twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സ്വന്തമായി പ്രൊഡക്ഷന്‍ ഹൗസ് ഉള്ളവരുണ്ടായിട്ടും നടിക്ക് സിനിമയില്ലേ? ആര്‍ക്ക് നേരെയാണ് ഈ ഒളിയമ്പ്?

    By Nimisha
    |

    Recommended Video

    നടിക്ക് സിനിമയില്‍ അവസരങ്ങളില്ല, ആരാണ് ഉത്തരവാദി? | filmibeat Malayalam

    കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സിനിമാലോകവും പ്രേക്ഷകരും ഒന്നടങ്കം നടുങ്ങിയിരുന്നു. സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് നടിക്ക് പിന്തുണയുമായെത്തിയ സഹതാരങ്ങള്‍ വ്യക്തമാക്കിയിരുന്നു. സിനിമാരംഗത്തെ അവിസ്മരിപ്പിക്കുന്ന രംഗങ്ങളാണ് പിന്നീട് അരങ്ങേറിയത്. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ ദിലീപിനെ അറസ്റ്റ് ചെയ്തപ്പോഴും പ്രേക്ഷകര്‍ നടുങ്ങിയിരുന്നു. ഇത്തരത്തിലൊരു സംഭവത്തിന് പിന്നില്‍ ദിലീപ് പ്രവര്‍ത്തിക്കില്ലെന്നാണ് ആരാധകര്‍ അന്നും ഇന്നും പറയുന്നത്.

    സംഗീത മോഹന്റെ താല്‍പര്യം ഇങ്ങനെയായിരുന്നോ? അവിഹിതം കൊണ്ട് ഈ വഴിക്ക് വരേണ്ട!സംഗീത മോഹന്റെ താല്‍പര്യം ഇങ്ങനെയായിരുന്നോ? അവിഹിതം കൊണ്ട് ഈ വഴിക്ക് വരേണ്ട!

    ആദിയിലൂടെ ഈ റെക്കോര്‍ഡ് പ്രണവിന് സ്വന്തം, മറ്റൊരു താരത്തിനും അവകാശപ്പെടാനാവാത്ത അപൂര്‍വ്വ നേട്ടം!ആദിയിലൂടെ ഈ റെക്കോര്‍ഡ് പ്രണവിന് സ്വന്തം, മറ്റൊരു താരത്തിനും അവകാശപ്പെടാനാവാത്ത അപൂര്‍വ്വ നേട്ടം!

    ആ സംഭവത്തിന് ശേഷം നടി അഭിനയിച്ച ഒരൊറ്റ സിനിമയെ പുറത്തിറങ്ങിയിരുന്നുള്ളൂ. സിനിമയിലേക്ക് തിരിച്ചെത്തിയ നടിക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് പൃഥ്വിരാജ് ഉള്‍പ്പടെയുള്ള താരങ്ങള്‍ കൂടെയുണ്ടായിരുന്നു. എന്നാല്‍ നടിയെ അഭിനയിപ്പിക്കാന്‍ നിര്‍മ്മാതാക്കള്‍ തയ്യാറാകുന്നില്ലെന്ന തരത്തിലാണ് കാര്യങ്ങള്‍ നീങ്ങുന്നത്. കേരള രാജ്യാന്തര ചലച്ചിത്ര മേളയിലെ ഓപ്പണ്‍ ഫോറത്തില്‍ വിധു വിന്‍സെന്റ് ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നു.

    നടിയെ അഭിനയിപ്പിക്കാന്‍ തയ്യാറാകുന്നില്ല

    നടിയെ അഭിനയിപ്പിക്കാന്‍ തയ്യാറാകുന്നില്ല

    ആക്രമിക്കപ്പെട്ട നടിക്ക് സിനിമയില്‍ നിന്നും അവസരങ്ങള്‍ ലഭിക്കുന്നില്ലെന്ന് വിധു വിന്‍സന്റ് പറഞ്ഞു. നിര്‍മ്മാതാക്കളാണ് നടിയെ അഭിനയിപ്പിക്കുന്നതിന് തടസ്സമായി നില്‍ക്കുന്നത്. നടി ഉള്‍പ്പെടുന്ന സിനിമയുമായി സഹകരിക്കാന്‍ പല നിര്‍മ്മാതാക്കളും തയ്യാറാകുന്നില്ല.

