For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കാണാൻ ആഗ്രഹിച്ചിരുന്നു, എന്നാൽ!! ക്യാപ്റ്റൻ രാജു യാത്രയായത് ആ ആഗ്രഹം മാത്രം ബാക്കിയാക്കി

  |

  പൊക്കവും അതിനൊത്ത വണ്ണവുമുള്ള പ്രേക്ഷകരെ മുൾമുനയിൽ നിർത്തുന്ന നോട്ടവും എന്നു വേണ്ട ഒരു വില്ലന് ആവശ്യ‌മായ എല്ലാ ഗുണങ്ങളുമുള്ള ഒരു നടനായിരുന്നു ക്യാപ്റ്റൻ രാജു. വില്ലന് എന്നും വില്ലനായി മാത്രം സിനിമയിൽ നിലനിൽക്കാൻ കഴിയുളളൂ എന്ന ട്രെന്റ് ക്യാപ്റ്റൻ രാജു പൊളിച്ചടുക്കുകയായിരുന്നു. ഒരു കലാകാരനെ ഒരു മേഖലയിൽ മാത്രം ഒതുക്കി നിർത്താൻ സാധിക്കില്ലെന്ന് ക്യാപ്റ്റൻ രാജു സ്വന്തം കലാജീവിതത്തിലൂടെ തന്നെ തെളിയിച്ചു കൊടുത്തു. നാലു പതിറ്റാണ്ട് നീണ്ടു നിന്ന
  സിനിമയാത്രയിൽ വില്ലൻ, കോമഡി, സ്വഭാവന നടൻ, സംവിധായകൻ എന്നിങ്ങനെ നിരവധി റോളുകളിലും അദ്ദേഹം തിളങ്ങിയിട്ടുണ്ട്.

  ജയറാം പ്രവചിച്ചു!! ഭാവിയിൽ മീനാക്ഷി ഒരു നടിയാകുമെന്ന്, ഒരു മലയാളി കൂടി തെന്നിന്ത്യയിലേയ്ക്ക്....

  നാലു പതിറ്റാണ്ട് നീണ്ടുനിന്ന ക്യാപ്റ്റൻ രാജുവിന്റെ കലാജീവിതത്തിൽ സിനിമ പ്രേമികൾക്ക് സമ്മാനിച്ചത് ഒരുപിടി മികച്ച കഥാപാത്രങ്ങളായിരുന്നു. ആഗസ്റ്റ് 1 എന്ന ചിത്രത്തിലെ സീരിയൽ കില്ലർ നിക്കോളാസ്, വടക്കൻ വീരഗാഥയിലെ അരിങ്ങോടർ സിഐഡി മൂസയും നാടോടിക്കാറ്റുമെല്ലാം ക്യാപ്റ്റൻ രാജുവിന്റെ വ്യത്യസ്ത മുഖങ്ങളാണ് പ്രേക്ഷകർ കണ്ട്. 68ാം വയസ്സിൽ ലോകത്ത് നിന്ന് വിടപറയുമ്പോൾ ഒരു ആഗ്രഹം മാത്രം ബാക്കി നിർത്തിയിട്ടാണ് പോകുന്നത്.

  സിൽക്കിന്റെ ജീവിതം സിനിമയാകില്ല!! കാരണം ഇത്... !! സംവിധായകൻ പാ രഞ്ജിത്ത് വെളിപ്പെടുത്തുന്നു

    വില്ലനിൽ നിന്ന് കോമഡി

  വില്ലനിൽ നിന്ന് കോമഡി

  ‌ആദ്യ കാലങ്ങളിൽ മലയാളത്തിലെ ശക്തനായ വില്ലനാരാണെന്ന് ചോദിച്ചാൽ പ്രേക്ഷകരുടെ മനസ്സിൽ ആദ്യം ഓടിയെത്തുന്ന മുഖം ക്യാപ്റ്റൻ രാജവിന്റേതായിരിക്കും. സീരിയൽ കില്ലർ എന്താണെന്ന് ഒരു പക്ഷെ പ്രേക്ഷകർക്ക് മുന്നിൽ പരിചയപ്പെടുത്തിയ കൊടുത്തത് ഇദ്ദേഹമായിരിക്കും. ബോളിവുഡിൽ മാത്രം കണ്ടു വന്നിരുന്ന അതേ ഗെറ്റപ്പിലായിരുന്നു ക്യാപറ്റൻ രാജു മലയാളത്തിൽ എത്തിയത്. ആഗസ്റ്റ്1 ലെ സീരിയൽ കില്ലർ നിക്കോളാസിനെ ഒരിക്കലും പ്രേക്ഷകർ ആരും മറക്കില്ല. പ്രേക്ഷകരെ വിറപ്പിക്കാൻ മാത്രമല്ല ചിരിപ്പിക്കാനും കഴിയുമെന്ന് നാടോടിക്കാറ്റിലൂടെ ക്യാപ്റ്റൻ രാജു തെളിയിച്ചു. പവനായി എന്ന പ്രെഫഷണൽ കില്ലർ പ്രേക്ഷകരെ കുടുകുട ചിരിപ്പിക്കുകയായിരുന്നു.

