For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇതുവരെ കണ്ട ചാക്കോച്ചനായിരിക്കില്ല 'ഒറ്റി'ലെ ചാക്കോച്ചൻ, കുറിപ്പുമായി കോസ്റ്റ്യൂം ഡിസൈനർ

  |

  ബാലതാരമായി സിനിമയിലെത്തുകയും പിന്നീട് യൗവ്വനത്തിൽ നായകനായി അഭിനയിച്ച് വർഷങ്ങളോളം മലയാള സിനിമയിലെ പ്രണയ ‍നായകനായി വിലസുകയും പിന്നീട് ഒരിടവേളയ്ക്ക് ശേഷം തിരിച്ചെത്തി മാസ്മരിക പ്രകടനങ്ങൾ കാഴ്ചവെച്ചുകൊണ്ടിരിക്കുന്ന നടനാണ് കുഞ്ചാക്കോ ബോബൻ. 'പ്രണയം മാത്രമെ പുള്ളിക്ക് പറഞ്ഞിട്ടുള്ളൂ' എന്ന് പറ‍ഞ്ഞവരെ കൊണ്ട് രണ്ടാം വരവിൽ ചാക്കോച്ചൻ തിരുത്തി പറയിപ്പിച്ചു. വില്ലനായി, നായകനായി, സ്വഭാവനടനായി എല്ലാം നാൽപ്പതുകളിലും ചാക്കോച്ചൻ അതിശയിപ്പിക്കുന്നുണ്ട്.

  Kunchacko Boban movies, Kunchacko Boban ottu movie, malayalam movie ottu, arvind swamy ottu, കുഞ്ചാക്കോ ബോബൻ ഒറ്റ് സിനിമ, ഒറ്റ് സിനിമ, കുഞ്ചാക്കോ ബോബൻ അരവിന്ദ് സ്വാമി, അരവിന്ദ് സ്വാമി മലയാളം സിനിമകൾ

  ഇപ്പോൾ ഒറ്റ് എന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണവും മറ്റുമായി തിരക്കിലാണ് കുഞ്ചാക്കോ ബോബൻ. അരവിന്ദ് സ്വാമിക്കൊപ്പമാണ് ഒറ്റിൽ കുഞ്ചാക്കോ ബോബൻ എത്തുന്നത്. തൊണ്ണൂറുകളിലെ പ്രണയനായകന്മാരെ ഒറ്റ ഫ്രെയിമിൽ കാണാൻ സാധിക്കുന്ന സന്തോഷത്തിലാണ് ചിത്രത്തിന്റെ പ്രഖ്യാപനം മുതൽ ആരാധകർ. മണിരത്നം സംവിധാനം ചെയ്ത ദളപതി എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെ തന്റെ ഇരുപത്തിയൊന്നാം വയസിലാണ് അരവിന്ദ് സ്വാമി അഭിനയരംഗത്തേക്ക് എത്തിയത്.

  Also read: ജീവനോളം വിലയില്ല... പരീക്ഷയ്ക്ക്, വിദ്യാർഥികളോട് സൂര്യ

  പിന്നീട് നായക വേഷത്തിൽ നിരവധി ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ട അരവിന്ദ് സ്വാമി അധികം വൈകാതെ മുൻനിര താരങ്ങൾക്കൊപ്പം ഉയർന്നു. തുടർന്ന് നിരവധി ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു. മലയാള സിനിമയിലും അരവിന്ദ് സ്വാമി അഭിനയിച്ചിട്ടുണ്ട്. ദേവ​രാ​ഗം എന്ന മലയാള ചിത്രത്തിലാണ് അവസാനമായി അരവിന്ദ് സ്വാമി അഭിനയിച്ച്. തമിഴിലും മലയാളത്തിലുമായാണ് ഒറ്റ് ഒരുക്കുന്നത്.

  Kunchacko Boban movies, Kunchacko Boban ottu movie, malayalam movie ottu, arvind swamy ottu, കുഞ്ചാക്കോ ബോബൻ ഒറ്റ് സിനിമ, ഒറ്റ് സിനിമ, കുഞ്ചാക്കോ ബോബൻ അരവിന്ദ് സ്വാമി, അരവിന്ദ് സ്വാമി മലയാളം സിനിമകൾ

  അതുകൊണ്ട് തന്നെ ഇരുപത്തിയഞ്ച് വർഷങ്ങൾക്ക് ശേഷം മലയാളത്തിലേക്കുള്ള അരവിന്ദ് സ്വാമിയുടെ തിരിച്ച് വരവ് കൂടിയായിരിക്കും ഒറ്റിലൂടെ സംഭവിക്കാൻ പോകുന്നത്. ഫെല്ലിനി ടി.പി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒറ്റ്. നേരത്തെ സിനിമയുടെ പോസ്റ്ററുകളും ലൊക്കേഷൻ ചിത്രങ്ങളുമെല്ലാം പുറത്തിറങ്ങിയിരുന്നു. ദി ഷോ പീപ്പിളിന്റെ ബാനറില്‍ തമിഴ് താരം ആര്യയും ഓഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ ഷാജി നടേശനും ചേര്‍ന്നാണ് ചിത്രം നിർമിക്കുന്നത്. ഇപ്പോൾ ഒറ്റിലെ കുഞ്ചാക്കോ ബോബൻ കഥാപാത്രത്തെ കുറിച്ചുള്ള പുത്തൻ വിശേഷങ്ങൾ അടങ്ങിയൊരു കുറിപ്പാണ് സോഷ്യൽമീഡിയയിൽ ചർച്ചയാകുന്നത്.

