For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കൃത്യനിഷ്ഠയുടെ കാര്യത്തില്‍ ലാലേട്ടനെ പോലെ തന്നെ ഞെട്ടിച്ച യുവനടി, തുറന്നുപറഞ്ഞ് ജിസ് ജോയ്‌

  |

  ഫീല്‍ഗുഡ് സിനിമകളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായ സംവിധായകനാണ് ജിസ് ജോയ്. ബൈസിക്കിള്‍ തീവ്‌സ്, സണ്‍ഡേ ഹോളിഡേ, വിജയ് സൂപ്പറും പൗര്‍ണമിയും തുടങ്ങിയ സംവിധായകന്‌റെ സിനിമകളെല്ലാം തിയ്യേറ്ററുകളില്‍ വിജയമായിരുന്നു. സംവിധാനം ചെയ്ത ആദ്യ മൂന്ന് സിനിമകളും ആസിഫ് അലിയെ നായകനാക്കിയാണ് ജിസ് ജോയി ഒരുക്കിയത്. ചിത്രങ്ങളെല്ലാം ആസിഫിന്റെ കരിയറില്‍ വലിയ വഴിത്തിരിവാവുകയും ചെയ്തു.

  ഗ്ലാമറസ് ലുക്കില്‍ നടി, ലേറ്റസ്റ്റ് ഫോട്ടോസ് കാണാം

  അതേസമയം ജിസ് ജോയിയുടെ സംവിധാനത്തില്‍ ഒരുങ്ങിയ എറ്റവും പുതിയ ചിത്രമാണ് മോഹന്‍കുമാര്‍ ഫാന്‍സ്. മാര്‍ച്ച് 19ന് റിലീസ് ചെയ്ത ചിത്രം മികച്ച പ്രതികരണങ്ങളോടെയാണ് മുന്നേറുന്നത്. കുഞ്ചാക്കോ ബോബനും സിദ്ധിഖുമാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്. അഞ്ചാം പാതിരയുടെ വലിയ വിജയത്തിന് പിന്നാലെയാണ് പുതിയ ചാക്കോച്ചന്‍ ചിത്രം തിയ്യേറ്ററുകളില്‍ എത്തിയിരിക്കുന്നത്.

  അതേസമയം സിനിമയുമായി ബന്ധപ്പെട്ട നടന്ന ഒരഭിമുഖത്തില്‍ കൃത്യനിഷ്ഠയുടെ കാര്യത്തില്‍ തന്നെ ഞെട്ടിച്ച താരത്തെ കുറിച്ച് സംവിധായകന്‍ മനസുതുറന്നിരുന്നു. ബിഹൈന്‍ഡ്വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ജിസ് ജോയ് സംസാരിച്ചത്. സംവിധായകനാവുന്നതിന് മുന്‍പ് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായും പരസ്യ ചിത്രങ്ങളുടെ സംവിധായകനായും ജിസ് ജോയി പ്രവര്‍ത്തിച്ചിരുന്നു. 2013ലാണ് സംവിധായകന്‌റെ ആദ്യ ചിത്രമായ ബൈസിക്കിള്‍ തീവ്‌സ് പുറത്തിറങ്ങിയത്.

  ആസിഫ് അലിയും അപര്‍ണ ഗോപിനാഥുമാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തിയത്. ട്വിസ്റ്റുകള്‍ കൊണ്ട് പ്രേക്ഷകരെ ഞെട്ടിച്ച ചിത്രം കൂടിയായിരുന്നു ബൈസിക്കിള്‍ തീവ്‌സ്. തുടര്‍ന്ന് 2017ല്‍ സണ്‍ഡേ ഹോളിഡേ എന്ന ചിത്രവും സംവിധായകന്‌റെതായി പുറത്തിറങ്ങി. ആസിഫ് അലിയും അപര്‍ണ ബാലമുരളിയും പ്രധാന വേഷങ്ങളിലെത്തിയ ചിത്രം തിയ്യേറ്ററുകളില്‍ വലിയ വിജയം നേടിയിരുന്നു. സണ്‍ഡേ ഹോളിഡേയ്ക്ക് ശേഷമിറങ്ങിയ വിജയ് സൂപ്പറും പൗര്‍ണമിയും ഹിറ്റായതോടെ മലയാളത്തിലെ മുന്‍നിര സംവിധായകരില്‍ ഒരാളായി ജിസ് ജോയി മാറി.

  അതേസമയം സണ്‍ഡേ ഹോളിഡേയിലെ നായിക അപര്‍ണ ബാലമുരളിയെ കുറിച്ചായിരുന്നു ജിസ് ജോയ് മനസുതുറന്നത്. തന്‌റെ സഹോദരിയുടെ സ്ഥാനത്ത് കാണുന്ന വ്യക്തിയാണ് അപര്‍ണയെന്ന് ജിസ് ജോയ് പറയുന്നു.അപര്‍ണയില്‍ നിന്നും കണ്ടുപഠിച്ച ക്വാളിറ്റിയെ കുറിച്ചും സംവിധായകന്‍ മനസുതുറന്നു. സണ്‍ഡേ ഹോളിഡേ സമയത്ത് എന്റെ അസോസിയേറ്റ് എല്ലാവരോടും രാവിലെ ആറേമുക്കാല്‍ മണിക്ക് വരണമെന്ന് പറയുമായിരുന്നു. എന്നാല്‍ ഒരുദിവസം പോലും ