For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ശ്രീദേവിയുടെ പ്രിയപ്പെട്ട സാരി ലേലം ചെയ്യാൻ ഒരുങ്ങി ബോണി കപൂർ!! ലേല തുക 40,000

|

ഇന്ത്യൻ സിനിമ പ്രേമികളെ ഒന്നടങ്കം സങ്കടത്തിലാഴ്ത്തിയ ഒരു വിയോഗമായിരുന്നു നടി ശ്രീദേവിയുടേത്. ഫെബ്രുവരിയുടെ ഏറ്റവും വലിയ നഷ്ടമെന്ന് നടിയുടെ വിയോഗത്തെ നമുക്ക് വിശേഷിപ്പിക്കാം. 2018 ഫെബ്രുവരി 24 ാം തീയതിയായിരുന്നു ശ്രീദേവിയുടെ അപ്രതീക്ഷിത വിയോഗം. ഇപ്പോഴിത അടുത്ത ഫെബ്രുവരി 24 വന്നെത്തുകയാണ്. ഒരു വർഷം പിന്നിടുമ്പോഴും ശ്രീദേവിയുടെ വിയോഗം ഉൾക്കൊളളാൻ സുഹൃത്തുക്കൾക്കോ ബന്ധുക്കൾക്കോ പൂർണ്ണമായും കഴിഞ്ഞിട്ടില്ല. അവരുടെ വാക്കുകളിൽ നിന്ന് അത് പ്രകടമാകുന്നുമുണ്ട്.

റോജയിലെ നായകനാകാൻ മണിരത്നം ആദ്യം വിളിച്ചത് തന്നെ!! കഥ പറഞ്ഞു, അപ്പോൾ തന്നെ ക്ഷണം നിരസിച്ചു, തന്റെ പകരക്കാരനായി അരവിന്ദ് സ്വാമി എത്തി, ചിത്രം ഉപേക്ഷിക്കാനുളള കാരണത്തെ കുറിച്ച് രാജീവ് മേനോൻ

കുടുംബത്തോടൊപ്പം ബന്ധുവിന്റെ വിവാഹത്തിനായി വിദേശത്തെത്തിയപ്പോഴായിരുന്നു താരത്തിന്റ വിയോഗം. മരണ സമയം നിരവധി വിവാദങ്ങൾ ഉയർന്നു വന്നിരുന്നു. ബാത്ത് ടബ്ബിലായിരുന്നു ശ്രീദേവിയുടെ മൃതദേഹം കണ്ടെത്തിയത്. മരണവുമായി ബന്ധപ്പെട്ട വിവാദങ്ങളുടേയും വിമർശനങ്ങളുടേയും മുനയൊടിക്കാൻ ദിവസങ്ങൾ മാത്രം മതിയായിരുന്നു. ഇപ്പേോഴിത ശ്രീദേവിയുടെ ചരമവാർഷികത്തിന്റെ പശ്ചാത്തലത്തിൽ ജീവകാരുണ്യ പ്രവർത്തനത്തിനായി തയ്യാറെടുക്കുകയാണ് ഭർത്താവ് ബോണി കപൂർ.

ആരോടും ലിംഗ വിവേചനം കാണിച്ചിരുന്നില്ല, ആ നടിയോടും അങ്ങനെ തന്നെ, അവർ കംഫർട്ടബിൾ ആയിരുന്നില്ല, ദിവ്യ ഗോപിനാഥിന്റെ മീ ടു ആരോപണത്തെ കുറിച്ച് അലൻസിയർ

