twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    Vikadakumaran: അരി വാങ്ങാന്‍ വേറെ എന്തൊക്കെ ജോലിയുണ്ട് ചേട്ടാ! മാതൃഭൂമിയ്ക്കെതിരെ ബോബന്‍ സാമുവല്‍

    ചിത്രത്തിനെ വിമർശിച്ച് എഴുതിയ റിവ്യൂയാണ് സംവിധായകനെ ചൊടിപ്പിച്ചിരിക്കുന്നത്

    |

    വീണ്ടും മാതൃഭൂമിയ്ക്കെതിരെ വിമർശനവുമായി സംവിധായകൻ രംഗത്ത് . ഇക്കൂറി വികടകുമാരൻ സംവിധായകൻ ജോൺ സമൂവലാണ് രംഗത്തെത്തിയിരിക്കബുന്നത്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് സംവിധായകൻ മാതൃഭൂമിയ്ക്കെതിരെ വിമർശനം ഉന്നയിച്ചിരിക്കുന്നത്.

    തമന്ന മോഹൻലാലിനെ വരെ ഞെട്ടിക്കും! താരത്തിന്റെ ചക്രാസനം ഒന്ന് കണ്ടു നോക്കൂ...തമന്ന മോഹൻലാലിനെ വരെ ഞെട്ടിക്കും! താരത്തിന്റെ ചക്രാസനം ഒന്ന് കണ്ടു നോക്കൂ...

    ഇത്തവണയും റിവ്യൂ തന്നെയാണ് വില്ലനായത്. ജോണ്‍ സാമുവലിന്റെ ഏറ്റവും പുതിയ ചിത്രമാണ് വികടകുമാരൻ. ചിത്രത്തിനെ വിമർശിച്ച് എഴുതിയ റിവ്യൂയാണ് സംവിധായകനെ ചൊടിപ്പിച്ചിരിക്കുന്നത്. വിഷ്ണു ഉണ്ണികൃഷ്ണ , ദർമ്മജൻ ബോൽഗാട്ടി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് വികടകുമാരൻ.

    മോഹൻലാൽ ആരുടേയും സ്വകാര്യസ്വത്തല്ല! പണിയെടുത്തു ജീവിക്കൂ, കലവൂരിന് മറുപടിയുമായി സാജിദ്മോഹൻലാൽ ആരുടേയും സ്വകാര്യസ്വത്തല്ല! പണിയെടുത്തു ജീവിക്കൂ, കലവൂരിന് മറുപടിയുമായി സാജിദ്

     അരി വാങ്ങാൻ എന്തൊക്കെ പണിയുണ്ട്.

    അരി വാങ്ങാൻ എന്തൊക്കെ പണിയുണ്ട്.

    സംവിധായകൻ രൂക്ഷമായ ഭാഷയിലാണ് മാതൃഭൂമിയ്ക്കെതിരെ വിമർശനം ഉന്നയിച്ചിരിക്കുന്നത്. ‘എന്തേ വന്നില്ല വന്നില്ല എന്ന നോക്കിയിരിക്കായിരുന്നു.നന്ദിയുണ്ട്??വീട്ടില്‍ അരി വാങ്ങാന്‍ വേറെ എന്തൊക്കെ ജോലിയുണ്ട് ചേട്ടാ ഈ ലോകത്തില്‍ .കഷ്ടം എന്നായിരുന്നു സംവിധായകൻ സാമുവൽ ബോബന്റെ ഫേസ്ബുക്ക് പോസ്റ്റ്. മാതൃഭൂമി നൽകിയ റിവ്യൂയും സംവിധായകൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിനോടൊപ്പം ചേർത്തിട്ടുണ്ട്. കൂടാതെ സംവിധായകനെ പിന്തുണച്ച് നിരവധി പേര് ഇതിനോടകം തന്നെ രംഗത്തെത്തിയിട്ടുണ്ട്.

    ഫേസ്ബുക്ക് പോസ്റ്റ്

    ഫേസ്ബുക്ക് പോസ്റ്റ്

     5ൽ 1.5

    5ൽ 1.5

    മൂവി റേറ്റിങ്ങിൽ 5 ൽ 1.5 നൽകിയിരിക്കുന്നത്. ചിത്രത്തെ കീറിമുറിക്കുന്ന രീതിയിലുള്ള റിവ്യൂയാണ് മാതൃഭൂമി നൽകിയിരുന്നത്. കോടതി പശ്ചാത്തലത്തിൽ ഒരുങ്ങിയ ചിത്രം മിനമം ലോജിക്ക് പോലും പുലർത്തിയില്ലത്രേ. കൂടാതെ ണ്. സിനിമയില്‍ പറയുന്ന കാര്യങ്ങളെ കൂട്ടിബന്ധിപ്പിക്കാനുള്ള സാമാന്യയുക്തിയെങ്കിലും തിരക്കഥയിലും അവതരണത്തിലും ശ്രമിക്കാമായിരുന്നുവെന്നും റിവ്യൂവിൽ പറയുന്നുണ്ട്. ഇത്തരത്തിലുള്ള നിരൂപണമാണ് സംവിധായകനെ ചൊടിപ്പിക്കാൻ ഇടയാക്കിയത്.

