For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാഷ്ട്രീയത്തില്‍ നിന്നും വിട്ടുനില്‍ക്കുന്നതാണ് നല്ലത്! കമല്‍ഹാസനോടും രജനീകാന്തിനോടും ചിരഞ്ജീവി

|

രാഷ്ട്രീയ രംഗം വിട്ട് സിനിമയിലേക്ക് തിരിച്ചെത്തിയ താരങ്ങളിലൊരാളാണ് മെഗാസ്റ്റാര്‍ ചിരഞ്ജീവി. 2008ല്‍ പ്രജാരാജ്യം എന്ന പാര്‍ട്ടി രൂപീകരിച്ച് രാഷ്ട്രീയത്തില്‍ സജീവമായ താരം പിന്നീട് 9 വര്‍ഷത്തിന് ശേഷമാണ് സിനിമകളില്‍ സജീവമായത്. തിരിച്ചുവരവില്‍ കൈദി നമ്പര്‍ 150 എന്ന ചിത്രത്തിലാണ് നടന്‍ അഭിനയിച്ചത്. സിനിമ വിജയമായതിന് ശേഷം സൈര നരഹിംഹ റെഡ്ഡി എന്ന ബ്രഹ്മാണ്ഡ ചിത്രവുമായിട്ടാണ് ഇത്തവണ തെലുങ്ക് മെഗാസ്റ്റാര്‍ എത്തുന്നത്. സിനിമ അടുത്ത മാസമാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.

സൈര നരസിംഹ റെഡ്ഡി പ്രചാരണ പരിപാടികള്‍ക്കിടെ രജനീകാന്തിനെയും കമല്‍ഹാസനെയുംകുറിച്ച് മെഗാസ്റ്റാര്‍ പറഞ്ഞ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായിരുന്നു. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ രജനിയോടും കമലിനോടും രാഷ്ട്രീയത്തില്‍ നിന്നും വിട്ടുനില്‍ക്കാനാണ് ചിരഞ്ജീവി ആവശ്യപ്പെട്ടത്. നല്ല കാര്യങ്ങള്‍ ചെയ്യണമെങ്കില്‍ പോലും അവര്‍ക്ക് അതിന് കഴിയണമെന്നില്ല എന്നും ചിരഞ്ജീവി പറയുന്നു. സ്വന്തം അനുഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഇക്കാര്യങ്ങള്‍ നടന്‍ തുറന്നുപറഞ്ഞത്.

കമല്‍ഹാസനും രജനീകാന്തും രാഷ്ട്രീയത്തില്‍ പുതിയ ആള്‍ക്കാരാണ്. അവര്‍ രാഷ്ട്രീയത്തില്‍ പ്രവേശിച്ചാല്‍ അത് ഗുണകരമാകണമെന്നില്ല. ഞാന്‍ രാഷ്ട്രീയത്തില്‍ എത്തുമ്പോള്‍ നമ്പര്‍ വണ്‍ സൂപ്പര്‍സ്റ്റാറായിരുന്നു. ഞാന്‍ അതൊക്കെ വേണ്ടെന്നുവെച്ചു. എതിരാളികള്‍ കോടിക്കണക്കിന് രൂപ ചെലവഴിച്ചതിനാല്‍ എന്റെ മണ്ഡലത്തില്‍ ഞാന്‍ പരാജയപ്പെട്ടു. സഹോദരന്‍ പവന്‍ കല്യാണിനും അത് തന്നെയാണ് സംഭവിച്ചത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കമല്‍ഹാസന്‍ വിജയിക്കുമെന്നാണ് ഞാന്‍ കരുതിയത്. പക്ഷേ കമലിന്റെ പാര്‍ട്ടിക്ക് വിജയിക്കാനായില്ല.

ചുണ്ടിനും കപ്പിനും ഇടയിലാണ് രാഷ്ട്രീയം. രജനിയും കമലും എന്നെ പോലെ ആകണമെന്നില്ല. പക്ഷേ അവരോട് എനിക്ക് പറയാനുളളത് രാഷ്ട്രീയത്തില്‍ ചേരരുത് എന്നാണ്. പരാജയങ്ങളും തിരിച്ചടിയും കൈകാര്യം ചെയ്യാനാകുകയും ജനങ്ങള്‍ക്ക് വേണ്ടി നല്ല കാര്യങ്ങള്‍ ചെയ്യാന്‍ ആഗ്രഹവുമുണ്ടെങ്കില്‍ രാഷ്ട്രീയത്തില്‍ ചേരാം. ഒരു ദിവസം കൊണ്ട് എല്ലാ കാര്യങ്ങളും ശരിയാകണമെന്നില്ല. അഭിമുഖത്തില്‍ സംസാരിക്കവേ തെലുങ്ക് മെഗാസ്റ്റാര്‍ വ്യക്തമാക്കി.

അതേസമയം ചിരഞ്ജീവിയുടെ സൈര നരസിംഹ റെഡ്ഡി ഒക്ടോബര്‍ രണ്ടിന് ഗാന്ധി ജയന്തി ദിനത്തിലാണ് പുറത്തിറങ്ങുന്നത്. ചരിത്ര പശ്ചാത്തലത്തില്‍ കഥ പറയുന്ന സിനിമ ബ്രീട്ടീഷുകാര്‍ക്കെതിരെ പടപൊരുതിയ ഉയ്യലവാഡ നരസിംഹ റെഡ്ഡിയുടെ ജീവിതമാണ് കാണിക്കുന്നത്. 250 കോടി മുതല്‍മുടക്കിലാണ് സിനിമ അണിയറയില്‍ ഒരുങ്ങിയിരിക്കുന്നത്.

അച്ഛന്റെ പിറന്നാളിന് മകന്റെ സമ്മാനം! ഹരീശ്രീ അശോകന്റെ യാത്ര ഇനി ഇന്നോവയില്‍

നാല് ഭാഷകളിലായി പുറത്തിറങ്ങുന്ന സിനിമ സുരേന്ദര്‍ റെഡ്ഡിയാണ് സംവിധാനം ചെയ്യുന്നത്. ലേഡീ സൂപ്പര്‍ സ്റ്റാര്‍ നയന്‍താര, തമന്ന തുടങ്ങിയരാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്. ഒപ്പം അമിതാഭ് ബച്ചന്‍,കിച്ച സുദീപ്, വിജയ് സേതുപതി തുടങ്ങിയ സൂപ്പര്‍ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു.കൊയിന്‍ഡെല്ലാ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ചിരഞ്ജീവിയുടെ മകന്‍ രാംചരണാണ് സൈര നരസിംഹ റെഡ്ഡി നിര്‍മ്മിക്കുന്നത്.

ആക്ഷന്‍ രംഗങ്ങളും പഞ്ച് ഡയലോഗുകളുമായി സൈര നരസിംഹ റെഡ്ഡിയുടെ കിടിലന്‍ ട്രെയിലര്‍! വൈറലായി വീഡിയോ

English summary
Chiranjeevi Requested Rajinikanth And Kamal Haasan To Stay Away From Politics
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more