twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വ്യാജന് മുന്നില്‍ മുട്ടുമടക്കാതെ ചങ്ക്‌സ്! വ്യാജന് പ്രേക്ഷകര്‍ നല്‍കിയ മറുപടി ഇങ്ങനെ...

    By Karthi
    |

    താരധിപത്യമാണ് സിനിമയിലെന്ന് വിമര്‍ശങ്ങള്‍ ഉയരുമ്പോള്‍ പ്രേക്ഷകര്‍ക്ക് താരങ്ങളെയല്ല നല്ല സിനിമകളാണ് വേണ്ടതെന്ന് 2017ന്റെ ആദ്യ പകുതി സാക്ഷ്യപ്പെടുത്തുന്നു. രണ്ടാം പകുതിയുടെ തുടക്കത്തിലും നിലനില്‍ക്കുന്നത് ഇതേ ട്രെന്‍ഡ് തന്നെയാണ്. താരങ്ങളില്ലാതെ യുവാക്കളെ പ്രധാന താരങ്ങളാക്കി പുറത്തിറക്കിയ ചിത്രമാണ് ചങ്ക്‌സ്. ഹാപ്പി വെഡ്ഡിംഗ് എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം ഒമര്‍ ലുലു സംവിധാനം ചെയ്ത ചിത്രമായിരുന്നു ചങ്ക്‌സ്.

    മോഹന്‍ലാല്‍ കാരണം വിശാലിന് പണികിട്ടി! വില്ലന്റെ ഷൂട്ട് തീര്‍ന്നപ്പോള്‍ വിശാലിന്റെ അവസ്ഥ ഇങ്ങനെ... മോഹന്‍ലാല്‍ കാരണം വിശാലിന് പണികിട്ടി! വില്ലന്റെ ഷൂട്ട് തീര്‍ന്നപ്പോള്‍ വിശാലിന്റെ അവസ്ഥ ഇങ്ങനെ...

    Chunks

    തിയറ്ററിലെത്തി ആദ്യ ദിനം മുതല്‍ യുവാക്കള്‍ ചിത്രത്തെ ഏറ്റെടുത്തുന്നു. താരങ്ങളില്ലാത്ത ഈ ചെറിയ ചിത്രം 1.48 കോടി ആദ്യ ദിനം നേടി. രണ്ടാം ദിനം കളക്ഷന്‍ വര്‍ദ്ധിപ്പിക്കാനും ചിത്രത്തിന് സാധിച്ചു. എന്നാല്‍ അതിന് പിന്നാലെ ചിത്രത്തിന് തിരിച്ചടികളും തുടങ്ങി. ചിത്രത്തിന്റെ വ്യാജ പതിപ്പ് റിലീസിന്റെ ആദ്യദിനം തന്നെ ഇന്റര്‍നെറ്റിലെത്തി. അഡള്‍ട്ട് കോമഡിയുടെ അതിപ്രസരമാണെന്ന തരത്തില്‍ ചിത്രത്തേക്കുറിച്ചുള്ള അഭിപ്രായങ്ങളും സമൂഹമാധ്യമങ്ങളും ഓണ്‍ലൈന്‍ മീഡിയകളിലും സജീവമായി.

    എന്നാല്‍ ഈ പ്രതിബന്ധങ്ങളെയെല്ലാം പിന്തള്ളുന്ന പ്രതികരണമാണ് ഇപ്പോള്‍ തിയറ്ററില്‍ നിന്ന് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. കേരളത്തില്‍ നിന്ന് മാത്രം 15 കോടി കളക്ഷന്‍ നേടിയ ചിത്രത്തിന്റെ ആകെ കളക്ഷന്‍ 20 കോടിയാണെന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു. ചിത്രം 6000 ഷോകള്‍ പൂര്‍ത്തിയാക്കിയതിന്റെ ആഘോഷം ഞായറാഴ്ച വൈകിട്ട് എറണാകുളത്ത് നടന്നു. പ്രേക്ഷകര്‍ക്കൊപ്പം കേക്ക് മുറിച്ചാണ് ചങ്ക്‌സിന്റെ അണിയറ പ്രവര്‍ത്തകര്‍ വിജയം ആഘോഷിച്ചത്. ബാലു വര്‍ഗീസ്, ഹണി റോസ്, സംവിധായകന്‍ ഒമര്‍ ലുലു എന്നിവര്‍ ആഘോഷത്തില്‍ പങ്കെടുക്കാനെത്തിയിരുന്നു.

    English summary
    How Chunks reacts to piracy and negative publicity.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X