For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  രഘു കണ്ടംവഴി ഓടിയോ എന്ന് ദയ അശ്വതി! എഫ് ബി ബ്ലോക്ക് മാറ്റെടാ ശകുനീ, വീണ്ടും വെല്ലുവിളിച്ച് ദയ

  |

  ബിഗ് ബോസ് സീസണ്‍ 2 കണ്ടവരെല്ലാം രഘുവിന്റേയും ദയയുടേയും വഴക്ക് കണ്ടവരാണ്. ബിഗ് ബോസ് അവസാനിപ്പിച്ച് പുറത്തേക്ക് വന്നതിന് ശേഷം ആ വൈരാഗ്യം അതേ പോലെ തുടരുന്നുണ്ട്. എനിക്ക് ഒറ്റത്തന്തയേയുള്ളൂവെന്ന രഘുവിന്റെ വാക്കുകള്‍ കേട്ടപ്പോള്‍ ദയ പൊട്ടിത്തെറിച്ചിരുന്നു. എലിമിനേഷന്‍ നോമിനേഷനിലും അല്ലാതെയുമൊക്കെയായി താരം ഇതേക്കുറിച്ച് തുറന്നടിച്ചിരുന്നു. തന്നെ തിരിച്ചിങ്ങോട്ട് ഓരോന്ന് പറഞ്ഞ് ദയ പ്രകോപിപ്പിച്ചിരുന്നുവെന്നും അതുകൊണ്ടാണ് ഈ തരത്തില്‍ മറുപടി നല്‍കിയതെന്നും രഘു പറഞ്ഞിരുന്നു. ദയയെ അത് വേദനിപ്പിച്ചുവെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്നും താരം പറഞ്ഞിരുന്നു.

  ബിഗ് ബോസിലെ ആ വഴക്കും വിയോജിപ്പുകളും വൈരാഗ്യവും ഇപ്പോഴും തീര്‍ന്നിട്ടില്ലെന്ന് വ്യക്തമാക്കുന്ന തരത്തിലുള്ള പോസ്റ്റുകളുമായാണ് ദയ അശ്വതി എത്തിക്കൊണ്ടിരിക്കുന്നത്. ബിഗ് ബോസിലെ താരങ്ങളെ വിശകലനം ചെയ്തുള്ള രഘുവിന്റെ പോസ്റ്റിനെതിരെ തുറന്നടിച്ചായിരുന്നു കഴിഞ്ഞ ദിവസം ദയ എത്തിയത്. രഘു തന്നെ ബ്ലോക്ക് ചെയ്‌തോ എന്ന സംശയവും ഉന്നയിച്ചാണ് ഇപ്പോള്‍ താരം എത്തിയിട്ടുള്ളത്. പുതിയ പോസ്റ്റിലൂടെയായിരുന്നു ഇതേക്കുറിച്ച് ചോദിച്ചത്.

  രഘു ബ്ലോക്ക് ചെയ്തോ?

  രഘു ബ്ലോക്ക് ചെയ്തോ?

  ആര്‍ജെ രഘു ഫേസ്ബുക്കില്‍ എന്നെ ബ്ലോക്ക് ചെയ്തോയെന്ന് ചോദിച്ചായിരുന്നു ദയയുടെ കുറിപ്പ് തുടങ്ങുന്നത്. അതോ അവന്‍റെ ഫേസ്ബുക്ക് എല്ലാവരുo കൂടി പൂട്ടിച്ചോ? എന്നെ ബ്ലോക്ക് ചെയ്തെങ്കിൽ കഷ്ട്ടം എന്നെപ്പോലൊരു പീറപ്പെണ്ണിനെ പേടിച്ച് ഫേസ്ബുക്കിൽ ബ്ലോക്ക് ചെയ്ത് കണ്ടം വഴി ഓടി പോയത് കഷ്ട്ടം തന്നെ. എന്നെ നിനക്ക് ഇത്ര പേടിയാണോ രഘു? അയ്യേ, ആണുങ്ങളുടെ വില കളയല്ലേ രഘു. അയ്യോ ഞാൻ മറന്നു പോയി നീ ആണല്ല എന്ന് ബിഗ് ബോസിൽ എന്നോട് പറഞ്ഞത് മറന്നു പോയി.

  ചുട്ടമറുപടി പറയും

  ചുട്ടമറുപടി പറയും

  ഞാന്‍ മറന്നാലും ബിഗ് ബോസ് കണ്ട മലയാളികൾ മറക്കില്ല. എന്നെ നീ ബ്ലോക്ക് ചെയ്തതു കൊണ്ട് ഒരു കാര്യമില്ല, രഘൂ, നീ ഫേസ്ബുക്കിൽ കാട്ടുന്ന നിന്റെ ഊളത്തരത്തിന് ചുട്ട മറുപടി ഞാൻ പറയും. നിന്റെ വായിൽ ഞാൻ അമിട്ട് പൊട്ടിച്ചാലും നീ എന്നോട് മാത്രം പ്രതികരിക്കാൻ നിൽക്കില്ല എന്ന് അറിയാം. അത്രക്കും ഭീരുവാണ് നീ. നീ ആണാണെന്ന് നിനക്ക് വിശ്വാസമുണ്ടെങ്കിൽ ഒരു റമ്പറിന്റെ എങ്കിലും നട്ടെല്ല് ഫിറ്റാക്കി എന്റെ ഫേസ്ബുക്ക് ബ്ലോക്ക് മാറ്റ് ശകുനി എന്നായിരുന്നു ദയയുടെ പോസ്റ്റ്.

