twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'ഷൈന്‍ ടോം തെറ്റ് ചെയ്തിട്ടില്ല'

    By Aswathi
    |

    ഷൈന്‍ ടോം ചാക്കോ കൊക്കൈന്‍ കേസിലെ പ്രതിയാണോ അല്ലയോ എന്നൊന്നും പൊലീസ് അന്വേഷിച്ച് കണ്ടത്തിയിട്ടില്ല. എന്നിരിക്കിലും ഷൈനിനെ പ്രതിയായി മലയാള സിനിമാ ലോകവും മലയാളികളും മുദ്രകുത്തികഴിഞ്ഞു. ഷൈനിനെ മാത്രമല്ല, മലയാളത്തിലെ യങ് സ്റ്റാര്‍സെല്ലാം മയക്കുമരുന്നിനടിമകളാണെന്നാണ് പലരുടെയും വാദം. അതെന്തോ ആവട്ടെ, എല്ലാവരും ഷൈനിനെ പിന്തള്ളി പറയുമ്പോള്‍ ഒരാള്‍ മാത്രം ഷൈന്‍ ടോമിന് വേണ്ടി സംസാരിക്കുന്നു.

    വിശ്വാസം അതല്ലെ എല്ലാം എന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങിനിടെയാണ് ഷൈന്‍ ടോം ചാക്കോ അറസ്റ്റിലാകുന്നത്. ചിത്രത്തിന്റെ സംവിധായകനായ ജയരാജനാണ് ഷൈന്‍ ടോം തെറ്റുകാരനല്ല എന്ന് പറയുന്നത്.

    shine-tom

    ഷൈനിന്റെ പക്കല്‍ നിന്നല്ല കൊക്കൈന്‍ കണ്ടെത്തിയത്. അയാള്‍ ഉണ്ടായിരുന്ന ഫ്‌ളാറ്റിലെ ഫ്രിഡ്ജില്‍ നിന്നാണ്. ഒരു കഥ കേള്‍ക്കാന്‍ ആണ് അദ്ദേഹം അവിടെ പോയത്. ആ വീട്ടില്‍ അത്തരം വസ്തുക്കള്‍ ഉള്ളത് അപ്പോള്‍ അയാള്‍ എങ്ങനെ അറിയുമെന്നാണ് ജയരാജന്‍ ചോദിക്കുന്നത്.

    ഘോരഘോരം അയാളെ തുറങ്കിലടയ്ക്കൂ, സമൂഹത്തെ രക്ഷിക്കൂ എന്ന് തൊണ്ടപൊട്ടിക്കുന്നവര്‍ ഈ വസ്തുതകള്‍ കൂടി മുന്‍നിര്‍ത്തി അയാളുടെ നിരപരാധിത്വം തെളിയിക്കും വരെയെങ്കിലും മാനുഷികമായ പരിഗണനകൂടി നല്‍കുക എന്നപേക്ഷിക്കുന്നു. ഇനി അഥവാ അയാള്‍ തെറ്റുചെയ്യാതെ മോചിതനായാല്‍ ഇപ്പോള്‍ കുറ്റം പറഞ്ഞവരൊക്കെ ജയ് വിളിക്കാം വരുമെന്നതും നമുക്കറിയാവുന്നതാണ്.

    ആരെങ്കിലും ചേര്‍ന്ന് ഒരു കലാകാരനെ നശിപ്പിക്കാന്‍ ശ്രമിക്കുകയാണെകില്‍ അതിനെ ചെറുത്ത് തോല്‍പ്പിക്കെണ്ടതുണ്ട്. സൃഷ്ടിക്കപ്പെടുന്ന വാര്‍ത്തകള്‍ക്കപ്പുറം ഒരു സത്യമുണ്ട്. സത്യം എന്നായാലും പുറത്തുവരും. അങ്ങനെയാണല്ലോ കണ്ടിരിക്കുന്നത്. പ്രതീക്ഷിക്കാം, പ്രത്യാശിക്കാം- ജയരാജന്‍ പറഞ്ഞു.

    English summary
    Director Jayaraj Vijay support Shine tom Chacko
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X