    വിമന്‍ ഇന്‍ കളക്ടീവ് ഉണ്ടായത്

    വിമന്‍ ഇന്‍ കളക്ടീവ് ഉണ്ടായത്

    സിനിമയിലെ സ്ത്രീ സാന്നിധ്യത്തെക്കുറിച്ചുള്ള ചര്‍ച്ചയ്ക്കിടയിലാണ് വിധു വിന്‍സന്റ് ഇക്കാര്യത്തെക്കുറിച്ച് വ്യക്തമാക്കിയത്. ഇത്തരം ചര്‍ച്ചകളില്‍പ്പോലും നടി ആക്രമിക്കപ്പെട്ട സംഭവത്തെക്കുറിച്ച് സംസാരിക്കാന്‍ പോലും പലരും മടിക്കുന്നു. ഇത്തരത്തിലുള്ള സാഹചര്യം നില നില്‍ക്കുന്നതിനിടയിലാണ് വിമന്‍ ഇന്‍ കളക്ടീവ് രൂപപ്പെട്ടത്.

    നിര്‍മ്മാതാവിനെ സമീപിച്ചപ്പോള്‍

    നിര്‍മ്മാതാവിനെ സമീപിച്ചപ്പോള്‍

    ഒരു സിനിമ ചെയ്യുന്നതുമായി ബന്ധപ്പെട്ട് നിര്‍മ്മാതാവിനെ സമീപിച്ചപ്പോള്‍ അനുകൂലമായ മറുപടിയല്ല തനിക്ക് ലഭിച്ചതെന്നും വിധു വിന്‍സന്റ് വ്യക്തമാക്കി. ആക്രമിക്കപ്പെട്ട നടിയെ ഉള്‍പ്പെടുത്തി സിനിമ ചെയ്യാന്‍ പലരും തയ്യാറാവാത്ത സ്ഥിതിയാണ്.

    കൂവിത്തോല്‍പ്പിക്കുമെന്ന പേടി

    കൂവിത്തോല്‍പ്പിക്കുമെന്ന പേടി

    ആക്രമിക്കപ്പെട്ട നടിയെ കേന്ദ്ര കഥാപാത്രമാക്കി സിനിമയൊരുക്കാനായിരുന്നു താന്‍ ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ എതിര്‍പക്ഷം കൂവിത്തോല്‍പ്പിച്ച് ഈ സിനിമ തകര്‍ക്കുമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

    സാധ്യത പോലുമില്ല

    സാധ്യത പോലുമില്ല

    മറ്റ് പല നിര്‍മ്മാതാക്കളുമായും ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചപ്പോള്‍ അത്തരത്തിലൊരു സിനിമയ്ക്ക് സാധ്യതേയില്ലെന്ന തരത്തിലായിരുന്നു പലരും പെരുമാറിയതെന്നും അവര്‍ പറയുന്നു.

    പുരുഷമേല്‍ക്കോയ്മ തുടരുന്നു

    പുരുഷമേല്‍ക്കോയ്മ തുടരുന്നു

    പുരോഗമന സമൂഹമാണെന്ന് അവകാശപ്പെടുന്നതിനിടയിലും ഇന്നും പുരുഷമേല്‍ക്കോയ്മ തുടരുന്ന സമൂഹമാണ് നമ്മുടേതെന്ന് വ്യക്തമാവുന്നു. സ്ത്രീ കേന്ദ്രീകൃതമായ ചിത്രങ്ങള്‍ ചെയ്യാന്‍ സംവിധായകര്‍ മടിക്കുന്നു.

    പുരുഷന്‍മാരെ തൃപ്തിപ്പെടുത്തണം

    പുരുഷന്‍മാരെ തൃപ്തിപ്പെടുത്തണം

    സ്ത്രീകള്‍ സിനിമ കാണാനെത്തുന്നുണ്ടെങ്കിലും പുരുഷ പ്രേക്ഷകരെ തൃപ്തിപ്പെടുത്താനാണ് സംവിധായകര്‍ ശ്രമിക്കുന്നത്. സ്ത്രീകളെ കേന്ദ്ര കഥാപാത്രമാക്കി പലരും സിനിമയെടുക്കാന്‍ മടിക്കുന്നതിന് പിന്നിലെ കാരണവും ഇതാണ്.

