twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അപമര്യാദയായി പെരുമാറിയത് മമ്മൂട്ടിയല്ല, അത് രാജന്‍ സക്കറിയയാണ്, പാര്‍വതിയോട് സംവിധായകന്‍

    By Desk
    |

    Recommended Video

    മമ്മൂട്ടിയെ വിമർശിച്ച പാർവതിക്ക് ചുട്ട മറുപടിയുമായി സംവിധായകൻ | filmibeat Malayalam

    മമ്മൂട്ടിയെയും അദ്ദേഹത്തിന്റെ ചിത്രമായ കസബയെയും കടുത്ത ഭാഷയില്‍ വിമര്‍ശിച്ച നടി പാര്‍വതിക്ക് സംവിധായകന്‍ ജയന്‍ വന്നേരിയുടെ മറുപടി. ഇന്‍സ്‌പെക്ടര്‍ ബല്‍റാമും ഭാസ്‌കര പട്ടേലും മുരിക്കിന്‍ കുന്നത്ത് അഹമ്മദ് ഹാജിയും രാജന്‍ സക്കറിയയും ആകുമ്പോള്‍ തന്നെ ബാലന്‍ മാഷും മാധവനുണ്ണിയും വല്ല്യേട്ടനും ഡേവിഡ് നൈനാനും ആകാന്‍ മമ്മൂട്ടിയെന്ന അതുല്യ പ്രതിഭക്ക് കഴിയും. അതാണ് മമ്മൂട്ടി,മമ്മൂട്ടിയെന്ന നടന്‍. അങ്ങനെയുള്ള മമ്മൂട്ടിയെ കേവലമൊരു കഥാപാത്രത്തിന്റെ പേരില്‍ ഇത്രയും വലിയ സദസ്സിന്റെ മുന്നില്‍ വെച്ച് വിമര്‍ശിക്കുമ്പോള്‍ നമ്മളെന്താണെന്നും നമ്മള്‍ എവിടെ നില്‍ക്കുന്നുവെന്ന് ഓര്‍ക്കണമെന്നും ജയന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

    വേലൈക്കാരന്‍ ഫഹദ് ഫാസിലോ ശിവകാര്‍ത്തികേയനോ? സിനിമയുടെ ലിറിക്കല്‍ വീഡിയോ പുറത്ത്!!വേലൈക്കാരന്‍ ഫഹദ് ഫാസിലോ ശിവകാര്‍ത്തികേയനോ? സിനിമയുടെ ലിറിക്കല്‍ വീഡിയോ പുറത്ത്!!

    parvathi1

    ഒരു ക്രിമിനല്‍ പോലീസുകാരന്‍ ഒരിക്കലും ആദര്‍ശശുദ്ധിയുള്ള പോലീസ് ഓഫീസറെപോലെയല്ല പെരുമാറുക. രാജന്‍ സക്കറിയ അത്തരമൊരു പോലീസ് ഓഫീസറാണ്. അയാള്‍ സ്ത്രീവിഷയത്തില്‍ തല്‍പരനുമാണ്. അപ്പോള്‍ അയാള്‍ അങ്ങനയെ പെരുമാറൂ. മമ്മൂട്ടി എന്ന വ്യക്തിയല്ല സ്ത്രീയോട് അപമര്യാദയായി പെരുമാറിയത്. രാജന്‍ സക്കറിയ എന്ന കഥാപാത്രമാണ്. ആ കഥാപാത്രത്തെ നൂറുശതമാനം സത്യസന്ധമായി അവതരിപ്പിച്ച ഒരു നടന്‍ മാത്രമാണ് മമ്മൂട്ടിയെന്നും ജയന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

    parvathi2

    തിരുവനന്തപുരത്ത് നടക്കുന്ന 22ാമത് അന്താരാഷ്ട്ര ചലച്ചതിത്രമേളയുടെ ഓപ്പണ്‍ ഫോറത്തിലാണ് പാര്‍വതി മമ്മൂട്ടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് എത്തിയത്. പേരെടുത്തു പറയാതെയാണ് നടി മമ്മൂട്ടിയെ വിമര്‍ശിച്ചത്. നിര്‍ഭാഗ്യവശാല്‍ ഈ അടുത്താണ് കസബ കാണാന്‍ ഇടയായത് എന്നു പറഞ്ഞായിരുന്നു പാര്‍വതി തുടങ്ങിയത്. സിനിമയുടെ പേരു പറയാന്‍ വിസ്സമതിച്ച പാര്‍വതിയെ വേദിയിലുണ്ടായിരുന്ന നടിയും സംവിധായയകയുമായ ഗീതു മോഹന്‍ദാസാണ് കസബയുടെ പേരു പറയാന്‍ പ്രേരിപ്പിച്ചത്.

    mammooty

    മമ്മൂട്ടി നായകനായി എത്തിയ ചിത്രം റിലീസ് ചെയ്തതിന് പിന്നാലെ തന്നെ ചിത്രത്തിലെ സ്ത്രീവിരുദ്ധ സംഭാഷണങ്ങളും പ്രവര്‍ത്തികളും ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു. അതിന് പിന്നാലെയാണ് ഒന്നര വര്‍ഷത്തിന് ശേഷം കസബ വീണ്ടും ചര്‍ച്ചയാകുന്നത്.

    kasaba

    എല്ലാം സ്ത്രീകളും മദര്‍തെരേസയും എല്ലാം പുരുഷന്‍മാരും മഹാത്മാഗാന്ധിയുമാവുന്ന കാലത്ത് നമുക്ക് അത്തരം നായികയും നായകനും വേണമെന്ന് വാദിക്കാമെന്നും ജയന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. അതുവരെ ഇന്നത്തെ മനുഷ്യരും അവരുടെ കഥയും സിനിമയാകുമ്പോള്‍ ഇത്തരം കഥാപാത്രങ്ങള്‍ ഉണ്ടാകുക തന്നെ ചെയ്യും അതൊക്കെ വെറും കഥകളാണെന്നും സിനിമയാണെന്നും തിരിച്ചറിയാനുള്ള ബോധമുണ്ടാകാന്‍ ഈശ്വരന്‍ അനുഗ്രഹിക്കട്ടെ എന്നും പറഞ്ഞാണ് ജയന്‍ വന്നേരി ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

    English summary
    Director Gives Reply To Parvathy
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X