twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഒരു പുസ്തകം സിനിമയാക്കുക അത്ര എളുപ്പമല്ല, ആടുജീവിതം നേരിട്ട വെല്ലുവിളികളെ കുറിച്ച് ബ്ലെസി പറയുന്നു

    |

    ഈ കോവിഡ് കാലം കഴിഞ്ഞാല്‍ മലയാള സിനിമ നാലോളം സാഹിത്യ സൃഷ്ടികളുടെ ചലച്ചിത്രാവിഷ്‌കാരം കാണാനിരിയ്ക്കുന്നു. അതില്‍ ഏറ്റവും അധികം പ്രതീക്ഷയോടെ ആരാധകര്‍ കാത്തിരിയ്ക്കുന്നത് ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ ആസ്പദമാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് വേണ്ടിയാണ്. പൃഥ്വിരാജാണ് കേന്ദ്ര കഥാപാത്രമായ നജീബിനെ അവതരിപ്പിയ്ക്കുന്നത്. കേരളത്തിലും ജോര്‍ദനിലുമായി ചിത്രത്തിന്റെ രണ്ട് സ്‌കെഡ്യൂള്‍ ചിത്രീകരണവും കഴിഞ്ഞു.

    ഒരു സാഹിത്യ സൃഷ്ടി ദൃശ്യവത്കരിക്കുക അത്ര എളുപ്പമുള്ള കാര്യമല്ല എന്ന് ബ്ലെസി പറയുന്നു. അതിന് ഒരുപാട് വെല്ലുവിളികള്‍ നേരിടേണ്ടിവരും. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സംവിധായകന്‍. പതിനൊന്ന് വര്‍ഷം മുന്‍പാണ് ഞാന്‍ ആടുജീവിതം സിനിമയാക്കുന്നതിനെ കുറിച്ച് ചിന്തിച്ച് തുടങ്ങിയത്.

    blessyandaadujeevitham

    എഴുപതുകളിലും എണ്‍പതുകളിലും തകഴിയുടെയും മുട്ടത്ത് വര്‍ക്കിയുടെയും പി കേശവദേവിന്റെയുമൊക്കെ നോവലുകള്‍ എങ്ങിനെയാവും തിരക്കഥകളാക്കി മാറ്റിയെഴുതുന്നത്, എങ്ങിനെയാവും ഈ പ്രവണത അവസാനിച്ചത് എന്നതിനെ കുറിച്ച് ഞാനും പത്രവര്‍ത്തകനും എഴുത്തുകാരനുമായ വികെ രവി വര്‍മ തമ്പുരാനും സംസാരിയ്ക്കുമായിരുന്നു. അവസാനം ഞങ്ങളൊരു നിഗമനത്തിലെത്തി, സിനിമയ്ക്ക് ധാരാളം വിഷ്വല്‍ സാധ്യതകളുണ്ട്. അതിനോട് പൊരുത്തപ്പെടുന്ന വിധം സാഹിത്യകൃതികളെ സ്‌ക്രീനിലേക്ക് മാറ്റുക വളരെ പ്രയാസകരമായ സംഭവം തന്നെയാണ്. ആടുജീവിതം വായിക്കാന്‍ തുടങ്ങിയപ്പോള്‍ അതിന്റെ ഉള്ളടക്കം എനിക്ക് സിനിമാറ്റിക് ആയി അനുഭവപ്പെട്ടു.

    സിനിമയ്ക്ക് വേണ്ടി നോവല്‍ തിരഞ്ഞെടുക്കുന്നത് വളരെ പ്രയാസമാണ്. നജീബ് തന്റെ അനുഭവങ്ങള്‍ ഓര്‍മിയ്ക്കുന്നതാണ് പുസ്തകം. സംഭാഷണമില്ലാതെ തന്നെ സാഹിത്യകാരന് അത് അറിയിക്കാന്‍ എളുപ്പമാണ്. പക്ഷ അത് സിനിമയില്‍ ചിത്രീകരിയ്ക്കാന്‍ കഴിയില്ല. അതുകൊണ്ട് തന്നെ സിനിമയില്‍ കഥ പറയുന്ന രീതി തീര്‍ത്തും വ്യത്യസ്തമാണ്. പുസ്തകത്തിന്റെ രണ്ടാം പകുതിയില്‍ അറബി നജീബിനെ അപഹസിക്കുമ്പോഴും വായനക്കാര്‍ അത് വായിക്കുന്നത് മലയാളത്തിലാണ്. എന്നാല്‍ അത് സിനിമയിലെത്തുമ്പോള്‍ ഭാഷയും വെല്ലുവിളിയാണ്.

    വായനക്കാര്‍ എഴുത്തുകാര്‍ക്കൊപ്പം സഞ്ചരിയ്ക്കുകയാണ് ചെയ്യുന്നത്. ഓരോ ചിത്രങ്ങളും എഴുത്തുകാരന്റെ വാക്കുകളിലൂടെ അവരുടെ മനസ്സില്‍ പതിയും. എന്നാല്‍ സിമയില്‍ എത്തുമ്പോള്‍ യുക്തിയെ ചോദ്യം ചെയ്യാന്‍ കഴിയും. മൂന്ന് വര്‍ഷത്തിനുള്ളില്‍ ഒരു കഥാപാത്രത്തിന് സംഭവിയ്ക്കുന്ന ശരീരിക പരിവര്‍ത്തനവും ഞങ്ങള്‍ക്ക് സിനിമയില്‍ കാണിക്കേണ്ടതുണ്ട്.

    Recommended Video

    സിനിമയില്‍ വേറിട്ട മേക്ക്ഓവറില്‍ സൂപ്പര്‍താരം | Filmibeat Malayalam

    സിനിമയുടെ ഏറ്റവും വലിയ വെല്ലുവിളി അതൊന്നുമല്ല, ആടു ജീവിതം എന്ന നോവല്‍ വായിച്ച ഓരോ വായനക്കാരന്റെയും മനസ്സില്‍ ഒരു ചിത്രമുണ്ടാവും. ഓരോരുത്തരുടെയും സങ്കല്‍പങ്ങള്‍ വ്യത്യസ്തമാവാം. നജീബിന്റെ അനുഭവങ്ങളും അവരുടെ നെഞ്ചില്‍ പതിഞ്ഞിട്ടുണ്ടാവും. അതുകൊണ്ട് തന്നെ ഒരു ചലച്ചിത്രകാരന്‍ എന്ന നിലയില്‍ ആടുജീവിതം ദൃശ്യവത്കരിക്കുക എന്നതാണ് എന്റെ ഏറ്റവും വലിയ വെല്ലുവിളി- ബ്ലെസി പറഞ്ഞു

    English summary
    Blessy about the challenges he faced for the prithviraj starrer Aadujeevitham
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X