     ആദ്യം ഇരയായത് ഇര

    ആദ്യം ഇരയായത് ഇര

    ആദ്യം മാതൃഭൂമിയ്ക്കെതിരെ രംഗത്തെത്തിയത് ഇര ചിത്രത്തിന്റെ നിർമ്മാതവ് വൈശാഖായിരുന്നു. അന്നും ചിത്രത്തിന് നൽകിയ റിവ്യൂ തന്നെയായിരുന്നു പ്രശ്നമായത്. ആദ്യം ദിവസം തന്നെ ചിത്രത്തിന്റെ സസ്പെൻസും ട്വിസ്റ്റും പുറത്തുവിട്ടും എന്നായിരുന്നു വൈശാഖന്റെ ആരോപണം. .ഒരു സസ്‌പെന്‍സ് ത്രില്ലര്‍ സിനിമയുടെ ക്ലൈമാക്സും സസ്പെന്‍സും തുറന്നെഴുതികൊണ്ടുള്ള ഏകപക്ഷീയമായ ആക്രമണം പിതൃ ശൂന്യത്വമാണെന്നു അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചിരുന്നു. പിന്നീട് പ്രതിഷേധാത്മകമായി ഒരു വീഡിയോയും ഇര ടീം പുറത്തു വിട്ടിരുന്നു.

    വൈശാഖ് ഫേസ്ബുക്ക് പോസ്റ്റ്

    വൈശാഖ് ഫേസ്ബുക്ക് പോസ്റ്റ്

    പ്രിയ മാതൃഭൂമി, ഇര എന്ന ഞങ്ങളുടെ സിനിമയെ കുറിച്ചുള്ള നിങ്ങളുടെ നിരൂപണം വായിച്ചു. രണ്ടു വാക്കുകള്‍ പറയാതെ തരമില്ല. ഏതു സിനിമയുടെയും വസ്തുനിഷ്ഠമായ വിമര്‍ശനം ഒരു നിരൂപകന്റെ അവകാശവും ഉത്തരവാദിത്വവുമാണ് എന്ന് മനസ്സിലാക്കിക്കൊണ്ട് തന്നെ പറയട്ടെ. നിങ്ങള്‍ ഇപ്പോള്‍ കാണിച്ചത് ഷണ്ഡത്വമാണ്. ഒരു സസ്‌പെന്‍സ് ത്രില്ലര്‍ സിനിമയുടെ ക്ലൈമാക്സും സസ്പെന്‍സും തുറന്നെഴുതികൊണ്ടുള്ള ഏകപക്ഷീയമായ ആക്രമണം പിതൃ ശൂന്യത്വമാണ് ...നിങ്ങളുടെ വിമര്‍ശനം ( ആക്രമണം ) ഇര എന്ന ഞങ്ങളുടെ സിനിമയെ തകര്‍ത്തു കളയും എന്ന ഭയം കൊണ്ട് പറയുന്നതാണെന്നു തെറ്റിദ്ധരിക്കരുത്. ടോയ്‌ലറ്റ് പേപ്പറിന്റെ വില പോലും പ്രേക്ഷകര്‍ ഇപ്പോള്‍ അതിന് കല്പിക്കാറില്ല. കുട്ടിക്കാലത്തു ,പത്രം വായിക്കണമെന്നും പത്രത്തില്‍ വരുന്നതെല്ലാം സത്യമാണെന്നും. പഠിപ്പിച്ച ഗുരുകാരണവന്മാരോടുള്ള ബഹുമാനം കൊണ്ട് പറയുകയാണ്. ഞങ്ങള്‍ അക്ഷരം പഠിച്ചത് പത്രം വായിച്ചാണ്. ഞങ്ങള്‍ ആരാധിക്കുന്ന നിരവധി മഹാരഥന്മാര്‍ സര്‍ഗ്ഗ വിസ്മയം തീര്‍ത്ത വലിയൊരു സംസ്‌കാരമായിരുന്നു മാതൃഭൂമി ...അക്ഷരങ്ങളുടെ അന്തസ്സിന് അപമാനമാകുന്നവരെ ജോലിക്കു വച്ചു വലിയ ഒരു പൈതൃകത്തെ ഇങ്ങനെ അപമാനിക്കരുത് .ഇതൊരു അപേക്ഷയായി കാണണം സ്‌നേഹപൂര്‍വം വൈശാഖ് ,ഉദയകൃഷ്ണ.

    വൈശാഖ് ഫേസ്ബുക്ക് പോസ്റ്റ്

    വൈശാഖ് ഫേസ്ബുക്ക് പോസ്റ്റ്

     കോടതി പശ്ചാത്തലത്തിൽ ഒരുങ്ങിയ ചിത്രം

    കോടതി പശ്ചാത്തലത്തിൽ ഒരുങ്ങിയ ചിത്രം

    ഒരു കോടതിയുടെ പശ്ചാത്തലത്തിൽ ഒരുങ്ങിയ ചിത്രമാണ് വികടകുമാരൻ. ചിത്രത്തിന് കേരളത്തിൽ കോളിളക്കം സൃഷ്ടിച്ച ഒരു കേസുമായി ബന്ധമുണ്ടെന്നും തോന്നാം. ഒരു പണക്കാരനായ വ്യക്തിയുടെ ദുഷ്ടപ്രവർത്തികൾ മൂലം ദുരിതം അനുഭവിക്കേണ്ടി വരുന്ന രണ്ടു കുടുംബം. ഒന്ന് ഒരു സാധാരണക്കാരനും മറ്റൊരാൾ നാട്ടിൽ അറിയപ്പെടുന്ന വ്യക്തിയും. ഇരും കുടുംബങ്ങളുടേയും നീതിയ്ക്കായുള്ള പേരാട്ടവും തുടർന്ന് നേരിടേണ്ടി വരുന്ന സംഭവ വികാസങ്ങളുമാണ് ചിത്രംത്തിന്റെ പ്രമേയം. തുക്കടാകേസുകൾ മാത്രം വാദിക്കുന്ന ബിനു എന്ന വക്കീല്‍ കഥാപാത്രമാണ് വിഷ്ണു ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഗുമസ്താനായി ധർമ്മജൻ ചിത്രത്തിലെത്തുന്നത്.

    English summary
    director boban samuvel aganist mathrubhumi
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X