For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കസബ വിവാദം: പാര്‍വ്വതിയോട് ബോബി സഞ്ജയ്ക്ക് പറയാനുള്ളത് ഇതാണ്, 'വിയോജിക്കുന്നു'!

  By Jince K Benny
  |

  കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിനോട് അനുബന്ധിച്ച് ഓപ്പണ്‍ ഫോറത്തില്‍ കസബ എന്ന ചിത്രത്തേക്കുറിച്ചും അതിലെ നായകനായ മമ്മൂട്ടിയേക്കുറിച്ചും പാര്‍വ്വതി നടത്തിയ പരാമര്‍ശങ്ങള്‍ സിനിമ ലോകത്ത് വലിയ വിവാദങ്ങള്‍ക്കാണ് തുടക്കമിട്ടത്. പാര്‍വ്വതിയെ അനുകൂലിച്ചും പ്രതികൂലിച്ചും താരങ്ങളും പ്രേക്ഷകരും രംഗത്തെത്തി.

  സൂപ്പര്‍താര ചിത്രങ്ങളെ പോലും പിന്നിലാക്കി ഷാജി പാപ്പന്‍! ബോക്‌സ് ഓഫീസില്‍ ആട് 2വിന്റെ ആദ്യദിനം

  2017: ഇന്ത്യന്‍ സിനിമയിലെ മികച്ച പത്ത് സിനിമകള്‍, മലയാള സാന്നിദ്ധ്യമായി മമ്മൂട്ടി ചിത്രവും!

  ആരാധകരുടെ അസഭ്യവര്‍ഷത്തിനും സൈബര്‍ ആക്രമണങ്ങള്‍ക്കും പാര്‍വ്വതി ഇരയായി. ഈ സാഹചര്യത്തിലാണ് ഈ വിഷയത്തില്‍ വ്യത്യസ്തമായ പ്രതികരണവുമായി തിരക്കഥാകൃത്തുക്കളായ ബോബി-സഞ്ജയ് ടീം രംഗത്തെത്തിയിരിക്കുന്നത്. മനോരമ ഓണ്‍ലൈനാണ് ഇവരുവരുടെ കുറിപ്പ് പബ്ലിഷ് ചെയ്തത്.

  ആദാമിന്റെ വാരിയെല്ല്

  ആദാമിന്റെ വാരിയെല്ല്

  ആദാമിന്റെ വാരിയെല്ല് എന്ന തലവാചകത്തിലാണ് ബോബി സഞ്ജയ് ടീമിന്റെ കുറിപ്പ്. ആദ്യ വായനയില്‍ പാര്‍വ്വതിക്കെതിരായ വിമര്‍ശനാണ് കുറിപ്പെന്ന തോന്നല്‍ ജനിപ്പിക്കുമെങ്കിലും തുറന്ന അഭിപ്രായ പ്രകടനം നടത്തിയതിനും സിനിമയിലെ സ്ത്രീവിരുദ്ധതയെ ഓര്‍മ്മപ്പെടുത്തിയതിനും പാര്‍വ്വതിയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതാണ് കുറിപ്പ്.

  ഒരു ക്ഷമാപണമെങ്കിലും നടത്തിക്കൂടെ

  ഒരു ക്ഷമാപണമെങ്കിലും നടത്തിക്കൂടെ

  പ്രശ്‌നം കസബയോ പാര്‍വ്വതിയോ പോലുമല്ല. പ്രശ്‌നം പെണ്ണ് സംസാരിച്ചു എന്നതാണ്. തെറ്റിദ്ധരിക്കരുത്. സംസാരിക്കുന്നതില്‍ ഞങ്ങള്‍ക്ക് പരാതിയില്ല. പക്ഷെ അത് ഫാഷന്‍ ട്രെന്‍ഡുകളേക്കുറിച്ചും, പാചകത്തേക്കുറിച്ചും, ഭാവി വരനേപ്പറ്റിയുള്ള സങ്കല്‍പങ്ങളേക്കുറിച്ചുമൊക്കെ പോരെ?

