twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ജൂറാസിക് വേള്‍ഡ് ഹിറ്റായപ്പോള്‍ മമ്മൂക്കയുടെ ഡെറിക് അബ്രഹാം ബ്ലോക്ബസ്റ്റര്‍ ആക്കി! ഇതാണ് മാസ്..

    |

    Recommended Video

    ബോളിവുഡിനെ കടത്തിവെട്ടി ഇക്കയുടെ അബ്രഹാം

    മലയാള സിനിമയിലെ താരങ്ങള്‍ക്കിടയിലുള്ള പ്രശ്‌നങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍ ഈ വര്‍ഷത്തെ മികച്ച മാസം ജൂണ്‍ ആയിരിക്കും. ഒരുപാട് സിനിമകള്‍ റിലീസിനെത്തിയിരുന്നില്ലെങ്കിലും തിയറ്ററുകളിലേക്ക് എത്തിയ സിനിമകളെല്ലാം ഒന്നിനൊന്ന് മികച്ച് നില്‍ക്കുന്നവയായിരുന്നു. നല്ല റിവ്യൂ കിട്ടിയ സിനിമകള്‍ മാത്രമല്ല ബോക്‌സോഫീസില്‍ കളക്ഷന്‍ വാരിക്കൂട്ടിയ ചിത്രങ്ങളും ഉണ്ടായിരുന്നു.

    box-office-chart

    മലയാള സിനിമകള്‍ക്കൊപ്പം കേരളത്തില്‍ വലിയ പ്രധാന്യത്തോടെ എത്തിയ അന്യഭാഷ ചിത്രങ്ങളുമുണ്ടായിരുന്നു. സ്‌റ്റൈല്‍ മന്നന്‍ രജനികാന്തിന്റെ കാല, ഹോൡവുഡില്‍ നിന്നുമെത്തിയ ജുറാസിക് വേള്‍ഡ്, തമിഴ് ചിത്രം ടിക് ടിക് ടിക്, എന്നിവയായിരുന്നു ജൂണ്‍ റിലീസ് സിനിമകള്‍. ഒപ്പം മലയാളത്തില്‍ നിന്നും ഞാന്‍ മേരിക്കുട്ടി, അബ്രഹാമിന്റെ സന്തതികള്‍ എന്നീ സിനിമകളുമുണ്ട്. ഇവയില്‍ ബോക്‌സോഫീസില്‍ കിടിലന്‍ പെര്‍ഫോമന്‍സ് നടത്തിയ സിനിമ ഏതാണെന്ന് നോക്കാം..

    കാല

    കാല

    കബാലിയ്ക്ക് ശേഷം രജനികാന്തിനെ നായകനാക്കി പാ രഞ്ജിത്ത് സംവിധാനം ചെയ്ത സിനിമയാണ് കാല. മണ്ണിന്റെ രാഷ്ട്രീയത്തെ കുറിച്ച് കഥ പറഞ്ഞ സിനിമയ്ക്ക് വലിയ സ്വീകരണമായിരുന്നു കിട്ടിയിരുന്നത്. ബിഗ് ബജറ്റിലൊരുക്കിയ ചിത്രം വണ്ടര്‍ബാര്‍ ഫിലിംസിന്റെ ബാനറില്‍ രജനികാന്തിന്റെ മരുമകനും നടനുമായ ധനുഷാണ് നിര്‍മ്മിച്ചിരിക്കുന്നത്. ലൈക്ക പ്രൊഡക്ഷന്‍സാണ് കാല വിതരണം ചെയ്തിരുന്നത്. ജൂണ്‍ ആറിന് അമേരിക്കയില്‍ റിലീസ് ചെയ്ത ചിത്രം തൊട്ടടുത്ത ദിവസം ഇന്ത്യയിലേക്കും എത്തുകയായിരുന്നു. കേരളത്തില്‍ 300 തിയറ്ററുകളിലാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്. മോശമില്ലാതെ തുടങ്ങിയ സിനിമയ്ക്ക് ബോക്‌സോഫീസിലെ പ്രകടനം അവറേജ് എന്ന് മാത്രമേ വിലയിരുത്താന്‍ പറ്റുകയുള്ളു.

