For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പുരസ്കാരത്തിന് ദിലീപിനെയും അലന്‍സിയറേയും പരിഗണിക്കില്ല!! കടുത്ത നിലപാടുമായി സിപിസി

|
പുരസ്കാരത്തിന് ദിലീപിനെയും അലന്‍സിയറേയും പരിഗണിക്കില്ല

ശക്തമാ നിലപാടുമായി ചലച്ചിത്രാസ്വാദകരുട കൂട്ടായ്മയായ സിനിമ പാരഡീസോ ക്ലബ്ബ്. മൂന്നാമത് സിപിസി പുരസ്കാരത്തിനുളള ഒൺവൈമ്‍ വോട്ടിങ് ആരംഭിച്ചിരിക്കുകയാണ്. ഇതിനു പിന്നാലെയാണ് പ്രധാനപ്പെട്ട തീരുമാനമറിയിച്ച് സിപിഎസ് എത്തിയിരിക്കുന്നത്. ഫേസ്ബുക്ക് പേജിലൂടെയായിരുന്നു പ്രതികരണം. സിപിസി പുരസ്കര നിർണ്ണയത്തിൽ നിന്ന് നടൻ ദിലീപിനേയും അലൻസിയാറിനേയും ഒഴിവാക്കിയിരിക്കുകയാണത്രേ. ഇരുവരേയും അന്തിമ പട്ടികയിൽ നിന്ന് ഒഴിവാക്കിയ വിവരം സിപിസി തങ്ങളുടെ അംഗങ്ങളെ അറിയിച്ചിട്ടുണ്ട്.

alencier

പന്ത്രണ്ട് മാസവും ഹോട്ട് പന്ത്രണ്ട് ചിത്രങ്ങളും!! സിനിമയ്ക്ക് മുൻപേ ഷക്കീലയുടെ കലണ്ടർ വരുന്നു... കാണൂ

നടിയെ അക്രമിച്ച കേസിൽ ദിലീപിനെതിരെ ആരോപണം നിലനിൽക്കുന്നതു കൊണ്ടും അലൻസിയാറിനെതിരെയുള്ള മീടൂ ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. കൂടാതെ വ്യക്തിഗത വോട്ടെടുപ്പിൽ നിന്ന് നീക്കം ചെയ്തുവെങ്കിലും തിരഞ്ഞെടുപ്പിൽ നിന്ന് ഒഴിവാക്കിയിട്ടില്ലെന്നും സിപിസി വ്യക്തമാക്കുന്നുണ്ട്. ഇപ്പോൾ മാത്രമല്ല ഇതിനും മുൻപ് ഇത്തരത്തിലുളള ധീരമായ നിലപാട് എടുത്തിട്ടുണ്ട്.

സിപിസിയുടെ ഫേസ്ബുകത്ക് പോസ്റ്റ് ഇങ്ങനെ കാണൂ

സിനിമയടക്കമുള്ള തൊഴിൽമേഖലകളിലെ ചൂഷകരും പീഡകരും പലപ്പോഴും പൊതു സമൂഹത്തിനു മുന്നിൽ കുറ്റക്കാരല്ലാതാവുന്നതും അവരുടെ കുറ്റങ്ങൾ നിസാരവൽക്കരിക്കപ്പെടുന്നതും അവർ പ്രതിനിധീകരിക്കുന്ന കലയുടെ മികവിലൂടെയും അതിലൂടെ അവർ നേടിയെടുത്ത ജനപ്രിയതയിലൂടെയുമാണെന്ന് സീ പി സി ചൂണ്ടിക്കാട്ടുന്നു. ചൂഷണം ചെയ്യപ്പെട്ട വ്യക്തി അനുഭവിക്കുന്ന വേദന അവിടെ "സിനിമയെ സിനിമയായി മാത്രം കാണുക "എന്ന നിലനില്പില്ലാത്ത വാദത്തിൽ തട്ടി അവസാനിക്കുകയാണ്. ചൂഷകരിൽനിന്നും തിരിച്ചെടുക്കപ്പെട്ട പുരസ്‌കാരങ്ങളുടെ രൂപത്തിൽ ,ഒഴിവാക്കലുകളുടെ രൂപത്തിൽ എല്ലാക്കാലവും ചൂഷകർക്കൊപ്പമായിരിക്കില്ല എന്നതിൻെറ നിരവധി ഉദാഹരങ്ങൾ നമ്മൾ കണ്ട് കഴിഞ്ഞെന്നും സിനിമ കൂട്ടായ്മ പറയുന്നു.

ഉപ്പും മുളകിലെ ബാലു നിസാരക്കാരനല്ല!! ഇങ്ങനെയൊരു മുഖം ഒട്ടും പ്രതീക്ഷിച്ചില്ല, യഥാർഥ ജീവിതം ഇങ്ങനെ, കാണൂ...