    നായകന്‍ വേണം

    നായകന്‍ വേണം

    സ്ത്രീകളെ കേന്ദ്ര കഥാപാത്രമാക്കി സിനിമയൊരുക്കുകയാണെങ്കില്‍ക്കൂടിയും അതില്‍ മുഖ്യധാര സിനിമയിലെ നായകന്‍ വേണമെന്ന കീഴ് വഴക്കം പോലും കടന്നുവരുന്നത് ഈ ഒരു കാരണം കൊണ്ടാണെന്നും വിധു വിന്‍സന്റ് വ്യക്തമാക്കുന്നു.

    സ്ത്രീകള്‍ അംഗീകരിക്കേണ്ടി വരുന്നു

    സ്ത്രീകള്‍ അംഗീകരിക്കേണ്ടി വരുന്നു

    ഇത്തരത്തിലുള്ള നിലപാടുകളോട് താല്‍പര്യമില്ലെങ്കില്‍ക്കൂടിയും സ്ത്രീ സംവിധായകരും നിര്‍മ്മാതാക്കളും ഇത്തരമൊരു നിലപാട് അംഗീകരിക്കേണ്ടി വരുന്ന സാഹചര്യത്തിന് കൂടി ഇത് വഴിയൊരുക്കുന്നു.

    നടിക്ക് സിനിമ ലഭിക്കുന്നില്ല

    നടിക്ക് സിനിമ ലഭിക്കുന്നില്ല

    വയത്യസ്തമായ കഥാപാത്രങ്ങളുമായി സിനിമയില്‍ നിറഞ്ഞുനിന്നിരുന്ന നടിക്ക് ഈ സംഭവത്തിന് ശേഷം സിനിമയില്‍ നിന്നും അവസരം ലഭിക്കുന്നില്ലെന്ന തരത്തില്‍ കാര്യങ്ങള്‍ പ്രചരിക്കുന്നുണ്ട്.

    ഡബ്ലുസിസി സംവിധായകര്‍ അവസരം നല്‍കുന്നില്ലേ?

    ഡബ്ലുസിസി സംവിധായകര്‍ അവസരം നല്‍കുന്നില്ലേ?

    മറ്റുള്ള സംവിധായകരെ കുറ്റപ്പെടുത്തുന്നതിന് പകരം വിമന്‍ ഇന്‍ സിനിമ കളക്ടീവ് സംഘടനയിലെ സംവിധായകര്‍ക്ക് നടിയെ ഉള്‍പ്പെടുത്തി സിനിമ ചെയ്തൂടേയെന്ന് ദിലീപ് ഓണ്‍ലൈന്‍ ചോദിക്കുന്നു.

    ആഷിക് അബു അവസരം നല്‍കുന്നില്ലേ?

    ആഷിക് അബു അവസരം നല്‍കുന്നില്ലേ?

    ആക്രമിക്കപ്പെട്ട നടിക്ക് പൂര്‍ണ്ണ പിന്തുണ നല്‍കിയ സംവിധായകനായ ആഷിക് അബു എന്തുകൊണ്ട് അദ്ദേഹത്തിന്റെ സിനിമകളില്‍ നടിയെ ഉള്‍പ്പെടുത്തുന്നില്ലയെന്നും അവര്‍ ചോദിക്കുന്നു.

    അവളോടൊപ്പമെന്ന് പറഞ്ഞവരെവിടെ?

    അവളോടൊപ്പമെന്ന് പറഞ്ഞവരെവിടെ?

    നടി ആക്രമിക്കപ്പെട്ട സംഭവത്തിന് സോഷ്യല്‍ മീഡിയയിലൂടെ അവളോടൊപ്പം എന്ന ഹാഷ് ടാഗ് വ്യപകമായി പ്രചരിച്ചിരുന്നു. ്അവളോടൊപ്പമെന്ന് പറഞ്ഞവരെവിടയെന്നും ദിലീപ് ഓണ്‍ലൈന്‍ ചോദിക്കുന്നു.

     പ്രൊഡക്ഷന്‍ ഹൗസ് ഉള്ളവര്‍ സഹായിക്കുന്നില്ലേ?

    പ്രൊഡക്ഷന്‍ ഹൗസ് ഉള്ളവര്‍ സഹായിക്കുന്നില്ലേ?

    സ്വന്തമായി പ്രൊഡക്ഷന്‍ ഹൗസ് ഉള്ള താരങ്ങള്‍ പോലും നടിയെ സഹായിക്കാന്‍ മുന്നോട്ട് വരുന്നില്ലേയെന്നും അവര്‍ ചോദിക്കുന്നു. നടിയെ പിന്തുണച്ച താരങ്ങള്‍ക്ക് നേരെയാണ് ദിലീപ് ഓണ്‍ലൈനിന്റെ ഈ ഒളിയമ്പ്.

