For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ടൊവിനോ പണം തന്ന് സഹായിക്കാറുണ്ട്, അവനെ മറക്കാനാവില്ല'; ഭ്രമത്തിലെ ലോപ്പസ് പറയുന്നു

  |

  തീവണ്ടി, അർജന്റീന ഫാൻ കാട്ടൂർക്കടവ്, കൽക്കി തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ നടനാണ് അനീഷ് ​ഗോപാൽ. ഈ സിനിമകളുടെ പേരിനേക്കാൾ പറഞ്ഞാൽ കൂടുതൽ സുപരിചിതം ഭ്രമം സിനിമയിലെ ലോപ്പസ് എന്ന കഥാപാത്രമായിരിക്കും. ഭ്രമത്തിലെ നയൻതാര ഫാനായ ലോപ്പസ് എന് ഓട്ടോറിക്ഷാക്കാരനെ മലയാളികൾക്ക് ഇന്ന് പ്രിയങ്കരനാണ്. നർമ്മം കലർന്ന സംഭാഷണവും മികവുറ്റ പ്രകടനവും കൊണ്ട് ഭ്രമം സിനിമയിൽ ശ്രദ്ധിക്കപ്പെട്ട കഥാപാത്രങ്ങളിലൊന്ന് അനീഷ് അവതരിപ്പിച്ച ലോപ്പസ് തന്നെയായിരുന്നു.

  bramham movie fame aneesh gopal, aneesh gopal, yellow tooth, bhramam movie, ഭ്രമം സിനിമ, നടൻ അനീഷ് ​ഗോപാൽ, അനീഷ് ​ഗോപാൽ സിനിമകൾ, ഭ്രമം ലോപ്പസ്

  ഭ്രമത്തിലെ കഥാപാത്രത്തിലൂടെ തന്നെ ഇന്ന് ആളുകൾ കൂടുതൽ അറിയാൻ തുടങ്ങിയതിന്റെ സന്തോഷത്തിലാണ് അനീഷ് ​ഗോപാൽ നടൻ എന്നതിലുപരി പോസ്റ്റർ ഡിസൈനർ കൂടിയായ അനീഷ് ​ഗോപാൽ ഭ്രമത്തിലെ അഭിനയ അനുഭവങ്ങളും വരാനിരിക്കുന്ന സിനിമകളെ കുറിച്ചുമെല്ലാം മനസ് തുറന്നിരിക്കുകയാണിപ്പോൾ. സ്വന്തം പേരിനേക്കാൾ കഥാപാത്രങ്ങളുടെ പേരിലാണ് അനീഷ് ഗോപാൽ അറിയപ്പെട്ടിട്ടുള്ളത്. മലപ്പുറം ചീക്കോട് സ്വദേശിയാണ് അനീഷ്.

  Also Read: ഞാൻ ഇപ്പോഴും അവർക്ക് അന്നമോളാണ്, ആ സ്നേഹം അത്ഭുതപ്പെടുത്താറുണ്ട്-നിഖിതാ രാജേഷ്

  ഭ്രമത്തിലേക്ക് എത്തിയപ്പോൾ വലിയ ഷോക്കായിരുന്നുവെന്നാണ് അനീഷ് പറയുന്നു. രവി.കെ.ചന്ദ്രനാണ് സിനിമ സംവിധാനം ചെയ്യുന്നത് എന്നുകൂടി അറിഞ്ഞപ്പോൾ സന്തോഷത്തിന് അതിരില്ലായിരുന്നുവെന്നും അനീഷ് പറയുന്നു. പൃഥ്വിരാജ്, ഉണ്ണി മുകുന്ദൻ തുങ്ങിയവർക്കൊപ്പം പ്രവർത്തിക്കാൻ സാധിച്ചതിൽ വലിയ സന്തോഷമുണ്ടെന്നും. ഇത്തരത്തിൽ ആളുകൾ വീണ്ടും ഓർമിക്കുന്ന തരത്തിലുള്ള കഥാപാത്രങ്ങൾ ചെയ്യണമെന്നാണ് ആ​ഗ്രഹിക്കുന്നതെന്നും അനീഷ് ​ഗോപാൽ പറയുന്നു.

  Also Read: ബച്ചന്റെ നിർബന്ധത്തിന് വഴങ്ങി പേഴ്സിനുള്ളിലെ രഹസ്യങ്ങൾ തുറന്നുകാട്ടി ഹേമമാലിനി

  'ഭ്രമത്തിലേക്ക് എത്തിയപ്പോൾ ഭയമായിരുന്നു. ആദ്യത്തെ ദിവസം നല്ല പേടിയുണ്ടായിരുന്നു. രാജുവേട്ടൻ കൂടെ അഭിനയിക്കുമ്പോൾ ഒറുപാട് നിർദേശങ്ങൾ നൽകുകയും സപ്പോർട്ട് ചെയ്യുകയും ചെയ്തിരുന്നു. രവി സർ എപ്പോഴും ചേട്ടൻ പെരുമാറുന്ന പോലെയാണ് നമ്മളെയെല്ലാം കൈകാര്യം ചെയ്തിരുന്നത് അങ്ങനെയാണ് ഭയം ഇല്ലാതെയായത്. രാജുവേട്ടൻ സെറ്റിലേക്ക് വരുമ്പോഴേക്കും എള്ലാവരും നിശബ്ദരായിരിക്കും. പക്ഷെ അദ്ദേഹത്തിന്റെ പെരുമാറ്റമെല്ലാം വളരെ സിമ്പിളാണ്. മൂന്നാം നിലയിൽ നിന്ന് എടുത്ത് ചാടുന്ന സീൻ വലിയ പേടിയോടെയാണ് ചെയ്തത്. എന്നാൽ ഉണ്ണി മുകുന്ദൻ വളരെ കൂളായിട്ടാണ് ആക്ഷൻ രം​ഗങ്ങൾ ചെയ്യുന്നത്. അദ്ദേഹത്തിന് ആക്ഷൻ രം​ഗങ്ങൾ ഡ്യൂപ്പ് പോലും ഇല്ലാതെ ചെയ്യാനാണ് താൽപര്യം' അനീഷ് പറയുന്നു.

