For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ലാൽസാറിന് ഇനിയൊരു ബോക്സിങ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാം' വൈറലായി കോച്ചിന്റെ വാക്കുകൾ

  |

  മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിൽ വരാൻ പോകുന്ന ഏറ്റവും പുതിയ ചിത്രം സംബന്ധിച്ച വിശേഷങ്ങളാണ് ഇപ്പോൾ സോഷ്യൽമീഡിയകളിൽ നിറയുന്നത്. കൂടാതെ ബോക്സിങിന്റെ സർവ സന്നാഹങ്ങളുമായി ബോക്സിങ് പരിശീലിക്കുന്ന മോഹൻലാലിന്റെ ഫോട്ടോയും വൈറലാകുന്നുണ്ട്. മോഹൻലാൽ തന്നെയാണ് ബോക്സിങ് പരിശീലിക്കുന്നതിന്റെ ചിത്രം പങ്കുവച്ചത്.

  Mohanlals boxing training, Mohanlals boxing, Mohanlal, mohanlal photos, മോഹൻലാൽ ബോക്സിങ്, മോഹൻലാൽ പ്രിയദർശൻ, മോഹൻലാൽ ഫോട്ടോകൾ, മോഹൻലാൽ സിനിമകൾ

  പ്രിയദർശനോടൊപ്പമുള്ള പുതിയ ചിത്രത്തിൽ മോഹൻലാൽ ഒരു ബോക്സറായി അഭിനയിക്കുന്നു എന്ന തരത്തിൽ അഭ്യൂഹങ്ങൾ പുറത്ത് വരുന്നതിനിടെയാണ് അദ്ദേഹം ബോക്സിങ് പരിശീലിക്കുന്നതിന്റെ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. പ്രിയദർശൻ സംവിധാനം ചെയ്യുന്ന സ്പോർട്സ് ഡ്രാമയിൽ ഒരു വിരമിച്ച ബോക്സിങ് ചാമ്പ്യനായി മോഹൻലാൽ അഭിനയിക്കുമെന്നാണ് വാർത്തകൾ വരുന്നത്.

  അടുത്തിടെയായുള്ള താരത്തിന്റെ കഠിനമായ വർക്കൗട്ടുകളും പരിശീലന ചിത്രങ്ങളും എല്ലാം ഇത് തന്നെയാണ് സൂചിപ്പിക്കുന്നത്. താരം നേരത്തെ ബോക്സിങ് പരിശീലിക്കുന്നതിന്റെ വീഡിയോയും പങ്കുവെച്ചിരുന്നു. കേരള ബോക്സിർ പ്രേംനാഥിനൊപ്പമുള്ള പരിശീലന വീഡിയോയായിരുന്നു അത്.

  Also read: രതിനിർവേദത്തിന്റെ റീമേക്കിൽ അഭിനയിക്കുമ്പോൾ ഒറിജിനൽ കണ്ടിരുന്നില്ലെന്ന് ശ്വേത മേനോൻ

  ഇപ്പോൾ താരത്തിന്റെ ബോക്സിങ് പരിശീലനത്തെ കുറിച്ചുള്ള പുതിയ വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ് അദ്ദേഹത്തിന്റെ കോച്ച് കൂടിയായ പ്രേംനാഥ്. ഇപ്പോഴത്തെ സാഹചര്യത്തിൽ മോഹൻലാൽ ഒരു ബോക്സിങ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ തക്കവണ്ണം പ്രാവീണ്യമുള്ള ബോക്സറാണെന്നാണ് പ്രേംനാഥ് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. ആറ് മാസത്തിലധികമായി മോഹൻലാൽ ബോക്സിങ് പരിശീലിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.

  Mohanlals boxing training, Mohanlals boxing, Mohanlal, mohanlal photos, മോഹൻലാൽ ബോക്സിങ്, മോഹൻലാൽ പ്രിയദർശൻ, മോഹൻലാൽ ഫോട്ടോകൾ, മോഹൻലാൽ സിനിമകൾ

  മോഹൻലാൽ നേരിട്ട് വിളിച്ചാണ് ബോക്സിങ് പരിശീലിക്കാൻ താൽപര്യമുണ്ടെന്നറിയിച്ചതെന്ന് പ്രേംനാഥ് പറഞ്ഞു. മോഹൻലാൽ വിളിച്ചപ്പോൾ തന്നെ രണ്ടാമതൊന്ന് ആലോചിക്കാൻ നിന്നില്ലെന്നും അദ്ദേഹം പറയുന്നു. 'ലാല്‍സാറിന്റെ ഷൂട്ടിങ് ഷെഡ്യൂള്‍ അനുസരിച്ചാണ് ട്രെയിനിങ് പ്ലാന്‍ ചെയ്യുന്നത്. രാവിലെ ഷൂട്ടിങ്ങുണ്ടെങ്കില്‍ വൈകുന്നേരമായിരിക്കും പരിശീലനം. അല്ലെങ്കില്‍ അതിരാവിലെതന്നെ പരിശീലനം തുടങ്ങും. രണ്ടരമണിക്കൂറോളം ട്രെയിനിങ് നീളും. വളരെ ഡെഡിക്കേറ്റഡാണ് അദ്ദേഹം.

