twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'ആ രംഗത്ത് മോഹന്‍ലാല്‍ അഭിനയിക്കുന്നത് കണ്ട് നില്‍ക്കാന്‍ കഴിഞ്ഞില്ല, ഹൃദയം തകരുന്ന അവസ്ഥയായിരുന്നു'

    കിരീടം എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ അഭിനയം കണ്ടപ്പോള്‍ ഹൃദയം കീറിമുറിയ്ക്കുന്ന അനുഭവമായിരുന്നു ഉണ്ടായത് എന്ന് ഛായാഗ്രാകന്‍ എസ് കുമാര്‍

    By Rohini
    |

    മോഹന്‍ലാല്‍ പലപ്പോഴും ക്യാമറയ്ക്ക് മുന്നില്‍ സംവിധായകരെ പോലും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ലാലിന്റെ അഭിനയം കണ്ട് കണ്ണ് നിറഞ്ഞ് പോയ സംവിധായകരാണ് സിബി മലയിലും കമലും സത്യന്‍ അന്തിക്കാടുമൊക്കെ.

    കിരീടത്തില്‍ അഭിനയിച്ചതിന് നല്‍കിയ പ്രതിഫലം തിലകന്‍ തിരിച്ചു നല്‍കാന്‍ കാരണം?

    ഇപ്പോഴിതാ, ഒരു ക്യാമറമാനും ലാലിന്റെ അഭിനയം കണ്ട് ഹൃദയം തകര്‍ന്നുപോയ ആ അവസ്ഥയെ കുറിച്ച് പറയുന്നു. പ്രശസ്ത ഛായാഗ്രഹകന്‍ എസ് കുമാര്‍ കിരീടം എന്ന ചിത്രത്തിലെ അനുഭവം പറയുകയായിരുന്നു.

    എന്റെ ഭാഗ്യം

    എന്റെ ഭാഗ്യം

    ഇന്ന് ലോകസിനിമയിലെ താരങ്ങളുടെ പട്ടികയിലാണ് ലാലിന്റെ സ്ഥാനം. ആകാശം മുട്ടെയുള്ള ആ വളര്‍ച്ചയില്‍ അദ്ദേഹത്തോടൊപ്പം ചേര്‍ന്ന് കുറേയേറെ മികച്ച ചിത്രങ്ങളില്‍ പ്രവര്‍ത്തിക്കാനായി എന്നതാണ് എന്റെ ഭാഗ്യം. ക്യാമറയ്ക്ക് പിറകില്‍ നിന്ന് ഞാനെപ്പോഴും ആസ്വദിച്ചിട്ടുള്ളത് ലാലിന്റെ പ്രകടനം തന്നെയാണ്. അത് ചിലപ്പോള്‍ എന്റെ കണ്ണ് നനയിച്ചിട്ടുണ്ട്. എന്റെ ഹൃദയം കീറിമുറിച്ചിട്ടുണ്ട്.

    ഒരു അനുഭവം

    ഒരു അനുഭവം

    അത്തരം സന്ദര്‍ഭങ്ങള്‍ അനവധിയുണ്ടെങ്കിലും പെട്ടെന്ന് ഓര്‍മ്മ വരുന്നത് 'കിരീട'ത്തിലെ ഒരു രംഗമാണ്. ജയിലിനകത്തിട്ട് ലാലിനെ മര്‍ദ്ദിച്ചവശനാക്കി തിലകന്‍ ചേട്ടന്‍ പുറത്തുവരികയാണ്. പിന്നീട് അദ്ദേഹം വരുന്നത് കയ്യിലൊരു പൊതിച്ചോറുമായാണ്. അത് മകന് വാരിക്കൊടുക്കുമ്പോള്‍ ചോദിക്കുന്നുണ്ട് 'മോന് വല്ലാതെ വേദനിച്ചോ എന്ന്.' ആ സമയം അച്ഛനെ വിഷമിപ്പിക്കേണ്ട എന്നുകരുതി ലാലിന്റെ ചിരി കലര്‍ന്നിട്ടുള്ള സംസാരമുണ്ട്. സത്യത്തില്‍ എനിക്കത് കണ്ടുനില്‍ക്കാനായില്ല. ഹൃദയത്തെ കീറിമുറിച്ചുപോകുന്ന അനുഭവമായിരുന്നു.

    മറ്റൊരാളിലും കണ്ടിട്ടില്ല

    മറ്റൊരാളിലും കണ്ടിട്ടില്ല

    എന്റെ കരിയറില്‍ അത്തരമൊരു പ്രകടനം ഒരു നടനില്‍ നിന്ന് കാണാനും കഴിഞ്ഞിട്ടില്ല. ഇതേ ഷോട്ടില്‍ മറ്റൊരു അത്ഭുതവും ഞാന്‍ കണ്ടു. തിലകന്‍ ചേട്ടന്‍ പുറത്തുപോയതിനുശേഷവും ജയിലിനകത്തുള്ള ലാലിന്റെ ഇരുപ്പ് അങ്ങനെതന്നെ തുടര്‍ന്നു. അടുത്ത ഷോട്ടിന് ഇനിയും സമയമെടുക്കും. ലൈറ്റ് അപ്പ് ചെയ്യേണ്ടതുണ്ട്. പക്ഷേ ലാല്‍ അവിടുന്ന് അനങ്ങുന്ന മട്ടില്ല. അപ്പോഴെനിക്ക് തോന്നി അദ്ദേഹം ആ കഥാപാത്രത്തില്‍നിന്ന് മോചിതനായിട്ടില്ലെന്ന്. അദ്ദേഹത്തെ ഒരു ചെറിയശബ്ദം കൊണ്ടുപോലും ആരും തടസ്സപ്പെടുത്തരുതെന്ന് ഞാനാഗ്രഹിച്ചു. പിന്നെ ഞാന്‍ തന്നെയാണ് ജയിലിനകത്തെ ലൈറ്റ് അപ്പ് മുഴുവനും ചെയ്തത്.

    മനസ്സില്‍ പതിഞ്ഞ രംഗം

    മനസ്സില്‍ പതിഞ്ഞ രംഗം

    ഇതൊക്കെ ലാല്‍ അറിഞ്ഞിട്ടുണ്ടോ എന്നെനിക്കറിയില്ല. അറിയിക്കാനൊട്ട് ശ്രമിച്ചിട്ടുമില്ല. പക്ഷേ ആ ദൃശ്യമുണ്ടല്ലോ, ജയിലിനകത്തുള്ള ലാലിന്റെ ഇരുപ്പ്, ഇന്നും അതെന്റെ അകക്കണ്ണിലുണ്ട്- എസ് കുമാര്‍ പറഞ്ഞു

    English summary
    Cinematographer S Kumar about the experience with Mohanlal in Kireedam
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X