Don't Miss!
- Technology വാങ്ങിയ ഉടൻ തന്നെ ഉപയോഗിക്കരുത്; പുത്തൻ ലാപ്ടോപ്പിൽ ഇക്കാര്യങ്ങൾ ആദ്യം ചെയ്യണം
- News 'ഇത്രയേറെ ഉപദ്രവിച്ചിട്ട് ഇനി ഞാനാണോ മാപ്പ് പറയേണ്ടത്?' ഷാഫിയോട് ശൈലജ
- Lifestyle ശരീരത്തില്‍ രക്തക്കുറവോ, തലചുറ്റല്‍ സ്ഥിരമോ: ശീലമാക്കണം ഈ പാനീയങ്ങള്‍
- Sports IPL 2024: പുറത്തായ ബട്ട്ലറെ പച്ചത്തെറി വിളിച്ച് പിയുഷ് ചൗള; കാണിച്ചത് മര്യാദകേട്!
- Automobiles കാറിനും ബൈക്കിനും മാത്രമല്ല വാണിജ്യ വാഹനങ്ങൾക്കും സേഫ്റ്റി തന്നെ പ്രധാനം, കാരണമെന്താണെന്നറിയാമോ
- Finance 1 വർഷത്തെ കാലാവധിയുള്ള എഫ്.ഡിക്ക് മികച്ച പലിശ നേടാം, ഈ ബാങ്കിലേക്ക് പോകൂ
- Travel വോട്ട് ചെയ്ത് തിരികെ പോകാം.. ഏപ്രിൽ 30 വരെ കെഎസ്ആർടിസി ബാംഗ്ലൂർ-കേരളാ സ്പെഷ്യൽ സർവീസ്
ബോളിവുഡെന്നാല് ഹിന്ദിസിനിമയല്ലെന്ന് അടൂര്‍ !!
ബോളിവുഡ് സിനിമയെ കുറിച്ച് കടുത്ത് വിമര്‍ശങ്ങളുന്നയിച്ച് സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണന്. ബോളിവുഡ് സിനിമയെ ഹിന്ദിസിനിമയുമായി താരതമ്യപ്പെടുത്താനാവില്ലെന്നും ബോളിവുഡില്‍ ഇറങ്ങുന്ന ചിത്രങ്ങളെല്ലാം വൈവിധ്യമില്ലാത്തതാണെന്നും അടൂര്‍ പറയുന്നു.
''ബോളിവുഡ് സിനിമയെ ഞാനൊരിക്കലും ഹിന്ദിസിനിമയെന്നു വിളിക്കില്ല. ഹിന്ദി സിനിമകള്‍ മികച്ചതും വൈവിധ്യമുളളതുമാണ്. എല്ലാം ചേരുവകളും കുത്തി നിറയ്ക്കുകയാണ് ബോളിവുഡ് സിനിമയില്‍ ചെയ്യുന്നത്''.-അടൂര്‍ പറഞ്ഞു. ദക്ഷിണേന്ത്യയില്‍ വാണിജ്യസിനിമകള്ക്കാണ് പ്രേക്ഷകര്‍ പ്രാധാന്യം കൊടുക്കുന്നത്.
ചിത്രത്തില്‍ വയലന്‍സ് ഉണ്ടെന്നു കണ്ടാല്‍ അത്തര ചിത്രങ്ങള്‍ മാത്രമാണ് തിരഞ്ഞെടുക്കുന്നതെന്നും അടൂര്‍ പറയുന്നു. ഇത്തരം ചിത്രങ്ങള്‍ കാഴ്ച്ചക്കാരുമായി സംവദിക്കുന്നവയല്ല. പണ്ടു കാലങ്ങളില്‍ സ്ത്രീകള്‍ ഇത്തരം ചിത്രങ്ങള്‍ കാണാറില്ലായിരുന്നെങ്കിലും ഇന്ന് സ്ഥിതി മറിച്ചാണെന്നും അടൂര്‍ പറയുന്നു.