twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'ചേട്ടായി'മാരുടെ പൂസാകല്‍ കണ്ട് പേടിക്കേണ്ട

    |

    'ചേട്ടായി'മാരുടെ പൂസാകല്‍ കണ്ട് പേടിക്കേണ്ടെന്ന് സച്ചിയും ഷാജൂണും. തന്റെ പുതിയ ചിത്രമായ ചേട്ടായീസില്‍ തുടക്കം തൊട്ട് അവസാനം വരെ വെള്ളമടിയാണെന്ന പരാതിയില്‍ കഴമ്പില്ലെന്ന് സംവിധായകന്‍ ഷാജൂണ്‍ കാര്യാല്‍. ചെറിയ കഥ വ്യത്യസ്തമായ രീതിയില്‍ പറയാനുള്ള ശ്രമമായിരുന്നു തന്റെ ചിത്രമെന്നും ഷാജൂണ്‍ പറഞ്ഞു. മാധ്യമപ്രവര്‍ത്തകര്‍ക്ക് വേണ്ടി നടന്ന ചിത്രത്തിന്റെ പ്രദര്‍ശനത്തിന് ശേഷം കോഴിക്കോട് പ്രസ്‌ക്ലബില്‍ നടന്ന മുഖാമുഖത്തില്‍ പരിപാടിയിലാണ് ഷാജൂണ്‍ തന്റെ പുതിയ ചിത്രത്തിന് നേരെ ഉയരുന്ന വിമര്‍ശനങ്ങളെക്കുറിച്ച് വിശദീകരിച്ചത്.

    Chettayees

    സൗഹൃദവും ദാമ്പത്യജീവിതവും തമ്മിലുള്ള പ്രശ്‌നങ്ങളാണ് കഥാതന്തു. സൗഹൃദത്തിന്റെ ആഴവും ഇവ കുടുംബജീവിതത്തിലുണ്ടാക്കുന്ന പ്രതിസന്ധികളുമാണ് ചിത്രം പറയുന്നത്. സിനിമയിലെ മദ്യപാനരംഗങ്ങളും പോസ്റ്ററും ടൈറ്റിലും ചില ആശയക്കുഴപ്പം പ്രേക്ഷകരില്‍ ഉണ്ടാക്കുന്നുണ്ടെന്നത് വാസ്തവമാണ്. എങ്കിലും ഇതൊരു നല്ല കുടുംബചി്ര്രതം തന്നെയാണ്. ആത്മസുഹൃത്തുക്കളായ അഞ്ചുപേരുടെ രണ്ടുദിവസത്തെ ജീവിതത്തിലെ ഒരു സംഭവം രസകരമായി അവതരിപ്പിക്കുകയാണ് താന്‍ ഈ സിനിമയിലെന്നും ഷാജൂണ്‍ പറഞ്ഞു. തീയേറ്ററുകളില്‍ നിന്ന് ചേട്ടായീസിന് നല്ല പ്രതികരണമാണുള്ളതെന്നും ഷാജൂണ്‍ കാര്യാല്‍ വ്യക്തമാക്കി.

    മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലും ഗീരീഷ് പുത്തഞ്ചേരിയുമൊത്തിറക്കിയ വടക്കുംനാഥന് ശേഷം താന്‍ ഒരുക്കിയ ചിത്രമാണ് ചേട്ടായീസ്. ഗിരീഷ് പുത്തഞ്ചേരി തിരക്കഥയൊരുക്കുന്ന മറ്റൊരു ചിത്രം പ്ലാന്‍ ചെയ്തിരുന്നെങ്കിലും അപ്രതീക്ഷിതമായെത്തിയ ഗിരീഷിന്റെ മരണം ഈ പ്രൊജക്ടിനെ തകിടം മറിച്ചു.

    മദ്യത്തിന്റെ സാന്നിദ്ധ്യം തുടര്‍ച്ചയായി ചിത്രത്തില്‍ വന്നതിന് പ്രധാന കാരണം പുതുവത്സരത്തലേന്നത്തെ രാത്രിയില്‍ അഞ്ച് സുഹൃത്തുക്കള്‍ക്കിടയില്‍ നടക്കുന്ന കഥയായതിനാലാണെന്ന് ചേട്ടായീസിന്റെ തിരക്കഥാകൃത്ത് സച്ചി പറഞ്ഞു. ഈ സുഹൃത്തുക്കളുടെ ഒന്നരദിവസത്തെ ജീവിതമാണ് ഈ ചിത്രത്തില്‍ പറയുന്നത്. അതുകൊണ്ട് ഒരു സീനില്‍ വരുന്ന മദ്യത്തെ അടുത്ത സീനില്‍ ഒഴിവാക്കാനാവുമായിരുന്നില്ല. എന്നാല്‍ മദ്യപാന രംഗങ്ങള്‍ പരമാവധി ഒഴിവാക്കാന്‍ തങ്ങള്‍ ശ്രമിച്ചിട്ടുണ്ടെന്നും സച്ചി വ്യക്തമാക്കി.
    ചേട്ടായീസില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച പി സുകുമാര്‍, സുനില്‍ ബാബു തുടങ്ങിയവരും സംവിധായകനോടും തിരക്കഥാകൃത്തിനോടുമൊപ്പം മുഖാമുഖത്തില്‍ പങ്കെടുത്തു.

    English summary
    chettayees, review, shajoon kariyal, biju menon, sachi, ചേട്ടായീസ്, ബിജു മേനോന്‍, ഷാജൂണ്‍ കാര്യാല്‍, സച്ചി, നിരൂപണം
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X