For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഞാനൊരു മേനോനല്ല! ദേശീയ അവാര്‍ഡും വാങ്ങിച്ചിട്ടില്ല! വികാരധീനനായി ബിനീഷ്! പിന്തുണച്ച് സോഷ്യല്‍ മീഡിയ!

  |

  പാലക്കാട് മെഡിക്കല്‍ കോളേജിലെ കോളേജ് ഡേയില്‍ മുഖ്യാതിഥിയായി പങ്കെടുക്കാനെത്തിയ ബിനീഷ് ബാസ്റ്റ്യന് നേരിടേണ്ടി വന്ന അപമാനമാണ് എല്ലായിടത്തും ചര്‍ച്ചാവിഷയം. ബിനീഷിനൊപ്പം വേദി പങ്കിടാനാവില്ലെന്നായിരുന്നു സംവിധായകനായ അനില്‍ രാധാകൃഷ്ണ മേനോന്‍ പറഞ്ഞത്. അതിന് പിന്നിലെ കാരണത്തെക്കുറിച്ചും അദ്ദേഹം വ്യക്തമാക്കിയിരുന്നു. തന്റെ സിനിമയില്‍ ചാന്‍സ് ചോദിച്ച് വന്ന ഒരു മൂന്നാംകിട നടനോടൊപ്പം വേദി പങ്കിടാനാവില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. നോര്‍ത്ത് 24 കാതം, സപ്തമശ്രീ തസ്‌കര തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ സംവിധായകന്‍രെ വാക്കുകളലെ ഞെട്ടലോടെയാണ് സിനിമാലോകവും പ്രേക്ഷകരും കേട്ടത്.

  ഗുണ്ട വേഷങ്ങളിലൂടെ ശ്രദ്ധേയനായി മാറിയ താരമാണ് ബിനീഷ് ബാസ്റ്റ്യന്‍. വിജയ് ചിത്രമായ തെരിയിലൂടെയായിരുന്നു അദ്ദേഹത്തെ കൂടുതല്‍ പേര്‍ അറിഞ്ഞത്. അദ്ദേഹത്കിന്റെ കരിയര്‍ തന്നെ മാറ്റി മറിച്ച സിനിമയായിരുന്നു ഇത്. തന്നെ ഒഴിവാക്കാനായി സംവിധായകന്‍ ആവശ്യപ്പെട്ടിരുന്നുവെന്നറിഞ്ഞ ബിനീഷ് അദ്ദേഹത്തിന്റെ സംസാരത്തിനിടയില്‍ വേദിയിലേക്ക് എത്തുകയും നിലത്തിരുന്ന പ്രതിഷേധിക്കുകയുമായിരുന്നു. ബിനീഷ് വേദിയില്‍ മൈക്കില്ലാതെ സംസാരിച്ച് തുടങ്ങിയപ്പോള്‍ സംവിധായകന്‍ ഇറങ്ങിപ്പോരുകയായിരുന്നു. സംഭവത്തെക്കുറിച്ച് ബിനീഷിന്റെ സുഹൃത്തായ സച്ചിന്‍ ആന്റണിയും കുറിച്ചിരുന്നു. ബിനീഷിന്റെ പ്രസംഗ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

  സുഹൃത്തുക്കളെ എന്റെ ചങ്ങാതി ബിനീഷ് ബാസ്റ്റിന് ഇന്ന് നേരിടേണ്ടി വന്ന ഒരു ദുരനുഭവമാണ് ഞാൻ ഇവിടെ പങ്ക് വയ്ക്കുന്നത്.പാലക്കാട് സർക്കാർ മെഡിക്കൽ കോളേജിലെ കോളേജ് ഡേയ്ക്ക് ബിനീഷ് ബാസ്റ്റിനെ ചീഫ് ഗസ്റ്റായി വിളിച്ചിരുന്നു.എന്നാൽ പരിപാടി തുടങ്ങുന്നതിന് 1 മണിക്കൂർ മുൻപ് കോളേജിലെ പ്രിൻസിപ്പാളും യൂണിയൻചെയർമാനും ബിനീഷ് താമസിച്ച ഹോട്ടലിൽ എത്തുകയുണ്ടായി. ഉത്ഘാടനം കഴിഞ്ഞ് 1 മണിക്കൂർ കഴിഞ്ഞ് ബിനീഷ് വന്നാൽ മതിയെന്ന് പറഞ്ഞു.

