twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    താരസംഘടനയിൽ നിന്ന് രാജിവെച്ച ശേഷമുള്ള അവസ്ഥ ഇങ്ങനെ!! വെളിപ്പെടുത്തലുമായി പ്രമുഖനടി

    ഡബ്യൂസിസി ഒരിക്കലും പുരുഷന്മാർക്കെതിരെയുള്ള ഒരു സംഘടനയല്ലെന്നും രമ്യ വ്യക്തമാക്കി.

    |

    മലയാള താരസംഘടനയായ എഎംഎംഎയെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾ അവസാനിക്കുന്നില്ല. സംഘനയുടെ നിലപാടുകളെ കുറിച്ചുളള താരങ്ങളുടെ അഭിപ്രായ ഭിന്നതകൾ പുറത്തു വരുകയാണ്. നടിയെ ആക്രമിച്ച സംഭവം മുതലാണ് മലയാല സിനിമ മേഖലയിൽ പ്രശ്നങ്ങൾ തുടങ്ങിയത്. എന്നാൽ അന്ന് താരങ്ങൾ നിലപാടുകൾക്കെതിരെ ശക്തമായ തീരുമാനങ്ങൾ എടുത്തിരുന്നില്ല. നടിയെ ആക്രമിച്ച കേസിൽ കുറ്റാരോപിതനായ നടനെ സംഘടനയിൽ നിന്ന് പുറത്താക്കിയിരുന്നു.

     സാബുവിന്റെ ഊഴം തുടങ്ങി!! ബിഗ് ബോസിൽ നിന്ന് പണി വാരിക്കൂട്ടി സാബു, ആദ്യ അടി പേളിയിൽ നിന്ന് സാബുവിന്റെ ഊഴം തുടങ്ങി!! ബിഗ് ബോസിൽ നിന്ന് പണി വാരിക്കൂട്ടി സാബു, ആദ്യ അടി പേളിയിൽ നിന്ന്

    സംഘടനയിലേയ്ക്ക് നടനെ തിരിച്ചെടുക്കുന്നു എന്ന തീരുമാനം വന്നതിനെ തുടർന്നാണ് എഎംഎംഎയിൽ പുതിയ പ്രശ്നങ്ങൾ തലപൊക്കാൻ തുടങ്ങിയത്. സംഘടന തന്നെ പിളർപ്പിന്റെ ഒരു സാഹചര്യത്തിലേയ്ക്ക് നീങ്ങുകയായിരുന്നു. ഇപ്പോഴിത ഗുരുതര ആരോപണവുമായി നടി രമ്യ നമ്പീശൻ രംഗത്തെത്തിയിട്ടുണ്ട്.

    മൈ സ്റ്റോറിയിലെ നടിയുടെ വസ്ത്രങ്ങളെ പോലും വെറുതെ വിട്ടില്ല!! വിമർശകനു മറുപടിയുമായി റോഷ്‌നി മൈ സ്റ്റോറിയിലെ നടിയുടെ വസ്ത്രങ്ങളെ പോലും വെറുതെ വിട്ടില്ല!! വിമർശകനു മറുപടിയുമായി റോഷ്‌നി

     നടിമാർ പുറത്ത്

    നടിമാർ പുറത്ത്

    കുറ്റാരോപതിനായ നടനെ സംഘടനയിൽ തിരിച്ചെടുക്കുന്നു എന്ന തീരുമാനം മോഹൻലാലിന്റെ നേതൃത്വത്തിലുളള ഭരണസമിതി അറിയിച്ചതോടെ വനിത സംഘടനയിലുളള നാല് നാടിമാർ എഎംഎംഎയിൽ നിന്ന് രാജവെച്ച് പുറത്തു പോയിരുന്നു. രമ്യ നമ്പീശൻ, ഗീതു മോഹൻദാസ്, ഭാവന, റിമ കല്ലിങ്കൽ എന്നിവരാണ് രാജിവെച്ച് പുറത്തു പോയത്. ഇതിനെ തുടർന്ന് മലയാള സിനിമ മേഖലയിൽ മാത്രമല്ല തെന്നിന്ത്യൻ സിനിമ മേഖലയിൽ നിന്നുള്ളവർ തന്നെ എഎംഎംഎയ്ക്കെതിരെ രംഗത്തെത്തിയിരുന്നു

