For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ടിവിയില്‍ കാണാന്‍ പറ്റില്ലെന്ന് പറഞ്ഞ സിനിമ, ഒടുവില്‍ അവര്‍ അപേക്ഷയുമായി പിന്നാലെ വന്നു: ജിയോ ബേബി

  |

  ജിയോ ബേബി സംവിധാനം ചെയ്ത ചിത്രമായിരുന്നു ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍. നിമിഷ സജയനും സുരാജ് വെഞ്ഞാറമൂടും പ്രധാന വേഷങ്ങളിലെത്തിയ സിനിമ ഒടിടി പ്ലാറ്റ്‌ഫോമിലൂടെയാണ് റിലീസ് ചെയ്ത്. ആരാധകരുടെ കൈയ്യടിയും നിരൂപകരുടെ പ്രശംസയും നേടിയ ചിത്രമായിരുന്നു ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍. സ്ത്രീപക്ഷ രാഷ്ട്രീയം പറഞ്ഞ സിനിമ സോഷ്യല്‍ മീഡിയയിലും വലിയ ചര്‍ച്ചയായി മാറിയിരുന്നു.

  ഇപ്പോഴിതാ ചിത്രത്തിന്റെ സംവിധായകന്‍ ജിയോ ബേബി കുറിച്ച വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. ചിത്രം 50 ദിവസം പിന്നിട്ടതുമായി ബന്ധപ്പെട്ട് ജിയോ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. മഹത്തായ പ്രേക്ഷകര്‍ എന്ന തലക്കെട്ടോടെയാണ് ജിയോ തന്റെ വാക്കുകള്‍ പങ്കുവെക്കുന്നത്. സിനിമയുടെ വിജയത്തിന് പ്രേക്ഷകര്‍ നല്‍കിയ പിന്തുണയെ കുറിച്ചാണ് ജിയോ മനസ് തുറക്കുന്നത്. ജിയോയുടെ വാക്കുകള്‍ വായിക്കാം.

  jeo baby

  പ്രമുഖ ചാനലുകള്‍ നിരസിച്ച സിനിമ. അവര്‍ക്കു പേടിയാണ് പോലും ഈ സിനിമയുടെ രാഷ്ട്രീയം.. സിനിമ കണ്ടിട്ട് വളരെ നന്നായിട്ടുണ്ട് എന്ന് ടിവി ചാനലിലേ പ്രോഗ്രാം തലപ്പത്ത് ഉള്ള സ്ത്രീകള്‍ പറഞ്ഞു. അപ്പോള്‍ അവരോടു ഞാന്‍ ചോദിച്ചു എന്നാല്‍ നിങ്ങള്‍ക്ക് ഒന്നു കാര്യമായി സംസാരിച്ചുകൂടേ ഈ സിനിമക്ക് വേണ്ടി. ഞങ്ങള്‍ പെണ്ണുങ്ങള്‍ പറഞ്ഞാല്‍ ആ കാരണം കൊണ്ട് തന്നെ നടക്കില്ല എന്നായിരുന്നു മറുപടി.സ്ത്രീ വിവേചനത്തിന്റെ മീഡിയ ഇടങ്ങള്‍.

  ഒരു ചാനല്‍ തലവന്‍ നിര്‍മ്മാതാവ് ജോമോനോട് പറഞ്ഞത്, ഈ സിനിമ ടിവിയില്‍ കാണിക്കാന്‍ പറ്റില്ല എന്നാണ്, പാത്രം കഴുകുമ്പോള്‍ പരസ്യം ഇട്ടാല്‍ പരസ്യം കഴിഞ്ഞു വരുംമ്പോളും വീണ്ടും പാത്രം കഴുകല്‍ ആണ് എന്നാണ്. മാത്രമല്ല സിനിമയുടെ തിരക്കഥ തന്നെ പ്രശ്‌നം ആണെന്നാണ്.. ഇനി സിനിമ ചെയ്യുമ്പോള്‍ തിരക്കഥ നേരത്തെ കൊണ്ട് കാണിച്ചാല്‍ തിരുത്തലുകള്‍ പറയാമെന്നും പറഞ്ഞു.

  വമ്പന്‍ ഒടിടികള്‍ സിനിമ കണ്ടും കാണാതെയും ഒക്കെ നിരസിക്കുന്നു. ഇനി എന്തു ചെയ്യും എന്ന് വിചാരിച്ചു തളര്‍ന്നുപോയ ദിവസങ്ങള്‍. ഒടുവില്‍ ഞങ്ങളുടെ അന്വേഷണം നീസ്ട്രീമി ല്‍ എത്തുന്നു അവര്‍ കട്ടക്ക് കൂടെ കൂടുന്നു. സിനിമ നിങ്ങളിലേക്ക്.ബാക്കി ഒക്കെ ചെയ്തത് നിങ്ങളാണ് പ്രത്യേകിച്ച് പെണ്ണുങ്ങളാണ്..നിങ്ങള്‍ മാറ്റി മറിച്ചിട്ടത് ഇവിടുത്തെ കൊലകൊമ്പന്‍ കോര്‍പറേറ്റുകളുടെ മൂഢ ചിന്തകളെ ആണ്.

  സൂര്യപ്രഭയില്‍ മിന്നിതിളങ്ങി ആന്‍ഡ്രിയ; ചിത്രങ്ങള്‍

  ഞങ്ങളാണ് അവസാനം എന്നു കരുതി തലപ്പത്തിരുന്നു തീരുമാനങ്ങള്‍ എടുക്കുന്ന ആണ്‍ ബോധ്യങ്ങളേ ആണ്. സിനിമ വേണ്ട എന്നു പറഞ്ഞവര്‍ അപേക്ഷയുടെ സ്വരമായി പിന്നാലെ വരുന്ന മനോഹരമായ കാഴ്ച ഞങ്ങള്‍ക്ക് സമ്മാനിച്ചത് നിങ്ങള്‍ ആണ്. ലോക മാധ്യമങ്ങള്‍ സിനിമയെ വാഴ്ത്തി. തമിഴ് തെലുങ്കു റീമേക്ക് അവകാശങ്ങള്‍ വിറ്റു.. ഹിന്ദിയുടെ സംസാരങ്ങള്‍ നടക്കുന്നു...കേവലം ഒരു നന്ദി പറച്ചിലില്‍ നിങ്ങളോടുള്ള കടപ്പാട് തീര്‍ക്കാന്‍ ആവില്ല ഞങ്ങള്‍ക്ക്. കടങ്ങളേ തീര്‍ക്കാന്‍ ആവൂ കടപ്പാടുകള്‍ ബാക്കി ആണ്. പ്രേക്ഷകരെ നിങ്ങള്‍ ആണ് മഹത്തായവര്‍

  English summary
  Director Jeo Baby About The Great Indian Kitchen Completing 50 Days Succesfully, Read More In Malayalam Here.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X