 ശ്രീദേവിയുടെ സാരി

ശ്രീദേവിയുടെ സാരി

ചാരിറ്റിയുടെ ഭാഗമായി ശ്രീദേവിയുടെ സാരി ലേലം ചെയ്യാൻ ഒരുങ്ങുകയാണ് ഭർത്താവ് ബോണി കപൂർ. ശ്രീദേവിയുടെ പ്രിയപ്പെട്ട സാരികളിലൊന്നായ കോട്ട സാരിയാണ് ലോലം ചെയ്യുന്നത്. വെബ്സൈറ്റിലൂടെയാണ് സാരിയുടെ ലോലം. 40,000 രൂപയിൽ നിന്നാണ ലേലം ആരംഭിക്കുന്നത്. ഇപ്പോൾ 45000 രൂപവരെ സാരിയുടെ വില ഉയർന്നിട്ടുണ്ടെന്ന് ചില ഓൺലൈൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

 ഈ പണം എവിടേയ്ക്ക്

ഈ പണം എവിടേയ്ക്ക്

സാരി ലേലത്തിൽ വിറ്റ് കിട്ടുന്ന പണം സ്ത്രീകളുടേയും കുട്ടികളുടേയും ഭിന്നശേഷിക്കാരുടേയും ഉന്നമനത്തിനായി പ്രവർത്തിക്കുന്ന കൺസേൺ ഇന്ത്യൻ ഫൗണ്ടേഷനു നൽകാനാണ് തീരുമാനം. നടിയുടെ സാരി ലേലത്തിൽ പിടിക്കാനായി നിരവധി പേർ ഇതിനോടകം തന്നെ എത്തിയിട്ടുണ്ട്. ഇനിയും തുക ഉയർന്നു പോകുമെന്നുളള റിപ്പോർട്ടുകൾ പ്രചരിക്കുന്നു.

ചരമവാർഷിക പൂജ

ചരമവാർഷിക പൂജ

ശ്രീദേവിയുടെ ചരമ വാർഷിക ദിനം ഫെബ്രുവരി 24 ആണെങ്കിലും കഴിഞ്ഞ ദിവസം ഇതുമായി ബന്ധപ്പെട്ട് പൂജ ചെന്നൈയിൽ നടന്നിരുന്നു. ചെന്നൈയിലെ വസതിയിൽവെച്ചായിരുന്നു. ഭർത്താവ് ബോണി കപൂറും, മക്കളായ ഖുഷിയും ജാൻവിയും ബോണി കപൂറിന്റെ സഹോദരനും നടനുമായ അനിൽ കപൂറും ചടങ്ങിൽ പങ്കെടുത്തിരുന്നു. കൂടാതെ നടൻ അജിത്തും ഭാര്യയും നടിയുമായ ശാലിനിയും പൂജയ്ക്കായി എത്തിയിരുന്നു.

ശ്രീദേവിയുടെ  ഏറ്റവും വലിയ ആഗ്രഹം

ശ്രീദേവിയുടെ ഏറ്റവും വലിയ ആഗ്രഹം

തെന്നിന്ത്യൻ സൂപ്പർ താരം അജിത്തിന്റെ വലിയ ഫാനാണ് ശ്രീദേവി. ഇത് ബോളിവുഡിലും തെന്നിന്ത്യൻ സിനിമ ലോകത്തും പരസ്യമായ രഹസ്യമാണ്. അജിത്തിനെ കേന്ദ്രകഥാപാത്രമാക്കി ഒരു ചിത്രം ചെയ്യണമെന്നത് ശ്രീദേവിയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു. പ്രിയതമയുടെ ആഗ്രഹ സാഫല്യത്തിനായുളള തയ്യാറെടുപ്പിലാണ് ബോണി കപൂർ. ചെന്നൈ വസതിയിൽ നടന്ന ചരമ വാർഷിക ചടങ്ങിൽ കപൂർ കുടുംബാംഗങ്ങൾക്കൊപ്പം അജിത്തും ഭാര്യ ശാലിനിയും പങ്കെടുത്തിരുന്നു. ചടങ്ങിൽ സംബന്ധിക്കുന്ന താരങ്ങളുടെ ചിത്രം വൈറലാണ്.

English summary
Boney Kapoor to auction wife Sridevi’s sari for charity
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more