For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ജയസൂര്യയുടെ പ്രേതം 2വില്‍ ഡെയിനും! ചിത്രത്തിന്റെ ആദ്യ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്

    |
    പ്രേതം 2 ക്യാരക്ടര്‍ പോസ്റ്റര്‍ | filmibeat Malayalam

    മഴവില്‍ മനോരമയിലെ കോമഡി സര്‍ക്കസ് റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയനായ താരമാണ് ഡെയിന്‍ ഡേവിസ്. ഡെയിന്റെ സ്‌കിറ്റുകളും തമാശകളുമെല്ലാം പ്രേക്ഷകര്‍ നെഞ്ചിലേറ്റിയിരുന്നു. കോമഡി സര്‍ക്കസിനു ശേഷം നായികാ നായകന്‍ എന്ന പരിപാടിയിലും ഡെയിന്‍ അവതാരകനായി എത്തിയിരുന്നു.

    ജനപ്രിയ നായകന്റെ അടുത്ത സിനിമയും മിന്നിക്കും!കോടതി സമക്ഷം ബാലന്‍ വക്കീല്‍ വരുന്നു! റിലീസ് വിവരങ്ങള്‍

    ജയസൂര്യ നായകനാവുന്ന പുതിയ ചിത്രം പ്രേതം 2വിലും ഡെയിന്‍ ഒരു പ്രാധാന്യമുളള ഒരു കഥാപാത്രമായി എത്തുന്നുണ്ട്. ചിത്രത്തിന്റെ ആദ്യ ക്യാരക്ടര്‍ പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. പ്രേതം 2വില്‍ ജോഫിന്‍ ടി ചാക്കോ എന്ന കഥാപാത്രമായിട്ടാണ് ഡെയിന്‍ എത്തുന്നത്. മെന്റലിസ്റ്റ് ജോണ്‍ ഡോണ്‍ ബോസ്‌ക്കോ ആയിട്ടാണ് ഇത്തവണയും ജയസൂര്യ എത്തുന്നത്.

    dain davis

    ദുര്‍ഗാ കൃഷ്ണയും സാനിയ അയ്യപ്പനുമാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്. വരിക്കാശ്ശേരി മന ആയിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. സിദ്ധാര്‍ത്ഥ് ശിവ, അമിത് ചക്കാലയ്ക്കല്‍ തുടങ്ങിയവരും ചിത്രത്തില്‍ എത്തുന്നുണ്ട്. ഡ്രീംസ് ആന്‍ഡ് ബിയോണ്ട്സിന്റെ ബാനറില്‍ രഞ്ജിത്ത് ശങ്കറും ജയസൂര്യയും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

    ജിത്തു ദാമോദര്‍ ചായാഗ്രഹണം നിര്‍വ്വഹിച്ച ചിത്രത്തിന് വസ്ത്രാലങ്കാരം ചെയ്തിരിക്കുന്നത് ജയസൂര്യയുടെ ഭാര്യ സരിതയാണ്. ചിത്രത്തിന്റെതായി നേരത്തെ പുറത്തിറങ്ങിയ ട്രെയിലറിനും മികച്ച സ്വീകാര്യതയായിരുന്നു സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്.

    കഥ കേട്ട് ദുല്‍ഖര്‍ ഒരുപാട് ചിരിച്ചു! സ്‌പോട്ടില്‍ ഒകെ പറയുമെന്ന് കരുതി! പക്ഷേ ഞെട്ടിച്ചു: വിഷ്ണു

    അമുദവനായി വിസ്മയിപ്പിക്കാന്‍ മമ്മൂക്കയെത്തുന്നു! പേരന്‍പ് 25ന് രാജ്യാന്തര ചലച്ചിത്ര മേളയില്‍!

    English summary
    dain davis in jayasurya's pretham 2 movie
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X