  Also read: 'ആ യാത്രയിൽ അദ്ദേഹത്തിൽ കണ്ടത് ഒരു കുഞ്ഞിന്റെ ഉത്സാഹം', കുറിപ്പുമായി ഋതംഭര സ്പിരിച്വല്‍ കമ്മ്യൂണ്‍

  ഒരു തവണ പറഞ്ഞുകൊടുത്താല്‍ മതി. എല്ലാം പെട്ടെന്ന് മനസിലാക്കും. വളരെ വേഗത്തിലാണ് കാര്യങ്ങള്‍ പഠിക്കുന്നത്. ഫൂട്ട് വര്‍ക്കൊക്കെ കണ്ടാല്‍ പ്രൊഫഷണല്‍ ബോക്‌സറാണെന്ന് തോന്നും. റിങിൽ ഞാനും അദ്ദേഹവുമാണ് മുഖാമുഖം ഏറ്റുമുട്ടുന്നത്. ഓരോ ദിവസവും കഴിയും തോറും അദ്ദേഹത്തിന്റെ പ്രകടനം കൂടുതല്‍ കൂടുതല്‍ മെച്ചപ്പെട്ട് വരികയാണ്. ഇനിയൊരു ചാമ്പ്യന്‍ഷിപ്പില്‍ ലാല്‍സാറിന് തീര്‍ച്ചയായും പങ്കെടുക്കാം. എന്റെ ഏറ്റവും സമര്‍ഥരായ ശിഷ്യന്മാരില്‍ ഒരാളാണദ്ദേഹം...' അഭിമാനത്തോടെ പ്രേംനാഥ് പറയുന്നു.

  ദേശീയ ബോക്‌സിങ് ടീം അംഗമായ പ്രേംനാഥ് 2005ലാണ് കൊല്‍ക്കത്തയില്‍നിന്ന് കോച്ചിങ് ഡിപ്ലോമ നേടുന്നത്. തുടര്‍ന്ന് 2007 മുതല്‍ കേരള യൂണിവേഴ്‌സിറ്റിയുടെ ബോക്‌സിംഗ് പരിശീലകനായിരുന്നു. പ്രേംനാഥ് ഇപ്പോള്‍ കേരള സ്‌റ്റേറ്റ് സ്‌പോര്‍ട്ട് കൗൺസിലിന്റെ ബോക്‌സിങ് കോച്ചാണ്. ജീത്തു ജോസഫിന്റെ ട്വല്‍ത്ത് മാനിലാണ് മോഹന്‍ലാല്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. തുടര്‍ന്നായിരിക്കും പ്രിയദര്‍ശന്റെ സിനിമയുടെ ഷൂട്ടിങും മറ്റ് പ്രവൃത്തികളും ആരംഭിക്കുക.

  Also read: പൃഥ്വിയുടെ ഭ്രമം വരുന്നു, റിലീസ് തിയ്യതി പുറത്തുവിട്ട് അണിയറപ്രവർത്തകർ

  ബ്രോ ഡാഡിയുടെ ചിത്രീകരണം പൂർത്തിയാക്കി ദിവസങ്ങൾക്ക് മുമ്പാണ് മോഹൻലാൽ തിരിച്ചെത്തിയത്. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ സിനിമയാണ് ബ്രോ ഡാഡി. മോഹൻലാൽ ആണ് കേന്ദ്രകഥാപാത്രമായി ചിത്രത്തിൽ എത്തുന്നത്. പൃഥ്വിരാജിന്റെ ആദ്യ ചിത്രം ലൂസിഫറിൽ നിന്നും ഏറെ വ്യത്യസ്ഥമാണ് ബ്രോ ഡാഡി എന്നതിനാൽ തന്നെ ഫാമിലിഎന്റർടെയ്നറായ ബ്രോ ഡാഡിക്ക് വേണ്ടി കാത്തിരിപ്പിലാണ് ആരാധകർ.

  മീന, പൃഥ്വിരാജ് തുടങ്ങി ഒട്ടനവധി മലയാള സിനിമയിലെ നിരവധി പ്രമുഖതാരങ്ങൾ ബ്രോ ഡാഡിയുടെ ഭാ​ഗമായിട്ടുണ്ട്. ഇതിന് പുറമെ മരക്കാർ അറബിക്കടലിന്റെ സിംഹം അടക്കം നിരവധി സിനിമകൾ മോഹൻലാലിന്റേതായി റിലീസിനെത്താനുമുണ്ട്. സൈമ അവാർഡ്സിൽ 2019ലെ മികച്ച നടനായി തെരഞ്ഞെടുത്തത് മോഹൻലാലിനെയാണ്. ലൂസിഫറിലെ സ്റ്റീഫൻ നെടുമ്പള്ളി എന്ന കഥാപാത്രമായുള്ള പ്രകടനമാണ് പുരസ്കാരത്തിന് അർഹനാക്കിയത്.

  Mohanlal's boxing training goes viral

  Also read:

  Read more about: mohanlal mohanlal movies photos
  English summary
  Coach PremNath talks about actor Mohanlal's boxing training
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X