     വീണ്ടും ചർച്ച  നടത്തും

    വീണ്ടും ചർച്ച നടത്തും

    സംഘടനയിൽ നിന്ന് നടിമാർ പുറത്തുപോയതിനു ശേഷം ഇവർക്ക് പിന്തുണയുമായി മലയാള സിനിമ പ്രവർത്തകർ രംഗത്തെത്തിയിരുന്നു. നടനെ തിരിച്ചെടുക്കുന്ന വിഷയവുമായി ബന്ധപ്പെട്ട് വീണ്ടും ഒരു ചർച്ചയ്ക്ക് തയ്യാറാകണമെന്ന് നടി രേവതിയും, പത്മപ്രിയയും, പാർവതിയും സംഘടനയ്ക്ക് കത്ത് നൽകിയിരുന്നു. നടിമാരുമാരുമായി കൂടിക്കാഴ്ച നടത്തുമെന്ന് അധ്യക്ഷൻ മോഹൻലാൽ പറഞ്ഞിരുന്നു.

     രാജിവെച്ചതിനു ശേഷമുളള   അവസ്ഥ

    രാജിവെച്ചതിനു ശേഷമുളള അവസ്ഥ

    എഎംഎംഎയിൽ നിന്ന് രാജിവെച്ചതിനു ശേഷമുള്ള അവസ്ഥ വ്യക്തമാക്കി നടി രമ്യ നമ്പീശൻ. കൊച്ചിയിൽ സംഘടിപ്പിച്ച ഓൾ ഇന്ത്യൻ ലോയേഴ്സ് യൂണിയൻ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു രമ്യ. താരസംഘടനയിൽ നിന്ന് പുറത്തു വന്നതിനു ശേഷം അവസരങ്ങൾ ഇല്ലാതാവുകയാണ്. കൂടാതെ അടിച്ചമർത്താനുളള ശ്രമങ്ങൾ നടക്കുന്നതായും രമ്യ പറ‍ഞ്ഞു. സംഘടനയിൽ നിന്ന് രാജിവെച്ച നടിമാർ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കണമെന്നും രമ്യ ആവശ്യപ്പെട്ടിട്ടുണ്ട്.

    രാജിവച്ചത്

    രാജിവച്ചത്

    അമ്മയിൽ നിന്ന് നിരുത്തരവാദ സമീപനം ഉണ്ടായപ്പോഴാണ് രജിവെച്ചതെന്ന് രമ്യ പറഞ്ഞു. തങ്ങൾ എന്തു പറഞ്ഞാലും ആണുങ്ങൾക്ക് എതിരെയാണ് എന്ന് കരുതരുതെന്നും താരം പറഞ്ഞു. ഞങ്ങൾക്ക് ചില പ്രശ്നങ്ങളുണ്ട്. അത് ചേർന്ന് പറയുകയാണ്. സംഘടനയിൽ നിന്ന് പുറത്തു വന്നതോട് അവൾ പ്രശ്നക്കാരിയാണ്, അവളെ സിനിമയിൽ എടുക്കരുത് എന്ന രീതിയിലുളള നീക്കങ്ങൾ നടക്കുന്നതായും രമ്യ പറഞ്ഞു.

     ഞങ്ങളുടെ ആവശ്യം നടപ്പിലാക്കും

    ഞങ്ങളുടെ ആവശ്യം നടപ്പിലാക്കും

    ജോലി ഇല്ലാതാക്കാനു തങ്ങളെ അടിച്ചമർത്താനും ശ്രമിക്കുന്ന അവസരത്തിലും ഞങ്ങൾ ആവശ്യപ്പെടുന്നത് ഇതു മാത്രമാണ്. ഞങ്ങൾക്ക് ഒരു പ്രശ്നമുണ്ട്. അത് പരിഹരിച്ചെടുക്കണം രമ്യ പറഞ്ഞു. അത് സമയം സിനിമയിലെ വനിത കൂട്ടായ്മയായ ഡബ്യൂസിസി ഒരിക്കലും പുരുഷന്മാർക്കെതിരെയുള്ള ഒരു സംഘടനയല്ലെന്നും രമ്യ വ്യക്തമാക്കി.

    English summary
    actoress remya nambeesan slams amma
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X