For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കൊച്ചിയിലെ തിരക്കൊന്നും ഒരു തിരക്കല്ല ; അത്ര വലിയ ആള്‍ക്കൂട്ടം കണ്ട് വിരണ്ട്‌പോയെന്ന് അമല്‍ നീരദ്‌

  |

  '' കൊച്ചി പഴയ കൊച്ചിയല്ല , പക്ഷേ ബിലാല്‍ പഴയ ബിലാല്‍ തന്നെയാ '' അമല്‍ നീരദ് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം ബിഗ് ബിയിലെ ഓരോ ഡയലോഗുകളും വര്‍ഷങ്ങള്‍ക്കിപ്പുറവും പ്രേക്ഷകമനസ്സില്‍ തന്നെയുണ്ട്. അമല്‍ നീരദ് എന്ന സംവിധായകന്റെ ആദ്യ സംവിധാനം ചിത്രം കൂടിയായിരുന്നു ബിഗ് ബി. ബിലാല്‍ ജോണ്‍ കുരിശിങ്കല്‍ വീണ്ടുമെത്തുന്ന എന്ന അമല്‍ നീരദിന്റെ പ്രഖ്യാപനം ഏറെ ആവേശത്തോടെയായിരുന്നു ആരാധകര്‍ ഏറ്റെടുത്തത്. എന്നാല്‍ പിന്നീട് കാര്യമായ വാര്‍ത്തകളൊന്നും ചിത്രത്തെക്കുറിച്ച വന്നിരുന്നില്ല. ഇപ്പോള്‍ രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ സിനിമകളുടെ പ്രദര്‍ശനവും ചിത്രീകരണവും വരെ നിര്‍ത്തിവെച്ചിരിക്കുകയാണ്.

  ഈ ലോക്ക് ഡൗണ്‍ കാലത്ത് ഇഷ്ട സ്ഥലങ്ങളെക്കുറിച്ചും, മൂവി ക്യാമറയുമായി ഇപ്പോള്‍ പുറത്തിറങ്ങാന്‍ അവസരം കിട്ടിയാല്‍ ആദ്യം പകര്‍ത്തണമെന്ന് ആഗ്രഹിക്കുന്ന സ്ഥലങ്ങളെക്കുറിച്ചും മനസ്സു തുറക്കുകയാണ് അമല്‍ നീരദ്. മനോരമയ്ക്ക്‌ നല്‍കിയ അഭിമുഖത്തിലാണ് അദ്ധേഹം ഇക്കാര്യങ്ങള്‍ പ്രേക്ഷകരുമായി പങ്കുവെച്ചത്.

  Amal Neerad

  കൊല്‍ക്കത്തയിലേക്ക്‌ ആദ്യമായി പോയ കഥ പറഞ്ഞുകൊണ്ടാണ് അമല്‍ നീരദ് സംസാരിച്ചു തുടങ്ങിയത്. '' കേരളം വിട്ടുള്ള എന്റെ ആദ്യ യാത്രയാണ്, കൊല്‍ക്കത്തയിലേക്ക്. സത്യജിത് റേ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സിനിമാറ്റോഗ്രഫി പഠിക്കാനാണ് 21ാം വയസ്സിലെ ആ യാത്ര. ചെന്നിറങ്ങിയത് ഹൗറ റെയില്‍വേ സ്‌റ്റേഷനില്‍. ഹൗറ പാലവും തിരക്കും കണ്ട് ആകപ്പാടെയൊരു പകപ്പിലാണ്. ജീവിതത്തില്‍ അതുവരെയുള്ള ഭാഗം കേരളത്തില്‍ മാത്രമായി ജീവിച്ച ഒരാളുടെ പകപ്പ്. കോട്ടയത്തുകാരനായ അച്ഛനും കൊല്ലംകാരിയായ അമ്മയും എറണാകുളത്തു ജോലി ചെയ്തിരുന്നതുകൊണ്ട് ഒരു കൊച്ചിക്കാരനായാണ് എന്റെ അതുവരെയുള്ള ജീവിതം. ഹൗറ വഴി കൊല്‍ക്കത്ത തൊട്ടപ്പോള്‍ മനസ്സിലായി കൊച്ചിയിലെ തിരക്കൊന്നും ഒരു തിരക്കല്ല. ആദ്യമായാണ് അത്രവലിയ ആള്‍ക്കൂട്ടം കാണുന്നത്, അറിയുന്നത്. വിരണ്ടുപോയി. സത്യം വിറച്ചാണ് ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കുള്ള യാത്ര''.

  ''നഗരത്തിലെ എരിപൊരിത്തിരക്കൊന്നും ക്യാംപസിലേക്ക് എത്തിയിരുന്നില്ലെന്നതാണ് ആശ്വാസം. ആദ്യത്തെ ഞെട്ടലിനുശേഷം ഹൗറ റെയില്‍വേ സ്‌റ്റേഷഷനിലെയും പാലത്തിലെയും തിരക്കില്‍ പിന്നീട് പലവട്ടം അലഞ്ഞിട്ടുണ്ട്. ആ തിരക്കില്‍, ഒളിഞ്ഞും തെളിഞ്ഞും അവിടത്തെ ദൃശ്യങ്ങള്‍ പലവട്ടം ഷൂട്ട് ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ട്. ജനക്കൂട്ടം ക്യാമറയിലേക്ക് നോക്കാതെയുള്ള സ്വാഭാവിക ദൃശ്യങ്ങള്‍ കിട്ടുമോ എന്നൊക്കെ അറിയാന്‍ കാറിനകത്ത് ക്യാമറയുമായിട്ടായിരുന്നു ഷൂട്ട് ചെയ്തത്. അത്തരം ഷോട്ടുകള്‍ കിട്ടാനും ബുദ്ധിമുട്ടായിരുന്നു അവിടെ. അത്രയേറെ മനുഷ്യരും അവരുടെ ജീവിതവും തിരക്കുമൊക്കെ കൂടിക്കുഴഞ്ഞ അവസ്ഥ ''.

  '' ഇപ്പോള്‍ ഈ ലോക്ക്ഡൗണ്‍ കാലത്ത് ആളൊഴിഞ്ഞ ഹൗറ സ്‌റ്റേഷനും പാലവുമൊക്കെ എങ്ങനെയുണ്ടാകും എന്നറിയാന്‍ ആകാംഷയുണ്ടെന്നും അത്രകണ്ട് എന്നെ വിറപ്പിച്ച ഹൗറയുടെ തിരക്കൊഴിഞ്ഞ ദൃശ്യം പകര്‍ത്താന്‍ ആഗ്രഹവുമുണ്ടെന്നും'' അമല്‍ നീരദ് പറയുന്നു.

  ഗതാഗതം സ്തംഭിച്ചു, തിരക്ക് നിയന്ത്രിക്കാൻ കഴിഞ്ഞില്ല, ലാലേട്ടന്റെ വിവാഹദിനം ഇങ്ങനെയായിരുന്നു

  English summary
  director amal neerad talks about the first kolkata trip
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X