For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പൃഥി അകപ്പെട്ടിരിയ്ക്കുന്നത് വല്ലാത്ത കുരുക്കില്‍

  By Ajith Babu
  |
  <ul id="pagination-digg"><li class="previous"><a href="/news/delhi-hc-issues-warrant-against-prithviraj-1-105522.html">« Previous</a>

  ഇന്ത്യയില്‍ നിന്നുള്ള സംഗീതജ്ഞനെതിരെ ഒരു വിദേശ വ്യക്തി ഇന്ത്യന്‍ കോടതിയില്‍ കേസ് നല്‍കുകയും അതില്‍ നടപടിയുണ്ടാവുകയും ചെയ്യുന്നത് ഇതാദ്യമായിട്ടാണ്. അഭിഭാഷകരായ നിഖില്‍ കൃഷ്ണമൂര്‍ത്തി, സായ് കൃഷ്ണ രാജഗോപാല്‍ എന്നിവര്‍ വഴിയാണ് ലൊറീന ദില്ലി കോടതിയില്‍ പകര്‍പ്പവകാശലംഘനം കാണിച്ച് പരാതി ഫയല്‍ ചെയ്തത്.

  Urumi

  ഉറുമിയിലെ സംഗീതം ദീപക് ദേവ് മോഷ്ടിച്ചതാണെന്ന് അക്കാലത്ത് തന്നെ പരസ്യമായിരുന്നു. യൂട്യൂബിലും മറ്റും രണ്ടുഗാനങ്ങളും ചേര്‍ത്തുള്ള വീഡിയോകളും യഥേഷ്ടം അപ്‌ലോഡ് ചെയ്യപ്പെട്ടിരുന്നു. ഈ വഴിയാണ് ലൊറീന തന്റെ ഗാനം മോഷ്ടിയ്ക്കപ്പെട്ട വിവരം അറിഞ്ഞതെന്ന് കരുതപ്പെടുന്നു.

  ഗാനം മോഷ്ടിച്ച വിവരം ലൊറീനയെ അറിയിച്ചത് ഡീപ് ഇമോഷന്‍ പബ്ലിഷിങ് എന്ന കമ്പനിയാണ്. തന്റെ സൃഷ്ടികള്‍ സംരക്ഷിയ്ക്കപ്പെടണമെന്ന് ഏറെ നിര്‍ബന്ധമുള്ള് ലൊറീനയുടെ നിര്‍ദ്ദേശപ്രകാരമാണ് നിയമനടപടികള്‍ ആരംഭിച്ചതെന്ന് കമ്പനിയുടെ എംഡി അക്കിലി ഫോര്‍ലര്‍ പറയുന്നു.

  മോഷണം ഉണ്ടായെന്ന് വ്യക്തമായ സാഹചര്യത്തില്‍ കേസ് വാദിച്ചു ജയിക്കുകയെന്നത് ചിത്രത്തിന്റെ അണിയറക്കാര്‍ക്ക് ബുദ്ധിമുട്ടായിരിക്കും. ഒത്തുതീര്‍പ്പുണ്ടായില്ലെങ്കില്‍ വന്‍ നിയമയുദ്ധമാണ് പൃഥ്വി അടക്കമുള്ളവരെ കാത്തിരിയ്ക്കുന്നത്. ഇതൊഴിവാക്കാന്‍ ലൊറീന പറയുന്ന നഷ്ടപരിഹാരം നല്‍കി കേസൊതുക്കുകയാണ് ഒരുവഴി.

  ഉറുമിയില്‍ നിര്‍മാതാവിന്റെ റോള്‍ കൂടി ഉള്ളതിനാല്‍ കേസില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ പൃഥ്വിയ്ക്കും സാധിയ്ക്കില്ല. അല്ലെങ്കില്‍ സംഗീതസംവിധായകനായ ദീപക് ദേവിന്റെ മേല്‍ കുറ്റമെല്ലാം കെട്ടിവച്ച് പൃഥ്വിക്ക് തലയൂരാമായിരുന്നു. പൃഥ്വിയുടെ സ്വന്തം നിര്‍മാണ കമ്പനിയായ ആഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ നിര്‍മിച്ച ആദ്യചിത്രം കൂടിയാണ് ഉറുമി.

  ഉറുമിയുടെ വ്യാജപതിപ്പിനെതിരെ യുദ്ധം ചെയ്യാനിറങ്ങിയവരാണ് മോഷണക്കുറ്റത്തിന് വിചാരണ നേരിടുന്നതെന്നാണ് മറ്റൊരു കൗതുകകരമായ കാര്യം. കോടികള്‍ ചെലവഴിച്ച് നിര്‍മിച്ച ഉറുമി തിയറ്ററുകളിലെത്തിയ ഉടനെ പൈറേറ്റഡ് കോപ്പികള്‍ ഇന്റര്‍നെറ്റിലൂടെയും മറ്റും വ്യാപകമായി പ്രചരിച്ചിരുന്നു. വ്യാജ കോപ്പികള്‍ ഇന്റര്‍നെറ്റിലൂടെ പ്രചരിയ്ക്കുന്നത് തടയാന്‍ സൈബര്‍ സെല്ലിനും മറ്റും പൃഥ്വിയും കൂട്ടരും പരാതിയും നല്‍കി. ഇങ്ങനെ പൈറസിയ്‌ക്കെതിരെ യുദ്ധം നടത്തിയവര്‍ തന്നെ ഇതേകുറ്റത്തിന് വിചാരണ ചെയ്യപ്പെടുന്ന സാഹചര്യമാണ് ഇപ്പോള്‍ വന്നിരിയ്ക്കുന്നത്.

  വിദേശ സിനിമകള്‍ അതേപടി കോപ്പിയടിച്ച് പടമിറക്കുന്നവര്‍ മലയാളത്തില്‍ ഏറെയുണ്ട്. പൈറസിയുടെ പേരില്‍ പലപ്പോഴും സാധാരണക്കാരന്റെ നെഞ്ചത്ത് കയറുന്ന ഇവരും ഒന്നോര്‍ക്കുക...ലോകം ചെറുതാവുകയാണ്, എല്ലാവരും എല്ലാം കാണുന്നുമുണ്ട്..
  ആദ്യപേജില്‍
  പൃഥ്വിയ്‌ക്കെതിരെ സിവില്‍ വാറന്റ്

  <ul id="pagination-digg"><li class="previous"><a href="/news/delhi-hc-issues-warrant-against-prithviraj-1-105522.html">« Previous</a>

  English summary
  According to the latest reports the Delhi High Court has issued warrant against Prithviraj,Santhosh Sivan and Shaji Natesan on a case which was filed against a song from the movie Urumi
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X