    ദിലീപ് നല്‍കുമെന്ന് വിശ്വാസം

    ദിലീപ് നല്‍കുമെന്ന് വിശ്വാസം

    ദിലീപ് തന്നെ നടിക്ക് സിനിമയില്‍ അവസരം നല്‍കുമെന്നാണ് തങ്ങള്‍ വിശ്വസിക്കുന്നതെന്നും ദിലീപ് ഓണ്‍ലൈന്‍ കുറിച്ചിട്ടുണ്ട്. മുന്‍പ് ദിലീപ് ചിത്രങ്ങളിലൂടെയാണ് നടിക്ക് മികച്ച അവസരം ലഭിച്ചത്. കരിയറിലെ തന്നെ മികച്ച ചിത്രങ്ങളായിരുന്നു അത്.

    മുന്‍നിര താരങ്ങളുടെ മൗനം

    മുന്‍നിര താരങ്ങളുടെ മൗനം

    നടിക്ക് അവസരം ലഭിക്കുന്നില്ലെന്ന വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടും മുന്‍നിര താരങ്ങളുള്‍പ്പടെ പലരും പ്രതികരിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്. ദിലീപ് ഓണ്‍ലൈനിലെ വിമര്‍ശനത്തിന് ശേഷമെങ്കിലും അവര്‍ പ്രതികരിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

    നടുക്കിയ സംഭവം

    നടുക്കിയ സംഭവം

    മലയാള സിനിമയെ ഒന്നടങ്കം നടുക്കിയ സംഭവമായിരുന്നു യാത്രയ്ക്കിടയില്‍ നടി ആക്രമിക്കപ്പെട്ടത്. സംഭവത്തിന് ശേഷമാണ് സിനിമയിലെ സ്ത്രീകള്‍ പോലും സുരക്ഷിതരല്ലെന്ന് പുറംലോകത്തിന് വ്യക്തമായത്. മറ്റെല്ലാ മേഖലകളിലെയും പോലെ സിനിമയിലും സ്ത്രീകള്‍ ആക്രമണത്തിന് ഇരയാകുന്നുണ്ട്.

    നടിക്ക് പിന്തുണ

    നടിക്ക് പിന്തുണ

    ആക്രമിക്കപ്പെട്ട നടിക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് സഹതാരങ്ങള്‍ മുന്നോട്ട് വന്നിരുന്നു. ആ സംഭവത്തിന് ശേഷമാമഅ വിമന്‍ ഇന്‍ കളക്ടീവ് സിനിമ എന്ന സംഘടനയ്ക്ക് രൂപം നല്‍കിയത്. സിനിമയിലെ സ്ത്രീകളെ മാത്രം ഉള്‍പ്പെടുത്തിയാണ് സംഘടന രൂപീകരിച്ചത്.

    ചോദ്യം ചെയ്യലിനൊടുവില്‍

    ചോദ്യം ചെയ്യലിനൊടുവില്‍

    നടി ആക്രമണത്തിന് ഇരയായ സംഭവത്തില്‍ മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ദിലീപിനെ അറസ്റ്റ് ചെയ്തത്. രണ്ടരമാസത്തെ ജയില്‍വാസത്തിന് ശേഷമാണ് താരത്തിന് ജാമ്യം ലഭിച്ചത്. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപ് കുറ്റക്കാരനല്ലെന്നാണ് ആരാധകര്‍ ഉറച്ചു വിശ്വസിക്കുന്നത്.

    കോടതിയാണ് തീരുമാനിക്കേണ്ടത്

    കോടതിയാണ് തീരുമാനിക്കേണ്ടത്

    ദിലീപ് കുറ്റക്കാരനാണോയെന്ന കാര്യം തീരുമാനിക്കേണ്ടത് കോടതിയാണ്. കോടതിവിധിക്ക് ശേഷം മാത്രമേ അക്കാര്യത്തെക്കുറിച്ച് സ്ഥിരീകരിക്കേണ്ടതുള്ളൂയെന്ന നിലപാടിലാണ് ആരാധകര്‍. അറസ്റ്റിന് ശേഷം റിലീസ് ചെയ്ത രാമലീലയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്.

    English summary
    Dileep Online's reply for wcc's allegation.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X