   ഊളത്തരം മുഴുവന്‍ വിളിച്ച് പറ

  ഊളത്തരം മുഴുവന്‍ വിളിച്ച് പറ

  രഘു ബിഗ് ബോസില്‍ കാണിച്ചതിനെക്കുറിച്ച് പറയാനായിരുന്നു ഒരാള്‍ ദയയോട് പറഞ്ഞത്.അപ്പോൾ താൻ അവിടെ കാണിച്ച ഊളത്തരം അവൻ വിളിച്ച് പറയും... അങ്ങനെ നിങ്ങൾ രണ്ടും തമ്മിൽ തല്ലി ചാവും അത് കാണാൻ ഉള്ള കൊതി കൊണ്ടാണെന്നും അയാള്‍ പറഞ്ഞിരുന്നു. കൊറോണ വന്നതും ലോക് ഡൗണ്‍ വന്നതിനെക്കുറിച്ചുമൊന്നും ദയ ഇപ്പോഴും അറിഞ്ഞില്ലേയെന്നായിരുന്നു മറ്റ് ചിലരുടെ ചോദ്യം.

  ഇത് തീര്‍ന്നില്ലേ?

  ഇത് തീര്‍ന്നില്ലേ?

  ഇത് ഇനിയും തീര്‍ന്നില്ലേയെന്ന് ചോദിച്ചയാള്‍ക്ക് ദയ മറുപടി നല്‍കിയിരുന്നു. ഈ ചോദ്യം ആ ആര്‍ജെ രഘുവിന്‍റെ ഫേസ്ബുക്കിൽ പോയി ചോദിക്ക്, മറ്റുള്ളവർക്കു കുറച്ചു ആശ്വാസം കിട്ടുമെന്നായിരുന്നു താരത്തിന്‍റെ മറുപടി. രഘുവിന് ഭ്രാന്തായോ എന്ന് ചോദിച്ചായിരുന്നു കഴിഞ്ഞ ദിവസം ദയ എത്തിയത്. ബിഗ് ബോസില്‍ നിന്നും ഫ്ളാറ്റ് കിട്ടാതായതോടെ രഘുവിന് നില തെറ്റിയെന്നായിരുന്നു ദയയുടെ ആരോപണം.

   കഴിഞ്ഞ ദിവസത്തെ പോസ്റ്റ്

  കഴിഞ്ഞ ദിവസത്തെ പോസ്റ്റ്

  എടാ പൊട്ടൻ രഘു, കേരളത്തിൽ ജീവിക്കുന്ന നമ്മൾ മലയാളികൾക്ക് മനസ്സിലാവുന്നവരുമായി താരതമ്യപെടുത്തൂ. എന്തിനാ നീ അന്താരാഷ്ട്രത്തിലോട്ട് പോവുന്നത്? ബിഗ് ബോസില്‍ പോയി ഫ്ലാറ്റു കിട്ടാത്തതോടെ നിനക്ക് വട്ടായോ എന്നും ദയ ചോദിക്കുന്നുണ്ട്. രജിത്ത് സാർ ജയിക്കുമോ എന്ന് നിന്നോട് ലൈവിൽ ചോദിച്ചവർക്ക് നിന്റെ മറുപടി ഞാൻ കേട്ടു പിന്നെ എന്തിനാ ഞാനൊക്കെ എന്ന് നിന്റെ കൈയ്യിലിരുപ്പും മനസിലിരിപ്പും കൊള്ളാല്ലോ രഘുവെന്നായിരുന്നു കഴിഞ്ഞ ദിവസം രഘുവിനോട് ദയ ചോദിച്ചത്.

  നിന്നെക്കുറിച്ച് പറഞ്ഞോളൂ

  നിന്നെക്കുറിച്ച് പറഞ്ഞോളൂ

  ആദ്യം നിന്റെ കുടവയറും പിത്തം പിടിച്ച തടിയും കുറക്ക്, അത് മേലനങ്ങിപണിയെടുത്താൽ ശരിയാവും. നിന്റെ ഫേസ്ബുക്കിൽ നിന്നെക്കുറിച്ചുള്ള കാര്യങ്ങളല്ല കുറച്ചു നാളായി നീ പോസ്റ്റു ചെയ്യുന്നത്. മറ്റുള്ളവരെക്കുറിച്ചു മാത്രമാണ്, കൊള്ളാം. നിനക്ക് കിട്ടേണ്ട തെറി മറ്റുള്ളവരുടെ ഫോട്ടോ വെച്ച് നീ പലിശയും മുതലും അടക്കം ഞങ്ങളെപ്പോലുള്ളവർ ജനങ്ങളിൽ നിന്ന് വാങ്ങി തരുന്ന നിന്റെ പുതിയ സൈകോളജി മൂവ് കൊള്ളാം കഷ്ടം. നിനക്ക് ചെമ്പരത്തിപ്പൂവല്ല കുതിരവട്ടമാ നല്ലതെന്നും ദയ കുറിച്ചിരുന്നു.

  English summary
  Daya Aswathy's latest facebook post against Rj Raghu
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X