For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സുരേഷ് ഗോപിയെക്കൊണ്ട് അങ്ങനെ ചെയ്യിച്ചതിന് കാരണമുണ്ട്, തുറന്നുപറഞ്ഞ് ഭദ്രന്‍, കുറിപ്പ് വൈറല്‍

  |

  ചിത്രീകരണത്തിനിടെ സുരേഷ് ഗോപിയെക്കൊണ്ട് എലിയെ കടിപ്പിച്ച സംഭവത്തെക്കുറിച്ചുള്ള വിശേഷം അടുത്തിടെ വൈറലായി മാറിയിരുന്നു. ഭദ്രന്‍ സംവിധാനം ചെയ്ത യുവതുര്‍ക്കിയെന്ന സിനിമയ്ക്കിടയിലായിരുന്നു ഈ സംഭവം. പ്രൊഡക്ഷന്‍ കണ്‍ട്രോളറായിരുന്ന സേതു അടൂരായിരുന്നു ഇതേക്കുറിച്ച് തുറന്നുപറഞ്ഞ് ആദ്യമെത്തിയത്. കഥാപാത്രത്തിന്റെ പൂര്‍ണ്ണതയ്ക്കായി അങ്ങേയറ്റത്തെ ശ്രമങ്ങളായിരുന്നു സുരേഷ് ഗോപി നടത്തിയതെന്നായിരുന്നു ഭദ്രന്‍ പറഞ്ഞത്.

  ജീവനുള്ള എലിയെ തീറ്റിച്ചു എന്നായിരുന്നില്ല എഴുതേണ്ടിയിരുന്നത്. ആ കലാകാരന്‍ കഥാപാത്രത്തിന്റെ പൂര്‍ണ്ണതയ്ക്കായി ജീവനുള്ള എലിയെ കടിക്കാന്‍ പോലും തയ്യാറായെന്നുള്ളതാണ് കാര്യം. എലിയുടെ മോഡലുള്ള ഒരു സംഭവത്തെ ആര്‍ട് ഡയറക്ടര്‍ ഉണ്ടാക്കിക്കൊണ്ടുവന്നെങ്കിലും അതില്‍ താന്‍ തൃപ്തനായിരുന്നില്ല. അങ്ങനെയാണ് ആ രംഗത്തെക്കുറിച്ച് സുരേഷ് ഗോപിയോട് പറഞ്ഞത്. സന്തോഷത്തോടെയാണ് അദ്ദേഹം അത് ചെയ്യാനായി തയ്യാറായതെന്നും ഭദ്രന്‍ പറഞ്ഞിരുന്നു. ഈ സംഭവത്തെക്കുറിച്ചുള്ള കുറിപ്പുമായെത്തിയിരിക്കുകയാണ് ഭദ്രന്‍ ഇപ്പോള്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെ തുടര്‍ന്നുവായിക്കാം.

  ഒരു അഭിമുഖത്തിന് പ്രാധാന്യം കൊടുക്കാൻവേണ്ടി, സാമൂഹ്യമാധ്യമങ്ങൾ കാണിക്കുന്ന ഈ Twist & Turns പലപ്പോഴും എനിക്ക് അരോചകമായി തോന്നാറുണ്ട്. ഒരു ജീവനുള്ള എലിയെ തീറ്റിക്കുക എന്ന് പറയുന്നതും, കടിപ്പിക്കുക എന്ന് പറയുന്നതും ഒരേ അർഥം അല്ല. ആനയും ആടും പോലുള്ള അന്തരമുണ്ട്.

  Suresh Gopi

  "ദയവായി സഹോദരാ ,സിനിമ കാണുക". ഒരു രംഗത്തിന്റെ Grandeur നു വേണ്ടി അതിന്റെ റിയലിസവും ഉദ്വെഗവും ചോർന്നു പോകാതെ നിലനിർത്തേണ്ടത് ആ സന്ദർഭത്തിന്റെ ആവശ്യം ആയ കൊണ്ട് അതിന്റെ Maker -ക്ക് ചില നിർണായക തീരുമാനങ്ങൾ സിനിമക്ക് വേണ്ടി ആ കഥാപാത്രത്തെ കൊണ്ട് ചെയ്യിക്കേണ്ടിവരാറുണ്ട്. ഇതൊരു given & take policy പോലെ കാണാറുള്ളൂ; അല്ലെങ്കിൽ കാണേണ്ടത്.

  സുരേഷ് ഗോപിയുടെ കാവല്‍ ഒരൊന്നൊന്നര സിനിമ | FilmiBeat Malayalam

  സ്ഫടികം സിനിമയിലെ ആടുതോമയെ അതിന്റെ എല്ലാ അർഥത്തിലും ഉൾകൊണ്ട്, മോഹൻലാൽ ഏതെല്ലാം അപകട സാദ്ധ്യതകൾ പതിയിരുന്നിട്ടും, ചങ്കൂറ്റത്തോടെ ചെയ്തത് കൊണ്ടാണ് ആ കഥാപാത്രം ഇന്നും അനശ്വരമായി ജീവിക്കുന്നത്.
  ഹിമാലയത്തിൻ്റെ ചുവട്ടിൽ നിന്ന്, മുകളിലേക്ക് നോക്കിയത് കൊണ്ട് മാത്രം ആ കൊടുമുടി കയ്യടക്കി എന്നാകില്ല. അത് കയറുക തന്നെ ചെയ്യണം. അഗ്രത്തിൽ ചെല്ലുന്നവനെയാണ് നമ്മൾ ഹീറോ എന്ന് വിളിക്കുക. അഭിനയിക്കാൻ വരുമ്പോൾ M.P ആയാലും പ്രധാന മന്ത്രി ആയാലും സെറ്റിനകത്ത് അവർ കഥാപാത്രം ആവുകയാണെന്നു ഒരു സാമാന്യ മലയാളി മനസ്സിലാക്കേണ്ടതാണെന്നുമായിരുന്നു ഭദ്രന്‍ കുറിച്ചത്.

  ഭാഗ്യം പരീക്ഷിക്കാം, കയ്യിലെത്തുക 262 ദശലക്ഷം ഡോളര്‍, ഇന്ത്യയില്‍ നിന്നും അവസരം

  English summary
  Director Bhadrans reveals why he took that decision on Suresh Gopi movie Yuvathurki
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X