twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പിണക്കം മാറ്റാന്‍ ദിലീപ് പറഞ്ഞപ്പോള്‍,വിമലിന്റെ പ്രവൃത്തി ആത്മഹത്യയ്ക്ക് ചിന്തിപ്പിച്ചുവെന്ന് കാഞ്ചന

    By Aswini
    |

    അങ്ങനെ കാഞ്ചനമാലയുടെ വര്‍ഷങ്ങളായുള്ള ആഗ്രഹം നടന്‍ ദിലീപ് സാധിച്ചു കൊടുക്കുന്നു. ബിപി മൊയ്തീന്‍ സേവമന്ദിറിന്റെ ശിലാസ്ഥാപന ചടങ്ങ് കഴിഞ്ഞ ദിവസം മുക്കത്ത് നടന്നു. മൊയ്തീന്റെ സിനിമയുടെ പ്രവര്‍ത്തകരോട് തനിക്ക് ദേഷ്യമില്ലെന്നും എന്നാല്‍ അവരുടെ പ്രവൃത്തികള്‍ ആത്മഹത്യയെ കുറിച്ച് ചിന്തിക്കും വിധം തന്നെ അസ്വസ്ഥയാക്കിയെന്നും കാഞ്ചനമാല ചടങ്ങില്‍ പറഞ്ഞു.

    ബിപി മൊയ്തീന്‍ സേവമന്ദിര്‍ പൂര്‍ത്തിയാകുമ്പോള്‍ അതിന് പിന്നില്‍ എന്ന് നിന്റെ മൊയ്തീന്‍ സിനിമയുടെ പ്രവര്‍ത്തകരും ഉണ്ടാകണമെന്നും ഇക്കാര്യത്തില്‍ കാഞ്ചനമാല പിണക്കം മാറ്റണമെന്നും ദിലീപ് പറഞ്ഞതിന് മറുപടി നല്‍കുകയായിരുന്നു കാഞ്ചന.

    സേവമന്ദിറില്‍ എത്തിയത്

    പിണക്കം മാറ്റാന്‍ ദിലീപ് പറഞ്ഞപ്പോള്‍, വിമലിന്റെ പ്രവൃത്തി ആത്മഹത്യയ്ക്ക് ചിന്തിപ്പിച്ചുവെന്ന് കാഞ്ചന

    സേവമന്ദിറിനായുള്ള കെട്ടിട നിര്‍മാണത്തില്‍ ആരും മുന്നോട്ട് വരാത്ത സാഹചര്യത്തിലാണ് ഞാന്‍ മുന്നോട്ട് വന്നത്. എന്നാല്‍ അതിന് ശേഷമാണ് നിയമകുരുക്കില്‍ നില്‍ക്കുന്ന വലിയ പ്രശ്‌നങ്ങള്‍ കൂടെ ഇതിനിടയില്‍ ഉണ്ടെന്ന് അറിഞ്ഞത് - ദിലീപ് പറയുന്നു

    വിമലിനോടും പൃഥ്വിയോടും സംസാരിച്ചു

    പിണക്കം മാറ്റാന്‍ ദിലീപ് പറഞ്ഞപ്പോള്‍, വിമലിന്റെ പ്രവൃത്തി ആത്മഹത്യയ്ക്ക് ചിന്തിപ്പിച്ചുവെന്ന് കാഞ്ചന

    എന്ന് നിന്റെ മൊയ്തീന്റെ സംവിധായകന്‍ ആര്‍ എസ് വിമലിനോടും ചിത്രത്തിന്റെ നായകന്‍ പൃഥ്വിരാജിനോടും ഇക്കാര്യം സംസാരിച്ചു. കാഞ്ചനമാലയുടെ പ്രണയം ലോകത്തെ അറിയിച്ചത് സിനിമയാണ്. ചെറിയ പ്രശ്‌നങ്ങളുടെ പേരില്‍ കണ്ടാല്‍ മിണ്ടാത്ത അവസ്ഥവരെ സിനിമാ പ്രവര്‍ത്തകരും കാഞ്ചനമാലയും തമ്മിലുണ്ടായിരിക്കുന്നു.

