലനിര്‍ത്തിയ സിനിമ റിലീസ് വരെ അത് നിലനിര്‍ത്തിയാണ് മുന്നേറുന്നതെന്നാണ് ആരാധകര്‍ പറയുന്നത്. സിനിമയുടെ ടീസറിനും മോഷന്‍ പോസ്റ്ററിനും മികച്ച സ്വീകാര്യതയാണ് ലഭിച്ചത്.

  പിറന്നാള്‍ ദിനത്തിലെ സര്‍പ്രൈസ്

  പിറന്നാള്‍ ദിനത്തിലെ സര്‍പ്രൈസ്

  മോഹന്‍ലാലിന്‍റെ പിറന്നാള്‍ ദിനത്തില്‍ വലിയൊരു സര്‍‍പ്രൈസാണ് അദ്ദേഹം ആരാധകര്‍ക്കായി ഒരുക്കുന്നത്. അടുത്തതായി തിയേറ്ററുകളിലേക്കെത്താന്‍ പോകുന്ന നീരാളിയുടെ ട്രെയിലര്‍മെയ് 21നാണ് പുറത്തുവിടുന്നത്. അതായത് ഇത്തവണത്തെ പിറന്നാളിന് മോഹന്‍ലാല്‍ ആരാധകര്‍ക്ക് നല്‍കുന്ന ഗംഭീര സമ്മാനമാണ് ഇപ്പോള്‍ അണിയറയില്‍ ഒരുങ്ങുന്നത്. ജൂണ്‍ 14നാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തുന്നത്. ഒടിയന്‍റെ ഇടവേളയ്ക്കിടയിലെ സമയമായിരുന്നു മോഹന്‍ലാല്‍ നീരാളിക്ക് നല്‍കിയത്.

  English summary
  Bilathikadha dropped; Mohanlal and Ranjith join together for a new project
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X