  വന്‍ കാര്യങ്ങളേക്കുറിച്ചൊക്കെ പറയേണ്ടി വരുമ്പോള്‍ അതിനേക്കുറിച്ച് സംസാരിക്കാന്‍ ഞാനാളല്ല എന്ന വിനയമല്ലേ അതിന്റെ ശരി? അതും പോട്ടെ പറഞ്ഞതിനേപ്പറ്റി ഒരു ക്ഷമാപണമെങ്കിലും നടത്തിക്കൂടെ? എത്ര ഉച്ചത്തില്‍ ഞങ്ങള്‍ ആണ്‍ സിംഹങ്ങള്‍ അലറിക്കൊണ്ടിരിക്കുന്നു.

  ഞങ്ങള്‍ക്കിത് ശീലമില്ല

  ഞങ്ങള്‍ക്കിത് ശീലമില്ല

  മാപ്പ് പറയുന്നില്ലെന്ന് മാത്രമല്ല, അതേ ആത്മവിശ്വാസത്തോടെ, അതേ ശക്തിയോടെയുള്ള മറുപടികള്‍ വീണ്ടും വീണ്ടും. ഇല്ല പാര്‍വ്വതി, ഞങ്ങള്‍ക്കിത് ശീലമില്ല. പെണ്ണ് എന്ന് പറയുമ്പോള്‍ ഞങ്ങള്‍ പ്രതീക്ഷിക്കുന്ന മിനിമം അടക്കവും ഒതുക്കവും ഉണ്ട്. പ്രത്യേകിച്ച് ഈ പ്രായത്തില്‍. അതിനപ്പുറമുള്ളവരെ ആക്രമിച്ചേ ഞങ്ങള്‍ക്ക് ശീലമുള്ളു. ആക്രമണമെന്ന് പറയുമ്പോള്‍ അത് പല ഘട്ടങ്ങളിലാണ്. ഒന്ന് നിങ്ങളാണ് ഇതൊക്കപ്പറയാന്‍ എന്ന തരിത്തിലുള്ളത്. (നീയാരാടി ഇത് പറയാന്‍ എന്ന പരിഭാഷ).

  അടുത്ത സ്റ്റെപ്പ് പരിഹാസം

  അടുത്ത സ്റ്റെപ്പ് പരിഹാസം

  ആദ്യഘട്ടത്തില്‍ കുലുങ്ങില്ലെന്ന് കണ്ടാല്‍ അടുത്ത സ്റ്റെപ്പ് പരിഹാസമാണ്. പണിപ്പെട്ടുണ്ടാക്കുന്ന തമാശകള്‍, ഉപമകള്‍. അവിടെയും അനക്കമില്ലെങ്കില്‍ പിന്നെ ഞങ്ങള്‍ മൂന്നാമത്തെ ലെവലിലേക്ക് പോകും. സ്ത്രീയെ ലൈംഗീക അവയവങ്ങളിലേക്ക് ഒതുക്കിയുള്ള ശുദ്ധ ചീത്തവിളിയും വ്യക്തിഹത്യയും.

  മൂന്നും ഇന്ന് വരെ കേട്ടിട്ടില്ലാത്ത തരത്തില്‍ സ്ത്രീ ശബ്ദം ഉയരുമ്പോഴുണ്ടാകുന്ന അസഹിഷ്ണതയില്‍ നിന്നാണെന്നതാണ് സത്യം. അല്ലാതെ വിയോജിപ്പ് ആരോഗ്യകരമായ പരസ്പര ബഹുമാനത്തോടെയുള്ള ചര്‍ച്ചയിലൂടെ എന്നതൊന്നും ഞങ്ങളുടെ അജണ്ടയിലില്ല.