    കേസ് പിന്‍വലിക്കണം

    പിണക്കം മാറ്റാന്‍ ദിലീപ് പറഞ്ഞപ്പോള്‍, വിമലിന്റെ പ്രവൃത്തി ആത്മഹത്യയ്ക്ക് ചിന്തിപ്പിച്ചുവെന്ന് കാഞ്ചന

    കേസ് പിന്‍വലിക്കണം. കാഞ്ചനമാലയുടെ സ്വപ്‌നം പൂവണിയുമ്പോള്‍ എല്ലാവരും ഒന്നിച്ചുണ്ടാകണം എന്നാണ് എന്റെ ആഗ്രഹം. നമുക്കത് വലിയൊരു ആഘോഷമാക്കണം- ദിലീപ് പറഞ്ഞു.

    വിമലിന്റെ പ്രവൃത്തി വേദനിപ്പിച്ചു

    പിണക്കം മാറ്റാന്‍ ദിലീപ് പറഞ്ഞപ്പോള്‍, വിമലിന്റെ പ്രവൃത്തി ആത്മഹത്യയ്ക്ക് ചിന്തിപ്പിച്ചുവെന്ന് കാഞ്ചന

    സിനിമാ പ്രവര്‍ത്തകരോട് തനിക്ക് ഒരു വിദ്വോഷവും ഇല്ലെന്ന് കാഞ്ചനമാല മറുപടിയായി പറഞ്ഞു. വിമലിന്‍ നിന്ന് പ്രതീക്ഷിക്കാത്തത് ചിലതുണ്ടായി. ചിത്രീകരണം ആരംഭിയ്ക്കുന്നതിന് മുമ്പ് തിരക്കഥ ചോദിച്ചപ്പോള്‍ പല കാരണം പറഞ്ഞ് ഒഴിഞ്ഞുമാറി. സ്‌ക്രിപ്റ്റ് പൂജിക്കാന്‍ കൊടുക്കുന്നതിനായി എന്റെ കൈയ്യില്‍ തന്നു. കാലില്‍ വീണ് അനുഗ്രഹം വാങ്ങി. പൂജയ്ക്ക് ശേഷം അപ്പോള്‍ തന്നെ തിരികെ വാങ്ങി.

    ഇല്ലാത്ത രംഗങ്ങള്‍

    പിണക്കം മാറ്റാന്‍ ദിലീപ് പറഞ്ഞപ്പോള്‍, വിമലിന്റെ പ്രവൃത്തി ആത്മഹത്യയ്ക്ക് ചിന്തിപ്പിച്ചുവെന്ന് കാഞ്ചന

    തേങ്ങാക്കച്ചവടക്കാരന്‍ തന്റെ അച്ഛനെ ഉന്തിവീഴ്ത്തുന്ന രംഗങ്ങളൊക്കെ ചിത്രത്തിലുണ്ടെന്ന് മുക്കം ഭാസി പറഞ്ഞാണ് അറിഞ്ഞത്. എട്ട് കാര്യസ്ഥന്മാര്‍ ഉണ്ടായിരുന്ന തറവാടാണ് എന്റേത്. ഇല്ലാത്ത കാര്യങ്ങള്‍ സിനിമയില്‍ ചേര്‍ത്താല്‍ ഉണ്ടാവുന്ന കാര്യമോര്‍ത്ത് വിഷമം തോന്നി. ഇക്കാര്യം പറയാന്‍ പല തവണ വിമലിനെ വിളിച്ചെങ്കിലും ഫോണ്‍ എടുത്തില്ല. ഒടുവില്‍ നിര്‍മാതാവിനെ വിളിച്ചപ്പോള്‍ തിരക്കഥ വായിക്കാന്‍ തരാം എന്ന് പറഞ്ഞു