    ജുറാസിക് വേള്‍ഡ്

    ജുറാസിക് വേള്‍ഡ്

    ജുറാസിക് വേള്‍ഡിന്റെ കാര്യം എടുത്ത് പറയേണ്ട ആവശ്യമില്ല. ഇന്ത്യയിലും കേരളത്തിലും സിനിമയ്ക്ക് വലിയ സ്വീകരണമായിരുന്നു ലഭിച്ചിരുന്നത്. ബോക്‌ാേഫീസില്‍ മള്‍ട്ടിപ്ലെക്‌സുകളില്‍ നിന്നുമായിരുന്നു സിനിമയ്ക്ക് മികച്ച പിന്തുണ ലഭിച്ചിരുന്നത്. മാത്രമല്ല കുടുംബ പ്രേക്ഷകരെയും കുട്ടികളെയും ആകര്‍ഷിക്കാന്‍ സിനിമയ്ക്ക് കഴിഞ്ഞിരുന്നു. ജുറാസിക് സീരിസില്‍ പുറത്തിറങ്ങിയ മറ്റ് സിനിമകളെക്കാളും കളക്ഷന്‍ നേടാനും ജുറാസിക് വേള്‍ഡിന് കഴിഞ്ഞിരുന്നു.

    ടിക് ടിക് ടിക്

    ടിക് ടിക് ടിക്

    ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ ആദ്യമായി പിറക്കുന്ന ബഹിരാകാശ ചിത്രമെന്ന ഖ്യാതിയോടെ എത്തിയ സിനിമയായിരുന്നു ടിക് ടിക് ടിക്. ജയം രവി നായകനായി അഭിനയിച്ച സിനിമ കേരളത്തില്‍ 96 സെന്ററുകളിലായിരുന്നു റിലീസ് ചെയ്തിരുന്നത്. മോശമില്ലാത്ത തുടക്കം തന്നെയാണ് കേരള ബോക്‌സോഫീസില്‍ നിന്നും സിനിമയ്ക്ക് ലഭിച്ചിരുന്നത്.

    ഞാന്‍ മേരിക്കുട്ടി

    ഞാന്‍ മേരിക്കുട്ടി

    ജയസൂര്യ- രഞ്ജിത്ത് ശങ്കര്‍ കൂട്ടുകെട്ടിലെത്തി ഞാന്‍ മേരിക്കുട്ടി ബോക്‌സോഫീസില്‍ ഹിറ്റാണ്. ജയസൂര്യ വ്യത്യസ്ത വേഷത്തിലെത്തിയ സിനിമ പ്രേക്ഷക ഹൃദയങ്ങളിലേക്ക് ആയിരുന്നു എത്തിയത്. റിലീസിനെത്തി രണ്ട് ആഴ്ച കഴിയുമ്പോവും തുടക്കത്തില്‍ കിട്ടിയ അതേ പിന്തുണ തന്നെയായിരുന്നു ഇപ്പോഴും കിട്ടുന്നത്.

    അബ്രഹാമിന്റെ സന്തതികള്‍

    അബ്രഹാമിന്റെ സന്തതികള്‍

    മമ്മൂട്ടിയെ നായകനാക്കി ഷാജി പാടൂര്‍ സംവിധാനം ചെയ്ത സിനിമയായിരുന്നു അബ്രഹാമിന്റെ സന്തതികള്‍. കോടികള്‍ വാരിക്കൂട്ടി പ്രദര്‍ശനം തുടങ്ങി സിനിമ രണ്ട് ആഴ്ച കൊണ്ട് 25 കോടി മറികടന്നു. ഗള്‍ഫ് മേഖലയിലും സിനിമയ്ക്ക് വലിയ സ്വീകരണമായിരുന്നു ലഭിച്ചിരുന്നത്. ഈ വര്‍ഷത്തെ മറ്റൊരു ബ്ലോക്ബസ്റ്റര്‍ മൂവി കൂടിയായി മാറിയിരിക്കുകയാണ് അബ്രഹാമിന്റെ സന്തതികള്‍.

    English summary
    Box office chart (June 18-24): Abrahaminte Santhathikal continues its rule!
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X