twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ചലച്ചിത്രോത്സവം നിര്‍ത്തലാക്കുകയല്ല വേണ്ടത്! അതിജീവനത്തിന്റെ പതാകയായി ഉയര്‍ത്തിപ്പിടിക്കണം: ഡോ ബിജു

    By Midhun
    |

    പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ ഇത്തവണത്തെ ഐഎഫ്എഫ്‌കെ റദ്ദാക്കിയാതായി സര്‍ക്കാര്‍ ഇന്നലെയായിരുന്നു അറിയിച്ചിരുന്നത്. രാജ്യാന്തര ചലച്ചിത്രോത്സവത്തിനൊപ്പം യുവജനോത്സവും കലോത്സവും സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. ഇതുസംബന്ധിച്ച ഉത്തരവ് ചൊവ്വാഴ്ചയായിരുന്നു സര്‍ക്കാര്‍ പുറത്തുവിട്ടത്. സര്‍ക്കാര്‍ ഉത്തരവിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ നേരത്തെ രംഗത്തുവന്നിരുന്നു.

    സൂപ്പര്‍ ഡീലക്‌സില്‍ ട്രാന്‍സ് ജെന്‍ഡര്‍ ശില്‍പ്പയായി മക്കള്‍ സെല്‍വന്‍! പുതിയ പോസ്റ്റര്‍ പുറത്ത്! സൂപ്പര്‍ ഡീലക്‌സില്‍ ട്രാന്‍സ് ജെന്‍ഡര്‍ ശില്‍പ്പയായി മക്കള്‍ സെല്‍വന്‍! പുതിയ പോസ്റ്റര്‍ പുറത്ത്!

    സംവിധായകന്‍ ഡോ ബിജുവും സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ചു രംഗത്തെത്തിയിരുന്നു. കേരളത്തിലെ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യാന്തര ചലച്ചിത്ര മേള ഈ വര്‍ഷം നടത്തേണ്ടതില്ല എന്ന തീരുമാനം ഒരു പുരോഗമന സമൂഹ ചിന്തയ്ക്ക് നിരക്കുന്നതല്ല എന്നാണ് ഡോ ബിജു പറഞ്ഞത്. തന്റെ ഫേസ്ബുക്ക് പേജ് വഴിയായിരുന്നു വിമര്‍ശനവുമായി ഡോ ബിജു എത്തിയിരുന്നത്.

    dr biju

    യുദ്ധങ്ങളുടെയും കലാപങ്ങളുടെയും പ്രകൃതി ദുരന്തങ്ങളുടെയും മറവില്‍ കലകളെയും കലാ സദസുകളെയും കലാ പ്രവര്‍ത്തനങ്ങളെയും ഇല്ലാതാക്കുക ഒരു ഫാസിറ്റ് രീതിയാണെന്ന് ഡോ ബിജു ഫേസ്ബുക്കില്‍ കുറിച്ചു. അത് നമ്മള്‍ പിന്തുടരുന്നത് വലിയ സാംസ്‌കാരിക അപചയം തന്നെയാണ്. കേരളത്തിന്റെ അഭിമാനമായ ഈ കലാമേളയെ ദുരന്തത്തിന്റ പശ്ചാത്തലത്തില്‍ എങ്ങിനെ ഒരു ജനതയുടെ അതി ജീവനത്തിന്റെ അടയാളപ്പെടുത്തല്‍ ആയി പൊതു സമൂഹത്തിനു മുന്നില്‍ അവതരിപ്പിക്കാന്‍ സാധിക്കും എന്ന സാധ്യത ആരായാതെ ഇത് നിര്‍ത്തി ആ പണം ആശ്വാസ നിധിയില്‍ ഇട്ടേക്കൂ എന്ന ലളിതവല്‍ക്കരണത്തിലേക്ക് പോകുന്നത് ശരിയല്ല. ആ തുക ദുരിതാശ്വാസ നിധിയിലേക്ക് വകയിരുത്തിയ ശേഷം മേള നടത്താന്‍ എന്തെങ്കിലും ബദല്‍ മാര്‍ഗ്ഗങ്ങള്‍ ഉണ്ടോ എന്ന അന്വേഷണം നടത്താതെ മേള ഉപേക്ഷിക്കുന്നത് ഒട്ടും ആശാവഹമായ ഒരു സമീപനം അല്ല.

    കലയെ മനുഷ്യന്റെ ഇച്ഛാശക്തി വര്‍ദ്ധിപ്പിക്കാനും അതിജീവനത്തിന് പ്രേരിപ്പിക്കാനും പറ്റുന്ന തരത്തില്‍ ഉപയോഗപ്പെടുത്തുക ആണ് വേണ്ടത്.
    കേരളത്തിന്റെ കലാ രംഗത്ത് അന്തര്‍ദേശീയമായി അടയാളപ്പെടുത്തുന്നതും ലോക ശ്രദ്ധ നേടിയിട്ടുള്ളതുമായ ഒരേ ഒരു പരിപാടി കേരള അന്താരാഷ്ട്ര ചലച്ചിത്ര മേള ആണ്.(മറ്റൊന്ന് കൊച്ചി ബിനാലെ ആണ്). ലോക ചലച്ചിത്ര മേളകളില്‍ ശ്രദ്ധേയമായ ഒരു ഇടം ഈ മേളയ്ക്കുണ്ട്. ഡോ ബിജു ഫേസ്ബുക്കില്‍ കുറിച്ചു. രണ്ടു പോസ്റ്റുകളിലായാണ് ഈ വിഷയത്തില്‍ ഡോ ബിജു തന്റെ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്.

    ഒടിയന്‍ ഡിസംബറിലെത്തും! ലൂസിഫര്‍ മാര്‍ച്ചില്‍! മോഹന്‍ലാല്‍ ചിത്രങ്ങളുടെ റിലീസ് പ്രഖ്യാപിച്ച് ആന്റണിഒടിയന്‍ ഡിസംബറിലെത്തും! ലൂസിഫര്‍ മാര്‍ച്ചില്‍! മോഹന്‍ലാല്‍ ചിത്രങ്ങളുടെ റിലീസ് പ്രഖ്യാപിച്ച് ആന്റണി

    സൂപ്പര്‍ ഡീലക്‌സില്‍ ട്രാന്‍സ് ജെന്‍ഡര്‍ ശില്‍പ്പയായി മക്കള്‍ സെല്‍വന്‍! പുതിയ പോസ്റ്റര്‍ പുറത്ത്!സൂപ്പര്‍ ഡീലക്‌സില്‍ ട്രാന്‍സ് ജെന്‍ഡര്‍ ശില്‍പ്പയായി മക്കള്‍ സെല്‍വന്‍! പുതിയ പോസ്റ്റര്‍ പുറത്ത്!

    English summary
    dr biju's facebook post
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X