  Also read: ബി​ഗ് ബോസ് കപ്പുയർത്തി ദിവ്യാ അ​ഗർവാൾ

  ഒറ്റിലെ കോസ്റ്റ്യൂം ഡിസൈനറായ സ്റ്റെഫി സേവ്യറാണ് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. പത്തിലധികം ചിത്രങ്ങളിൽ ചാക്കോച്ചനോടൊപ്പം പ്രവ‍ർത്തിച്ചിട്ടുള്ളയാളാണ് സ്റ്റെഫി സേവ്യര്‍. ഇതുവരെ കാണാത്തൊരു കുഞ്ചാക്കോ ബോബൻ കഥാപാത്രമായിരിക്കും ഒറ്റിലേത് എന്നാണ് സ്റ്റൈഫി കുറിച്ചിരിക്കുന്നത് ലൊക്കേഷനിൽ നിന്നും കുഞ്ചാക്കോ ബോബനോടൊപ്പം പകർത്തിയ ചിത്രവും സ്റ്റെഫി പങ്കുവെച്ചിട്ടുണ്ട്. 'കുഞ്ചാക്കോ ബോബനുമൊത്തുള്ള എന്‍റെ പത്താമത്തെ സിനിമയാണിത്.

  Kunchacko Boban movies, Kunchacko Boban ottu movie, malayalam movie ottu, arvind swamy ottu, കുഞ്ചാക്കോ ബോബൻ ഒറ്റ് സിനിമ, ഒറ്റ് സിനിമ, കുഞ്ചാക്കോ ബോബൻ അരവിന്ദ് സ്വാമി, അരവിന്ദ് സ്വാമി മലയാളം സിനിമകൾ

  ഇതുവരെ നിങ്ങള്‍ സ്ക്രീനിൽ കാണാത്ത വിധത്തിലുള്ള ഒരു കുഞ്ചാക്കോ ബോബനെ കാണാമെന്ന ഉറപ്പ് നൽകുന്നു' എന്നായിരുന്നു അവർ കുറിച്ചത്. ചിത്രത്തിലെ നടി ദീപ തോമസുമൊത്തുള്ളൊരു ചിത്രവും കഴിഞ്ഞ ദിവസം സ്റ്റെഫി പങ്കുവെച്ചിരുന്നു. കഴിഞ്ഞ ദിവസം സിനിമയുടെ ഷൂട്ടിങ് ആരംഭിച്ച സന്തോഷം പങ്കുവെച്ച് നിർമാതാക്കൾ ലൊക്കേഷൻ ചിത്രങ്ങൾ പങ്കുവെച്ചിരുന്നു. ബോളിവുഡ് താരം ജാക്കി ഷ്രോഫും സുപ്രധാന കഥാപാത്രമായി ചിത്രത്തിൽ എത്തുന്നുണ്ട്. ഗോവയാണ് ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷന്‍. മുംബൈ, മംഗലാപുരം തുടങ്ങിയ സ്ഥലങ്ങളാണ് ചിത്രത്തിന്‍റെ മറ്റ് പ്രധാന ലൊക്കേഷനുകള്‍.

  Also read: വീട്ടിലേയ്ക്ക് വരുന്നില്ലേ എന്ന് ദീപിക, രൺവീറിന്റെ മറുപടി ഇങ്ങനെ, താരങ്ങളുടെ സംഭാഷണം വൈറലാവുന്നു

  ത്രില്ലര്‍ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കുന്നത് എസ്.സജീവാണ്. തെലുങ്ക് താരം ഈഷ റെബ്ബയാണ് ചിത്രത്തിലെ നായികയായി. ടൊവിനോ ചിത്രം തീവണ്ടി ഒരുക്കിയ സംവിധായകനാണ് ഫെല്ലിനി ടി.പി. അരവിന്ദ് സ്വാമിയുടേതായി അവസാനമായി തിയേറ്ററുകളിലെത്തിയ ചിത്രം തലൈവിയാണ്. എ.എൽ വിജയ് സംവിധാനം ചെയ്ത ചിത്രത്തിൽ ടൈറ്റിൽ റോളിലെത്തിയത് ബോളിവുഡ് നടി കങ്കണ റണൗട്ടായിരുന്നു. തമിഴ്നാട് മുഖ്യമന്ത്രിയും നടിയുമായിരുന്ന ജയലളിതയുടെ ജീവിതമായിരുന്നു സിനിമയുടെ പ്രമേയം.

  ചിത്രത്തിൽ എംജിആറിനെ അവതരിപ്പിച്ചത് അരവിന്ദ് സ്വാമിയായിരുന്നു. നിഴലാണ് അവസാനമായി റിലീസിനെത്തിയ കുഞ്ചാക്കോ ബോബൻ ചിത്രം. നയൻതാരയായിരുന്നു ചിത്രത്തിൽ നായിക. ഒറ്റിന് പുറമെ പട, ഭീമന്റെ വഴി, നീലവെളിച്ചം തുടങ്ങി നിരവധി സിനിമകൾ അണിയറയിൽ കുഞ്ചാക്കോ ബോബന്റെതായി ഒരുങ്ങുന്നുണ്ട്. പല ചിത്രങ്ങളും ആരംഭിക്കാൻ വൈകുന്നത് കൊവിഡ് പ്രതിസന്ധി നിലനിൽക്കുന്നതിനാലാണ്.

  അനിയത്തിപ്രാവ് വേണ്ടെന്ന് വച്ച സിനിമയായിരുന്നെന്ന് കുഞ്ചാക്കോബോബൻ

  Also read: 'അപ്പുവിനെപ്പോലെയാകൂ...', ഏറെ പ്രിയപ്പെട്ട കഥാപാത്രത്തിന്റെ ആറ് വർഷങ്ങൾ ആഘോഷിച്ച് ടൊവിനോ

  English summary
  Costume designer stephy zaviour says that Kunchacko Boban's character in Ottu movie Will be very different from his other characters
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X