twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഇതാണ് ദിലീപ് സായിബാബ...

    By Sruthi K M
    |

    കണ്ടോ..നമ്മുടെ ദീലീപിനെ.. ശരിക്കും സത്യ സായിബാബയെന്നു തോന്നും അല്ലേ.. എല്ലാ വേഷങ്ങളും തനിക്ക് ഇണങ്ങുമെന്നു ദിലീപ് നേരത്തെ തന്നെ പല ചിത്രങ്ങളിലൂടെയും തെളിയിച്ചതാണ്. കുഞ്ഞിക്കൂനന്‍, പച്ചക്കുതിര, ചക്കരമുത്ത്, തിളക്കം, മായാമോഹിനി എന്നീ ചിത്രങ്ങളിലൂടെ നമ്മുടെ ജനപ്രിയന്റെ പല രൂപങ്ങളും കണ്ടതാണ്. ഒടുവില്‍ ഇങ്ങനെയൊരു വേഷത്തിലും ആരാധകരെ ഞെട്ടിക്കാന്‍ ദിലീപ് എത്തുകയാണ്.

    തെലുങ്ക് സംവിധായകന്‍ കോടി രാമകൃഷ്ണന്റെ പുതിയ ചിത്രമായ ബാബ സത്യ സായി എന്ന സിനിമയെ കുറിച്ച് നാളുകള്‍ക്ക് മുന്‍പ് തന്നെ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ചിത്രത്തിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പിന്നീട് പുറത്തുവന്നിട്ടില്ല. ദിലീപ് സായിബാബയുടെ വേഷത്തിലുള്ള ഫോട്ടോ ആണ് ഇപ്പോള്‍ ജനങ്ങളെ ഞെട്ടിച്ചിരിക്കുന്നത്.

    babasthyasai

    എന്തായാലും ദിലീപിന്റെ ഈ ഗെറ്റപ്പ് കണ്ടവര്‍ പറയും ഇത് പൊളിക്കും. ബാബ സത്യ സായി എന്ന ചിത്രം നാല് ഭാഷകളിലാണ് റിലീസ് ചെയ്യുന്നത്. തെലുങ്ക്, തമിഴ്, മലയാളം, ഇംഗ്ലീഷ് .. അനുഷ്‌ക ഷെട്ടിയാണ് ദീലീപിന്റെ നായികയായി എത്തുന്നത്. തെന്നിന്ത്യന്‍ താരം ജയപ്രദയാണ് ദിലീപിന്റെ അമ്മ വേഷത്തില്‍ എത്തുന്നത്. ഇളയരാജയുടെ സംഗീതമാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത.

    ദിലീപിന്റെ സിനിമാ ചരിത്രത്തിലെ ഒരു നാഴികകല്ലായിരിക്കും ഈ ചിത്രം എന്നാണ് റിപ്പോര്‍ട്ട്. സത്യ സായി ബാബയുടെ ജീവിതചരിത്രമാണ് ചിത്രത്തിന്റെ ഇതിവൃത്തം. വന്‍തുക പ്രതിഫലം വാങ്ങിയാണ് ദിലീപ് ചിത്രത്തില്‍ അഭിനയിക്കുന്നത്. 60 കോടി രൂപ ബജറ്റിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. ശരത് കുമാറാണ് ദിലീപിന്റെ അച്ഛനായി എത്തുന്നത്. ഇന്ത്യന്‍ സിനിമാ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് ബാബ സത്യ സായി..

    English summary
    Dileep dream project on the life of Sathya sai baba to start soon
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X