  bramham movie fame aneesh gopal, aneesh gopal, yellow tooth, bhramam movie, ഭ്രമം സിനിമ, നടൻ അനീഷ് ​ഗോപാൽ, അനീഷ് ​ഗോപാൽ സിനിമകൾ, ഭ്രമം ലോപ്പസ്

  Also Read: കുഞ്ഞുങ്ങളുണ്ടെന്ന പേരിൽ സെയ്ഫിനെ തളച്ചിടാൻ ആ​ഗ്രഹിച്ചിരുന്നില്ലെന്ന് മുൻ ഭാര്യ അമൃത സിങ്

  സ്കൂളിൽ പ്രച്ഛന്ന വേഷത്തിൽ പങ്കെടുത്തപ്പോൾ മുതൽ സിനിമയെ സ്നേഹിച്ച് തുടങ്ങിയതാണ്. എല്ലാവർക്കും കലാകാരന്മാരോട് സ്നേഹമുള്ളതായി തോന്നിയിട്ടുണ്ടെന്നും അനീഷ് പറയുന്നു. ഒരു ചാൻസ് ചോദിച്ച് സിനിമയിലെ സുഹൃത്തുക്കളെ ബുദ്ധിമുട്ടിക്കാറില്ലെന്നും ടൊവിനോ അടക്കമുള്ള സുഹൃത്തുക്കൾ പലപ്പോഴും അത്യാവശ്യ ഘട്ടങ്ങളിൽ ഒന്നും നോക്കാതെ പണം കടം തന്നിട്ടുള്ളവനാണെന്നും അനീഷ് പറയുന്നു. ടൊവിനോയോടുള്ള സൗഹൃദം വളരെ വിലപ്പെട്ടതാണെന്നും സ്റ്റാറായിട്ടും ജാഡയില്ലാത്ത പെരുമാറ്റമാണ് ടൊവിനോയുടേതെന്നും അനീഷ് പറയുന്നു. ഇന്ദ്രൻസിന്റെ പെരുമാറ്റ രീതിയാണ് തന്നെ ഏറ്റവും കൂടുതൽ ആകർഷിച്ചിട്ടുള്ളതെന്നും അനീഷ് പറയുന്നു.

  Also Read: ഒന്നാംസ്ഥാനം വിട്ടുകൊടുക്കാതെ കുടുംബവിളക്കിന്റെ വിജയയാത്ര തുടരുന്നു

  തട്ടാശ്ശേരി കൂട്ടം, ഈയ്യൽ, കർണ്ണൻ നെപ്പോളിയൻ ഭ​ഗത് സിങ് തുടങ്ങിയ ഒട്ടനവധി സിനിമകളാണ് ഇനി അനീഷിന്റേതായി റിലീസിനെത്താനുള്ളത്. സീരിയസ് റോളുകൾ ചെയ്യാനാണ് എന്നും താൽപര്യപ്പെടുന്നതെന്നും അനീഷ് പറയുന്നു. ഹോം, കുറുപ്പ്, ഓപ്പറേഷൻ ജാവ തുടങ്ങി ഒട്ടനവധി സിനിമകൾക്ക് പോസ്റ്റർ ഡിസൈൻ ചെയ്തത് അനീഷിന്റെ ഉടമസ്ഥതയിലുള്ള യെല്ലോ ടൂത്ത് എന്ന പോസ്റ്റർ കമ്പനിയാണ്. ഭ്രമം ഒക്ടോബർ ഏഴിനാണ് ആമസോൺ പ്രൈമിൽ സ്ട്രീം ചെയ്ത് തുടങ്ങിയത്. ഹിന്ദി സിനിമ അന്ധാധുന്നിന്റെ മലയാളം റിമേക്കാണ് സിനിമ. മംമ്ത, റാഷി ഖന്ന, ജ​ഗദീഷ്, ഉണ്ണി മുകുന്ദൻ, അനന്യ തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

  ടൊവിനോയുടെ മിന്നല്‍ മുരളി നെറ്റ്ഫ്‌ലിക്‌സിലൂടെ | FilmiBeat Malayalam

  Also Read: 'ഞങ്ങളെ ഒരു ദിവസം ടെൻഷനടിപ്പിച്ചവർ അടുത്തദിവസം ഒന്നായി', ഒളിച്ചോടിയ കഥപറഞ്ഞ് ഷാജുവും ചാന്ദ്നിയും

  Read more about: malayalam movie prithviraj
  English summary
  bramham movie fame aneesh gopal open up about his upcoming movies and bramham movie experience
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X