ങ്ങളുടെ തെറ്റുകൾ ,നിങ്ങളിനി എത്ര വലിയവനായാലും തിരിഞ്ഞുകൊത്തിയിരിക്കുമെന്ന് ചൂഷണത്തിന് സ്വന്തം അധികാരത്തെ സ്ഥാനത്തെ ,ജനപ്രിയതയെ ഒക്കെ മുതലെടുക്കുന്നവർക്കുള്ള ഓർമപ്പെടുത്തലാണ്. മലയാളസിനിമയിൽ സമീപകാലത്ത് സംഭവിച്ച ചൂഷണങ്ങളെക്കുറിച്ചും അതിക്രമങ്ങളെക്കുറിച്ചും സംബന്ധിച്ച് ഗ്രൂപ്പിൽ വന്ന ചർച്ചകളും ഇത്തരമൊരു നീക്കത്തിന്റെ അനിവാര്യതയാണ് പ്രസ്താവിക്കുന്നത് . ആയതിനാൽ കുറ്റാരോപിതരായ ദിലീപ് ,അലൻസിയർ എന്നിവരെ സീ പി സി സിനി അവാർഡ്‌സിന്റെ അന്തിമ പോൾലിസ്റ്റിൽനിന്നും നീക്കംചെയ്യാൻ തീരുമാനിച്ചിരിക്കുന്നു. ഇവരുൾപ്പെട്ട സിനിമകൾ തിരഞ്ഞെടുപ്പുകളിൽനിന്നും ഒഴിവാക്കിയിട്ടില്ല. സാമൂഹിക-പാരിസ്ഥിതിക-രാഷ്ട്രീയ നിലപാടുകൾ ഉള്ള സിനിമാ സ്നേഹികളുടെ ഒരു കൂട്ടായ്മയായാണ് നമ്മൾ നിലനിന്ന് പോന്നിട്ടുള്ളത് . ആ നിലനിൽപ്പിന് ഇത്തരമൊരു തീരുമാനം കൂടുതൽ ബലമേവുമെന്നും സീ പി സി യുടെ വളർച്ചയിലും പുരോഗതിയിലും പ്രധാന മാർഗദർശികളായ മാന്യമെമ്പർമാരുടെ പൂർണപിന്തുണയുണ്ടാവുമെന്നാണ് വിശ്വസിക്കുന്നെന്നും സിനിമാ പാരഡിസൊ ക്ലബ് ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.

ങ്ങളുടെ തെറ്റുകൾ ,നിങ്ങളിനി എത്ര വലിയവനായാലും തിരിഞ്ഞുകൊത്തിയിരിക്കുമെന്ന് ചൂഷണത്തിന് സ്വന്തം അധികാരത്തെ സ്ഥാനത്തെ ,ജനപ്രിയതയെ ഒക്കെ മുതലെടുക്കുന്നവർക്കുള്ള ഓർമപ്പെടുത്തലാണ്. മലയാളസിനിമയിൽ സമീപകാലത്ത് സംഭവിച്ച ചൂഷണങ്ങളെക്കുറിച്ചും അതിക്രമങ്ങളെക്കുറിച്ചും സംബന്ധിച്ച് ഗ്രൂപ്പിൽ വന്ന ചർച്ചകളും ഇത്തരമൊരു നീക്കത്തിന്റെ അനിവാര്യതയാണ് പ്രസ്താവിക്കുന്നത് . ആയതിനാൽ കുറ്റാരോപിതരായ ദിലീപ് ,അലൻസിയർ എന്നിവരെ സീ പി സി സിനി അവാർഡ്‌സിന്റെ അന്തിമ പോൾലിസ്റ്റിൽനിന്നും നീക്കംചെയ്യാൻ തീരുമാനിച്ചിരിക്കുന്നു. ഇവരുൾപ്പെട്ട സിനിമകൾ തിരഞ്ഞെടുപ്പുകളിൽനിന്നും ഒഴിവാക്കിയിട്ടില്ല. സാമൂഹിക-പാരിസ്ഥിതിക-രാഷ്ട്രീയ നിലപാടുകൾ ഉള്ള സിനിമാ സ്നേഹികളുടെ ഒരു കൂട്ടായ്മയായാണ് നമ്മൾ നിലനിന്ന് പോന്നിട്ടുള്ളത് . ആ നിലനിൽപ്പിന് ഇത്തരമൊരു തീരുമാനം കൂടുതൽ ബലമേവുമെന്നും സീ പി സി യുടെ വളർച്ചയിലും പുരോഗതിയിലും പ്രധാന മാർഗദർശികളായ മാന്യമെമ്പർമാരുടെ പൂർണപിന്തുണയുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഫേസ്ബുക്കിലൂടെ കുറിച്ചു

English summary
dileep and alancier excluded cinema paradiso club annual awards voting

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more