  മാഗസിൻ റിലീസിങ്ങിന് വരാമെന്നേറ്റ അനിൽ രാധാകൃഷ്ണ മേനോൻ എന്ന ഫിലിം ഡയറക്ടർ ബിനീഷ് വേദിയിൽ എത്തിയാൽ ഇറങ്ങി പോകുമെന്ന് ഭീഷണി മുഴക്കിയെന്നാണ് അവർ കാരണം പറഞ്ഞത്. എന്റെ സിനിമയിൽ ചാൻസ് ചോദിച്ച് നടക്കുന്ന ഒരു മൂന്നാം കിട നടനോടൊപ്പം വേദി പങ്കിടാൻ എനിക്ക് കഴിയില്ലെന്ന് അനിൽ പറഞ്ഞതായും അവർ ബിനീഷിനെ അറിയിച്ചു. എന്തായാലും ബിനീഷ് വേദിയിലെത്തി. നിങ്ങൾ ഇത് കാണണമെന്ന് പറഞ്ഞാണ് അദ്ദേഹം വീഡിയോ പോസ്റ്റ് ചെയ്തത്.

  സംവിധായകന്‍ പ്രസംഗിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് ബിനീഷ് ബാസ്റ്റിന്‍ വേദിയിലേക്ക് എത്തിയത്. സ്റ്റേജില്‍ നിലത്ത് കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു അദ്ദേഹം. അനില്‍ സംവിധാനം ചെയ്ത ലോര്‍ഡ് ലിവിങ്സ്റ്റണ്‍ 7000 കണ്ടി എന്ന സിനിമയില്‍ ഒരു വേഷമുണ്ടെന്ന് പറഞ്ഞതിനെ തുടര്‍ന്ന് സെറ്റില്‍ പോയിരുന്നെന്ന് ബിനീഷ് പറഞ്ഞു. ഒരു മൂന്നാംകിട നടനായി എനിക്കൊപ്പം വേദിയില്‍ സംസാരിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞത്. വല്ലാതെ വേദനയായെന്നും ഞങ്ങള്‍ എന്നും കൂലികളായി നടന്നാ മതിയോയെന്നും താരം ചോദിച്ചിരുന്നു.

  ഞാന്‍ മേനോനല്ല, നാഷണല്‍ അവാര്‍ഡ് വാങ്ങിക്കാത്തയാളാണ്, തന്റെ ജീവിതത്തില്‍ തന്നെ ഏറ്റവും ദു:ഖമുള്ള ദിവസമാണിന്ന്. എങ്ങനെയാണ് സംസാരിക്കേണ്ടതെന്നറിയില്ല, വികാരധീനനായാണ് അദ്ദേഹം സംസാരിച്ചത്. ഇങ്ങനെയൊന്നും ഒരു വ്യക്തിയോടും കാണിക്കാന്‍ പാടില്ല. ടൈലിന്റെ പണിയെടുത്ത് ജീവിച്ചയാളാണ് താന്‍. വിജയ് സാറിന്റെ കൂടെ ഒരു സിനിമ ചെയ്തിട്ടുണ്ട്. ഇതാദ്യമായല്ല കോളേജില്‍ പരിപാടിക്ക് പോവുന്നത്. 220 ഓളം കോളേജില്‍ ഗസ്റ്റായി പോയിട്ടുണ്ട്.

