twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സുഡുവിന്റെ ഉമ്മമാർ വീണ്ടും വരുന്നു!! ഇത്തവണ ഡാകിനിയിൽ, ചിരിച്ച് മരിക്കും...

    ഒറ്റമുറി വെളിച്ചത്തിന്റെ സംവിധായകൻ രഹുൽ റിജി നായരാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

    |

    ഒറ്റ സിനിമ കൊണ്ട് മലയാളികളുടെ ഹൃദയത്തിൽ കയറി കൂടിയ രണ്ടു നടിമാരാണ് സരസ ബാലുശ്ശേരിയും സാവിത്രി ശ്രീധരനും . ജനങ്ങൾ ഇവരെ വിശേഷിപ്പിക്കുന്നത് ഉമ്മമാർ എന്നാണ്. ഒരാളെ കുറിച്ചല്ല രണ്ടു പേരെ കുറിച്ചും പറയാനാണ് പ്രേക്ഷകർ ഇഷ്ടപ്പെടുന്നത്. സുഡുവിന്റെ ഉമ്മമാർ എന്നാണ് ഇവരെ ഇപ്പോഴും ജനങ്ങൾ വിളിക്കുന്നത്.

     എങ്ക വീട്ടു മാപ്പിളൈയിൽ കരാറുകൾ!! ആര്യ ആരേയും ചതിച്ചിട്ടില്ല, ന‍ടന്നത് മറ്റൊന്ന്... എങ്ക വീട്ടു മാപ്പിളൈയിൽ കരാറുകൾ!! ആര്യ ആരേയും ചതിച്ചിട്ടില്ല, ന‍ടന്നത് മറ്റൊന്ന്...

    ചില താരങ്ങളുടെ കോമ്പിനേഷൻ സീനുകളായിരിക്കും പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരം. അതു പോലെയാണ് ഇവിടേയും സരസ ബാലുശ്ശേരി, സാവിത്രി ശ്രീധർ എന്നിവരുടെ കെമിസ്ട്രി എടുത്തു പറയേണ്ടതാണ് . ഈ ഉമ്മമാർ വീണ്ടും വെള്ളിത്തിരയിൽ എത്തുകയാണ്. മികച്ച ചിത്രത്തിനുള്ള സംസ്ഥാന അവാർഡ് ലഭിച്ച ഒറ്റമുറി വെളിച്ചത്തിന്റെ സംവിധായകൻ രഹുൽ റിജി നായരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഡാകിനി എന്ന വ്യത്യസ്ത പേര് പോലെ തന്നെയായാണ് സിനിമയും. പ്രേക്ഷകരെ രസിപ്പിക്കാനായിട്ടായിരിക്കു ഈ അമ്മമാരും കൂട്ടരും എത്തുന്നത്.

    Sunny Leone: ഇനി മണിക്കൂറുകൾ മാത്രം!! മലയാളി പ്രേക്ഷകർക്ക് സർപ്രൈസുമായി സണ്ണി ലിയോൺ....Sunny Leone: ഇനി മണിക്കൂറുകൾ മാത്രം!! മലയാളി പ്രേക്ഷകർക്ക് സർപ്രൈസുമായി സണ്ണി ലിയോൺ....

    വീണ്ടും  ക്യാമറയ്ക്കു മുന്നിൽ

    വീണ്ടും ക്യാമറയ്ക്കു മുന്നിൽ

    നാടക പ്രേമികൾക്ക് ഒരിക്കലും മറക്കാൻ പറ്റാത്ത പേരായിരിക്കും സരസ ബാലുശ്ശേരിയുടേയും, സാവിത്ര ശ്രീധറിന്റേയും. നിരവധി വർഷങ്ങളായി നാടക വേദികളിൽ അരങ്ങ് തകർത്ത ഈ അമ്മമാർക്ക് സിനിമ എന്നത് പുതിയൊരു ലോകം തന്നെയായിരുന്നു. സിനിമ ലോകം ഇവർക്ക് പുതിയ ലോകം തന്നെയായിരുന്നു. എന്നാൽ ആദ്യത്തെ സിനിമയിൽ തന്നെ ഇവർ‌ തകർക്കുകയായിരുന്നു. ഇപ്പോൾ പ്രേക്ഷകർ ചോദിക്കുന്നത് അമ്മമാരുടെ അടുത്ത ചിത്രത്തിനെ കുറിച്ചാണ്. സുഡാനിയുടെ വിജയത്തിനു ശേഷം ഇവർ വീണ്ടും വെളളിത്തിരയിൽ എത്തുകയാണ്. ഡാകിനി എന്നാണ് ചിത്രത്തിന്റെ പേര്.

