twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സിനിമയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണം: വിചാരണ ഉടന്‍ തുടങ്ങരുതെന്ന് ദിലീപ്

    By Midhun
    |

    നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണ നടപടികള്‍ പെട്ടെന്ന് തുടങ്ങരുതെന്ന് ആവശ്യപ്പെട്ട് ദിലീപ് ഹര്‍ജി നല്‍കി.പ്രതിയെന്ന നിലയില്‍ തനിക്ക് അവകാശപ്പെട്ട രേഖകള്‍ ലഭിച്ചിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ദിലീപ് ഹര്‍ജി നല്‍കിയിരിക്കുന്നത്. നിലവില്‍ കമ്മാര സംഭവം,ഫ്രൊഫസര്‍ ഡിങ്കന്‍ തുടങ്ങിയ ചിത്രങ്ങളുടെ തിരക്കുകളിലാണ് ദിലീപ്.

    ലാലേട്ടന്റെ ഇത്തിക്കര പക്കിയുടെ വേഷം കോപ്പിയടിച്ചതല്ല! ആ ലുക്കിന് പിന്നിലെ സത്യം പുറത്തായി!ലാലേട്ടന്റെ ഇത്തിക്കര പക്കിയുടെ വേഷം കോപ്പിയടിച്ചതല്ല! ആ ലുക്കിന് പിന്നിലെ സത്യം പുറത്തായി!

    ഇതില്‍ കമ്മാര സംഭവത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടന്നു കൊണ്ടിരികുകയാണ്.മാര്‍ച്ച് 14ന് കേസിന്റെ വിചാരണ തുടങ്ങാനിരിക്കെയാണ് ദിലീപ് ഹര്‍ജി നല്‍കിയത്.ദിലീപിന്റെ കരിയറിലെ ബിഗ് ബഡ്ജറ്റ് സിനിമകളിലൊന്നായാണ് കമ്മാരസംഭവം ഒരുങ്ങുന്നത്.

    dileep

    20 കോടി മുതല്‍മുടക്കുളള ചിത്രത്തിന്റെ നിര്‍മ്മാണം ഗോകുലം സിനിമാസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ്.രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെതായി ഫസ്റ്റ് ലുക്ക് പോസ്റ്ററുകളും മറ്റും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു.തമിഴ് നടന്‍ സിദ്ധാര്‍ത്ഥ്,മുരളി ഗോപി നമിതാ പ്രമോദ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റുതാരങ്ങള്‍.

    dileep

    കമ്മാര സംഭവത്തിനു ശേഷം നവാഗതനായ രാമചന്ദ്ര ബാബു സംവിധാനം ചെയ്യുന്ന പ്രൊഫസര്‍ ഡിങ്കന്‍ എന്ന ചിത്രത്തിലാണ് ദിലീപ് അഭിനയിക്കുന്നത്..നേരത്തെ അരുണ്‍ ഗോപി സംവിധാനം ചെയ്ത രാമലീല എന്ന ദിലീപ് ചിത്രം വന്‍വിജയമായി മാറിയിരുന്നു. ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിച്ച ഈ ചിത്രം അമ്പതു കോടിയിലധികം രൂപയാണ് തിയ്യേറ്ററുകളില്‍ നിന്നും നേടിയിരുന്നത്.

    ലാലേട്ടനെ തേടി കടല്‍ കടന്ന് ഒരു അപ്രതീക്ഷിത സമ്മാനം! എന്താണെന്നറിയേണ്ടേ? കാണാംലാലേട്ടനെ തേടി കടല്‍ കടന്ന് ഒരു അപ്രതീക്ഷിത സമ്മാനം! എന്താണെന്നറിയേണ്ടേ? കാണാം

    സൗബിന്റെ പെണ്ണുകാണല്‍ ദുരന്തവുമായി സുഡാനി ഫ്രം നൈജീരിയയുടെ രണ്ടാം ടീസര്‍: വീഡിയോ കാണാംസൗബിന്റെ പെണ്ണുകാണല്‍ ദുരന്തവുമായി സുഡാനി ഫ്രം നൈജീരിയയുടെ രണ്ടാം ടീസര്‍: വീഡിയോ കാണാം

    English summary
    dileep-requested-the-court-not-immediately-start-the-case-trial
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X