    സ്‌ക്രിപ്റ്റ് വായിക്കാന്‍ തന്നില്ല

    പിണക്കം മാറ്റാന്‍ ദിലീപ് പറഞ്ഞപ്പോള്‍, വിമലിന്റെ പ്രവൃത്തി ആത്മഹത്യയ്ക്ക് ചിന്തിപ്പിച്ചുവെന്ന് കാഞ്ചന

    നിര്‍മാതാവ് സ്‌ക്രിപ്റ്റ് വായിക്കാന്‍ തന്നെങ്കിലും വായിക്കും മുമ്പേ ബിപി റഷീദുമായി വന്ന് വിമല്‍ ബലപ്രയോഗിക്കുന്ന മട്ടില്‍ തിരക്കഥ വാങ്ങിക്കൊണ്ടു പോയി. പല തവണ പിന്നെയും വിമലിനെ വിളിച്ചെങ്കിലും ഫോണ്‍ എടുത്തില്ല. ഇടയ്ക്ക് നിര്‍മാതാവ് മാറിയെന്നും സംഗീത സംവിധായകന്‍ രമേശ് നാരായണനാണ് നിര്‍മാതാവെന്നും കേട്ടു. രമേശ് വന്ന് അഞ്ച് ലക്ഷത്തിന്റെ ചെക്ക് സേവാമന്ദിറിന് സംഭാവനയായി നല്‍കി.

     കേസ് കൊടുത്തത്

    പിണക്കം മാറ്റാന്‍ ദിലീപ് പറഞ്ഞപ്പോള്‍, വിമലിന്റെ പ്രവൃത്തി ആത്മഹത്യയ്ക്ക് ചിന്തിപ്പിച്ചുവെന്ന് കാഞ്ചന

    സിനിമയില്‍ എന്തൊക്കെ വരുമെന്നറിയാത്ത അവസ്ഥയിലാണ് എന്റെ സഹോദരി അഡ്വ. ആനന്ദകനകം കോടതിയെ സമീപിച്ചത്. ഇതിനിടയില്‍ പലതവണ വിമലിനെ വിളിച്ചപ്പോഴാണ് തനിക്ക് നല്‍കിയ ഫോണ്‍ നമ്പര്‍ പോലും അദ്ദേഹത്തിന്റേതല്ല എന്നറിഞ്ഞത്.

    സേവമന്ദറില്‍ അവര്‍ക്ക് വരാം

    പിണക്കം മാറ്റാന്‍ ദിലീപ് പറഞ്ഞപ്പോള്‍, വിമലിന്റെ പ്രവൃത്തി ആത്മഹത്യയ്ക്ക് ചിന്തിപ്പിച്ചുവെന്ന് കാഞ്ചന

    സിനിമ ഇതുവരെ കണ്ടിട്ടില്ല. സഹോദരി കണ്ടു, കുഴപ്പമില്ലെന്ന് പറഞ്ഞു. കേസ് നിലനില്‍ക്കുന്നുണ്ടെങ്കിലും വിമലിനും പ്രവര്‍ത്തകര്‍ക്കും സേവാമന്ദിറിലേക്ക് വരുന്നതില്‍ തടസ്സമില്ല. അവരുടെ മനസ്സിലെ കറയാണ് വരാതിരിക്കാനുള്ള കാരണം- കഞ്ചനമാല പറഞ്ഞു.

    പിണക്കം മാറ്റാന്‍ ദിലീപ് പറഞ്ഞപ്പോള്‍, വിമലിന്റെ പ്രവൃത്തി ആത്മഹത്യയ്ക്ക് ചിന്തിപ്പിച്ചുവെന്ന് കാഞ്ചന

    മുക്കത്ത് നടന്ന ചടങ്ങില്‍ ദിലീപും കാഞ്ചനമാലയും സംസാരിക്കുന്ന വീഡിയോ കാണാം

    English summary
    Actor Dileep has opined that those behind the film Ennu Ninte Moideen should work to make B P Moideen Seva Mandir a reality and Kanchanamala must shed her resistance to this idea. Kanchanamala had said that she was not angry with the makers of the film, but their actions encouraged her to think about suicide.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X