twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സ്ത്രീ വിഷയത്തില്‍ തല്‍പ്പരനായ ധ്യാന്‍ ശ്രീനിവാസന്‍!!

    By Rohini
    |

    തെറ്റിദ്ധരിയ്ക്കരുത് ധ്യാന്‍ ശ്രീനിവാസന്‍ നായകനായി എത്തുന്ന പുതിയ ചിത്രത്തിലെ കഥാപാത്രത്തെ കുറിച്ചാണ് പറയുന്നത്. നവാഗതനായ സജിത് ജഗദ് നന്ദന്‍ സംവിധാനം ചെയ്യുന്ന ഒരേ മുഖം എന്ന ചിത്രത്തിലാണ് അല്പം വ്യത്യസ്തമായ ഗെറ്റപ്പിലും ലുക്കിലും ധ്യാന്‍ എത്തുന്നത്.

    നിവിന്‍ പോളിയെ നായകനാക്കി ധ്യാനും അജു വര്‍ഗ്ഗീസും സിനിമ ഒരുക്കുന്നതായി റിപ്പോര്‍ട്ടുകള്‍

    സഖറിയ പോത്തന്‍ എന്നാണ് ചിത്രത്തില്‍ ധ്യാന്‍ അവതരിപ്പിയ്ക്കുന്ന കഥാപാത്രത്തിന്റെ പേര്. ചിറ്റൂര്‍ സെന്റ് തെരേസ കൊളേജിലെ വിദ്യാര്‍ത്ഥിയാണ്. എന്നാല്‍ സഖറിയ പഠിക്കുന്ന കോളേജ് എന്നാണ് ഈ കൊളേജ് അറിയപ്പെടുന്നത്.

    കഥാപാത്രത്തിന്റെ സ്വാഭാവം

    കഥാപാത്രത്തിന്റെ സ്വാഭാവം

    സ്വന്തം കാര്യം കാണാന്‍ ഏതറ്റം വരെയും പോകുന്ന കഥാപാത്രമാണ് സഖറിയ പോത്തന്‍. ഇയാളും സുഹൃത്തുക്കളും അറിയാതെ കോളേജില്‍ ഒരില അനങ്ങില്ല. എന്നാല്‍ സ്ത്രീ വിഷയങ്ങളില്‍ തല്‍പ്പരനും പ്രേമരോഗിയുമാണ് കക്ഷി.

    കൂട്ടിന് അജു വര്‍ഗ്ഗീസും

    കൂട്ടിന് അജു വര്‍ഗ്ഗീസും

    സഖറിയയുടെ ഏറ്റവും അടുത്ത കൂട്ടുകാരനാണ് ദാസ്. അജു വര്‍ഗ്ഗീസാണ് ഈ കഥാപാത്രം കൈകാര്യം ചെയ്യുന്നത്. അജുവും വ്യത്യസ്തമായ ലുക്ക് ചിത്രത്തിന് വേണ്ടി സ്വീകരിച്ചിരിയ്ക്കുന്നു.

    പ്രണയവും ഹാസ്യവും

    പ്രണയവും ഹാസ്യവും

    എണ്‍പതുകളിലെ കാമ്പസ് പശ്ചാത്തലത്തിലാണ് ഒരേ മുഖത്തിന്റെ കഥ പറയുന്നത്. ഹാസ്യത്തിന് പ്രധാന്യം നല്‍കുന്ന ചിത്രത്തില്‍ ത്രില്ലര്‍ സ്വഭാവമുള്ള പ്രണയവുമുണ്ട്.

    നായികമാരും മറ്റ് കഥാപാത്രങ്ങളും

    നായികമാരും മറ്റ് കഥാപാത്രങ്ങളും

    ഗായത്രി സുരേഷ്, പ്രയാഗ മാര്‍ട്ടിന്‍, ജുവല്‍ മേരി എന്നിവരാണ് ചിത്രത്തിലെ നായികാ നിരയിലുള്ളത്. ഇവരെ കൂടാതെ അര്‍ജ്ജുന്‍ നന്ദകുമാര്‍, ദീപക് പറമ്പേല്‍, രണ്‍ജി പണിക്കര്‍, ചെമ്പന്‍ വിനോദ്, അഭിരാമി, മണിയന്‍പിള്ള രാജു തുടങ്ങിയവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്നു

    പ്രയാഗയുടെ ഫോട്ടോസിനായി

    English summary
    Dhyan Sreenivasan's character in Ore Mukham
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X