  ആദ്യമായാണ് ജീവിതത്തില്‍ ഇങ്ങനെയൊരനുഭവം, വലിയ വിഷമം തോന്നുന്നുണ്ട്. തനിക്ക് വിദ്യാഭ്യാസമില്ല, താനൊരു കാര്യം എഴുതിക്കൊണ്ട് വന്നിട്ടുണ്ട്, അത് വായിക്കാന്‍ പോവുകയാണെന്നും പറഞ്ഞായിരുന്നു അദ്ദേഹം കുറിപ്പ് വായിച്ചത് മതമല്ല, മതമല്ല പ്രശ്‌നം, എരിയുന്ന വയറിന്റെ തീയാണ് പ്രശ്‌നം, ഏത് മതക്കാരനല്ല പ്രശ്‌നം, എങ്ങനെ ജീവിക്കും എന്നതാണ് പ്രശ്‌നം, ഞാനും ജീവിക്കാന്‍ വേണ്ടി നടക്കുന്നവനാണ്, ഞാനും ഒരു മനുഷ്യനാണെന്നായിരുന്നു താരം പറഞ്ഞത്.

  ഞാന്‍ പോവുകയാണ്, എന്നോട് നിങ്ങള്‍ ക്ഷമിക്കണം, ഞാനൊരു വിദ്യാഭ്യാസമില്ലാത്ത ആളാണ്, ജീവിതത്തില്‍ വലിയ വിഷമം തോന്നിയ ദിവസമാണ്. നിങ്ങളുടെ എല്ലാ പരിപാടികളും അടിപൊളിയാകട്ടെ, എല്ലാവര്‍ക്കും നന്ദിയെന്ന് പറഞ്ഞ് താരം വേദിയില്‍ നിന്നിറങ്ങുമ്പോള്‍ നിറഞ്ഞ കരഗോഷമായിരുന്നു അദ്ദേഹത്തിന് ലഭിച്ചത്. സോഷ്യല്‍ മീഡിയയിലൂടെ പ്രസംഗ വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണ്.

  ബിനീഷ് അപമാനിക്കപ്പെട്ടെന്ന ആരോപണത്തെക്കുറിച്ച് വിശദീകരിക്കാനായി മന്ത്രിക്ക് മുന്നില്‍ നേരിട്ടെത്തുകയായിരുന്നു കോളേജ് പ്രിന്‍സിപ്പാള്‍. അവര്‍ ഇരുവരും തമ്മിലുള്ള പ്രശ്‌നത്തിനിടയില്‍ ഞാനുമെന്റെ കുട്ടികളും പെട്ടുപോയതാണ്, ബിനീഷാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നുമാണ് അദ്ദേഹം പറയുന്നത്. ഇരുവരും തമ്മില്‍ പ്രശ്‌നം വരാന്‍ സാധ്യതയുണ്ടെന്ന് മനസ്സിലാക്കി പരിപാടിയുടെ സമയം മാറ്റിയിരുന്നു. ഇതേക്കുറിച്ച് ബിനീഷിനെ അറിയിച്ചിരുന്നു. അദ്ദേഹം വന്നപ്പോള്‍ അനില്‍ രാധാകൃഷ്ണ മേനോന്റെ പരിപാടി അവസാനിച്ചിരുന്നില്ല. അദ്ദേഹത്തെ തന്റെ മുറിയിലേക്ക് കൊണ്ടുപോകാനായി വിദ്യാര്‍ത്ഥികളാണ് പറഞ്ഞത്. 5 മിനിറ്റ് കഴിഞ്ഞ് പോകാമെന്ന് പറഞ്ഞിട്ടും ബിനീഷ് കേട്ടില്ല. പ്രശ്‌നമുണ്ടാക്കാനുള്ള ശ്രമമാണെന്ന് തോന്നിയപ്പോഴാണ് പോലീസിനെ വിളിക്കുമെന്ന് പറഞ്ഞതെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.

  English summary
  Social Media's Strong Support For Bineesh Bastin.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X