    ചിരിച്ച് ചിരിക്കും മരിക്കും

    ചിരിച്ച് ചിരിക്കും മരിക്കും

    ഡാകിനിയിൽ‌ സുഡാനി ഫ്രം നൈജീരിയ' എന്ന ചിത്രത്തിലെ ഉമ്മമാരായ സരസ ബാലുശ്ശേരി, സാവിത്രി ശ്രീധരന്‍ എന്നിവർക്കൊപ്പം സംസ്ഥാന സർക്കാരിന്റെ മിരച്ച സഹനടിയ്ക്കുളള പുരസ്കരം ലഭിച്ച പൗളി വല്‍സന്‍, സേതുലക്ഷ്മി എന്നിവര്‍ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായ നാല് അമ്മൂമ്മമാരെ അവതരിപ്പിക്കുന്നു. സുരാജ് വെഞ്ഞാറമൂട്, ചെമ്പന്‍ വിനോദ് ജോസ്, ഇന്ദ്രന്‍സ്, അലന്‍സിയര്‍ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

    ഏറെ  പ്രത്യേകത

    ഏറെ പ്രത്യേകത

    ഏറെ പ്രത്യേകതയുള്ള ചിത്രമാണ് ഡാകിനി. ഒറ്റമുറി വെളിച്ചത്തിനു ശേഷം രാഹുൽ റിജി നായർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മലയാളത്തിലെ മൂന്ന് പ്രമുഖ ബാനറുകള്‍ ഒന്നിക്കുന്നു. തൊണ്ടിമുതലും ദൃക്സാക്ഷിക്കും ശേഷം ഉര്‍വശി തിയേറ്റെഴ്സും, യൂണിവേഴ്സല്‍ സിനിമയും ചേര്‍ന്നാണ് നിര്‍മ്മാണം. ഫ്രൈഡേ ഫിലിം ഹൌസ് ആയിരിക്കും ചിത്രം തിയറ്ററുകളില്‍ എത്തിക്കുക.

    ഒറ്റമുറി വെളിച്ചം

    ഒറ്റമുറി വെളിച്ചം

    ഇതുവരെ മലയാള സിനിമയിൽ കാണാത്ത ഒരു വ്യത്യസ്തമായ പ്രമേയമാണ് ഒറ്റമുറി വെളിച്ചം കൈകാര്യം ചെയ്യുന്നത് . അപരിചിതനായ വ്യക്തിയെ വിവാഹം കഴിച്ചു വരുന്ന സുധ എന്ന സ്ത്രീയുടെ കഥയാണിത് . അവർ നേരിടുന്ന വെല്ലുവിളികളും പ്രശ്നങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. വെളിച്ചം പോസിറ്റീവിന്റെ പ്രതീകമാണ്. എന്നാൽ ആ പ്രകാശം ആ സ്ത്രീയ്ക്ക് നെഗറ്റീവാകുന്നു. അടച്ചുറപ്പില്ലാത്ത മുറിയിൽ കത്തി നിർക്കുന്ന വെളിച്ചത്തെ സാക്ഷിയായി ഭർത്താവിൽ നിന്ന് ക്രൂരമായ പീഡനങ്ങൾ ഏറ്റുവാങ്ങുകയാണ് ഇവർ. ഈ പീഡനങ്ങളിൽ നിന്നുള്ള സുധയുടെ അതിജീവന ശ്രമമാണ് ചിത്രത്തിന്റെ പ്രമേയം. നമുക്ക് നിസംശയം പറയാം ഒറ്റ മുറി വെളിച്ചം ഒരു പക്ക വുമൻ പൊളിറ്റിക്സ് ചിത്രമാണ്.

    English summary
    Dakini will have the two ummas from Sudani
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X