  ഏറ്റവും മികച്ച സ്ത്രീപക്ഷ സിനിമ

  ഏറ്റവും മികച്ച സ്ത്രീപക്ഷ സിനിമ

  അങ്ങനെയായിരുന്നെങ്കില്‍ സ്ത്രീവിരുദ്ധമായ പരാമര്‍ശങ്ങളോ അങ്ങനെയുള്ള കഥാപാത്രങ്ങളോ ഉണ്ടാവാന്‍ പാടില്ല എന്നതാണ് നിങ്ങളുടെ പരാമര്‍ശത്തിലുള്ളതെന്ന് ഞങ്ങള്‍ തെറ്റിദ്ധരിക്കില്ലായിരുന്നു. അവ മഹത്വവത്ക്കരിക്കരുത് എന്നാണ് നിങ്ങള്‍ ഉദ്ദേശിച്ചതെന്ന് ഞങ്ങള്‍ മനസിലാക്കുമായിരുന്നു.

  മലയാളം കണ്ട ഏറ്റവും മികച്ച സ്ത്രീപക്ഷ സിനിമയിലെ പുരുഷ കഥാപാത്രങ്ങള്‍ സ്ത്രീവിരുദ്ധതയുടെ പ്രതീകങ്ങളായിരുന്നു എന്ന് തിരിച്ചറിയുന്നിടത്ത് തീരുമായിരുന്നു എല്ലാ പ്രശ്‌നവും. ആ സിനിമയുടെ പേരാണ് ഈ കുറിപ്പിന്റേയും ടൈറ്റില്‍ ആദാമിന്റെ വാരിയെല്ല്.

  വിയോജിക്കുന്നു

  വിയോജിക്കുന്നു

  ഒരു സിനിമയുടെ മാത്രമാണ് പേരെടുത്ത് പറഞ്ഞതെങ്കിലും അതിലൂടെ അനേകം സിനിമകളെയാണ് പാര്‍വ്വതി താങ്കള്‍ വിമര്‍ശിച്ചിരിക്കുന്നത്. ഒരു പക്ഷെ, ഞങ്ങള്‍ എഴുതിയവയടക്കം. എന്തായാലും സ്വസ്ഥമായി എഴുതിക്കൊണ്ടിരുന്ന ഞങ്ങളെ ഇനി പേനയെടുക്കുമ്പോള്‍ സ്ത്രീയെ, അവളുടെ പക്ഷത്ത് നിന്ന് കൂടി ചിന്തിച്ചെഴുതു എന്ന ഓര്‍മപ്പെടുത്തലിലേക്ക്, സ്വയം വിശകലനത്തിലേക്ക്, മനസമാധാനക്കേടിലേക്ക് തള്ളിയട്ടതിനാല്‍ ഞങ്ങള്‍ താങ്കളോട് വിയോജിക്കുന്നു, വിയോജിക്കുന്നു, വിയോജിക്കുന്നു. ഈ വാചകങ്ങളോടെയാണ് ആ വലിയ കുറിപ്പ് അവസാനിക്കുന്നത്.

  ബോബി സഞ്ജയ് ചിത്രത്തിലൂടെ

  ബോബി സഞ്ജയ് ചിത്രത്തിലൂടെ

  എന്റെ വീട് അപ്പൂന്റേം എന്ന സിബി മലയില്‍ ചിത്രത്തിലൂടെ തിരക്കഥാകൃത്തുക്കളായി എത്തിയ ബോബി സഞ്ജയ് തിരക്കഥ ഒരുക്കിയ രണ്ടാമത്തെ ചിത്രമായിരുന്നു നോട്ട് ബുക്ക്. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ഈ ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ നടിയാണ് പാര്‍വ്വതി. കസബ വിവാദത്തിന്റെ പേരില്‍ വളരെ മോശമായ ഭാഷയില്‍ സോഷ്യല്‍ മീഡിയയിലൂടെ അധിക്ഷേപിക്കപ്പെട്ട താരമാണ് പാര്‍വ്വതി.

  English summary
  Bobby and Sanjay's viral write up about Kasaba Controversy.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X