twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഇപ്പോൾ ആർക്കും അവൾക്കൊപ്പം നിൽക്കണ്ട!! സർക്കാരിനും പോലീസിനുമെതിരെ സംവിധായകൻ അരുൺ ഗോപി

    കന്യാസ്ത്രീകളുടെ സമരവുമായി ബന്ധപ്പെട്ടായിരുന്നു സംവിധായകൻ അഭിപ്രായം പ്രകടനം.

    |

    സിനിമ മഖലയിൽ പ്രവർത്തിക്കുന്നവർ അവരുടെ തട്ടകത്തിൽ മാത്രം ഒതുങ്ങി ജീവിക്കുന്നവരല്ല. സമൂഹത്തിൽ നടക്കുന്ന നല്ലതും ചീത്തയുമായ കാര്യങ്ങളിൽ തങ്ങളുടെ അഭിപ്രായം സമൂഹത്തിനു മുന്നിൽ തുറന്നടിക്കാനും ഇവർക്ക് യാതൊരു മടിയുമില്ല. ചില അവസരങ്ങളിൽ താരങ്ങളുടെ അഭിപ്രായങ്ങൾ പല വിവിധങ്ങൾക്കും വഴിവയ്ക്കാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് സംവിധായകൻ അരുൺ ഗോപിയുടെ ഫേസ്ബുക്ക് പോസ്റ്റാണ്.

    arun gopy

     ശബ്ദം ഇടറി!! സ്റ്റുഡിയോയിൽ പൊട്ടിക്കരഞ്ഞു!! , മണിയുടെ ആ പാട്ടിനെ കുറിച്ച് സഹോദരൻ ആർഎൽവി ശബ്ദം ഇടറി!! സ്റ്റുഡിയോയിൽ പൊട്ടിക്കരഞ്ഞു!! , മണിയുടെ ആ പാട്ടിനെ കുറിച്ച് സഹോദരൻ ആർഎൽവി

    കന്യാസ്ത്രീകളുടെ സമരവുമായി ബന്ധപ്പെട്ടായിരുന്നു സംവിധായകൻ അരുൺ ഗോപി തന്റെ അഭിപ്രായം വ്യക്തമാക്കിയത്. വിഷയത്തിൽ പോലീസിനു സർക്കാരിനുമെതിരെ കടുത്ത വിമശനമാണ് താരം ഉന്നയിക്കുന്നത്. കൂടാതെ മലയാള സിനിമയിലെ വനിത കൂട്ടായ്മയായ ഡബ്യൂസിസിയ്ക്കെതിരേയും ഇദ്ദേഹം പരോക്ഷമായി ആരോപണം ഉന്നയിക്കുന്നുണ്ട്.

     ഇത് എന്റെ റെയ്ബാൻ ഗ്ലാസ്!! അതിൽ നീ തൊട്ടാൽ, സ്ഫടികം 2വിന് സംവിധായകൻ ഭഭ്രന്റെ മാസ് മറുപടി... ഇത് എന്റെ റെയ്ബാൻ ഗ്ലാസ്!! അതിൽ നീ തൊട്ടാൽ, സ്ഫടികം 2വിന് സംവിധായകൻ ഭഭ്രന്റെ മാസ് മറുപടി...

    കന്യാസ്ത്രീകളുടെ പരാതി ലഭിച്ചിട്ടും ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യാൻ കൂട്ടാക്കാത്ത പോലീസ് നടപടിയ്ക്കെതിരെയാണ് അരുൺ ഗോപി രംഗത്തെത്തിയിരിക്കുന്നത്. തന്റേ ഫേസ്ബുക്ക് പേജിലൂടെയായിരുന്ന ഇദ്ദേഹത്തിന്റെ വിമർശനം. ഇപ്പോൾ ആർക്കും അവൾക്കൊപ്പം നിൽക്കണ്ട അവൾക്കൊപ്പം എന്ന ക്യാമ്പയ്‌നുമില്ല... പീഡിപ്പിച്ചവനെയല്ല ആസൂത്രണം ചെയ്തു എന്ന് ക്രിമിനൽ ആരോപിച്ച ആളിനെ പോലും ഒരു തെളിവുമില്ലാതെ അറസ്റ്റ് ചെയ്യാൻ വീരം കാണിച്ച പോലീസും ഗവർമെന്റും മൗനവൃതത്തിൽ...എത്ര മനോഹരം!! എന്നും ഇപ്പോഴും ഇരയാക്കപ്പെടുന്നവർക്കൊപ്പമെന്നും സംവിധായകൻ ഫേസ്ബുക്കിൽ കുറിച്ചു.

    English summary
    dirctor arun gopysuport nun about Jalandhar Bishop Franco Mulakal issue
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X