  പവനായി പ്രേക്ഷകർ ഏറ്റെടുത്തു

  പവനായി പ്രേക്ഷകർ ഏറ്റെടുത്തു

  1987 ൽ ശ്രീനിവാസൻ സത്യൻ അന്തിക്കാട് കൂട്ട്ക്കെട്ടിൽ പിറന്ന ചിത്രമായിരുന്നു നാടോടിക്കാറ്റ്. മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ചിത്രത്തിലെ ഓരേ കഥാപാത്രങ്ങൾക്ക് ലഭിച്ചത്. ദാസനും വിജയനേയും പ്രേക്ഷകർ ഹൃദയം കൊണ്ടാണ് സ്വീകരിച്ചത്. എന്നൽ ഇവരോടൊപ്പം മറ്റൊരു വ്യക്തിയേകൂടി പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. പിവി നാരായണൻ എന്ന പവനായി. ഇത് ക്യാപ്റ്റൻ രാജു എന്ന നടന്റെ കരിയറിൽ ഏറെ മുതൽക്കൂട്ടായിരുന്നു

   പവനായി 99.99

  പവനായി 99.99

  വർഷങ്ങൾ എത്ര കഴിഞ്ഞാലും ഇന്നും പ്രേക്ഷകർ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഒരു പേരാണ് പവനായി. പവനായി ശവമായി എന്ന ഡയലോഗ് ഇന്നും പ്രേക്ഷകരുടെ ഇടയിലുണ്ട്. ക്യാപ്റ്റൻ രാജുവിന്റെ ഏറ്റവും വലിയ സ്വപ്നങ്ങളിൽ ഒന്നായിരുന്നു മിസ്റ്റർ പവനായി 99.99 എന്ന ചിത്രം.2012 ൽ ചിത്രീകരണം പൂർത്തിയായ ചിത്രം 2018 ആയിട്ടു പോലും അദ്ദേഹത്തിന് പുറത്തിറക്കാൻ കഴിഞ്ഞിട്ടില്ല. അതിന്റെ ഒരു വേദന അദ്ദേഹം പല തവണ പങ്കുവെച്ചിട്ടുമുണ്ട്. ശ്രീനിവാസന്റേയും സത്യൻഅന്തിക്കാടിന്റേയും പ്രമേയത്തെ അൽപമൊന്ന് മാറ്റിയാണ് ക്യാപ്റ്റൻ രാജു അവതരിപ്പിച്ചത്.

  സിനിമ റിലീസ് ചെയ്യാത്തതിന്റെ കാരണം

  സിനിമ റിലീസ് ചെയ്യാത്തതിന്റെ കാരണം

  2012 ൽ മിസ്റ്റർ പവനായി 99.99 എന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയായിരുന്നു. എന്നാൽ അത് ഇതുവരെ റിലീസായിട്ടില്ല..നിര്‍മാതാവിന് മറ്റെന്തൊക്കെയോ താല്‍പര്യങ്ങളുണ്ട്. എന്റെ കടമ നിര്‍വഹിച്ചു കഴിഞ്ഞു. ഇനി റിലീസ് ചെയ്യുകയോ ചെയ്യാതിരിക്കുകയോ ചെയ്യട്ടെ എന്ന് അദ്ദേഹം മുൻപ് ഒരിക്കൽ ഒരു അഭിമുഖത്തിൽ
  പറഞ്ഞിരുന്നു. വിജയ രാഘവന്റെ മകൻ ദേവദേവനായിരുന്നു മിസ്റ്റർ പവനായി 99.99 ലെ നായകൻ. നടിയായി എത്തിയത് പൊന്നമ്മബാബുവിന്റെ മകൾ പിങ്കി. ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് രൂപക് ആന്‍ഡ് നിഷാക് ചേർന്നാണ്. ഗണേഷ്‌കുമാര്‍, ഗിന്നസ് പക്രു, ഭീമന്‍രഘു, ഇന്ദ്രന്‍സ്,ജോണി, ടോണി, കവിയൂര്‍
  പൊന്നമ്മ തുടങ്ങിയവരും അഭിനയിച്ചിരുന്നു

  സംവിധായകനായി ശോഭിച്ചില്ല

  സംവിധായകനായി ശോഭിച്ചില്ല

  വേഷഭാവ പകർച്ചയിലൂടെ അഭിനയത്തിൽ തിളങ്ങി എങ്കിലും സംവിധായകനായി ഇദ്ദേഹത്തിന് അധികം ശോഭിക്കാൻ കഴിഞ്ഞിരുന്നില്ല. 1997 ൽ ഇതാ ഒരു സ്നേഹഗാഥ എന്ന ചിത്രത്തിലൂടെയാണ് സംവിധായകൻ കുപ്പായം ആദ്യമായി അദ്ദേഹം ധരിക്കുന്നത്. മികച്ച ഒരു സന്ദേശവുമായിട്ടായിരുന്നു ചിത്രം ബിഗ്സ്ക്രീനിൽ എത്തിയത്. എന്നാൽ
  വേണ്ടവിധം വിജയം നേടാൻ ചിത്രത്തിന് സാധിച്ചിരുന്നില്ല.

  English summary
  captain raju dircting movie mr pavanayi 99.99 not realesed
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X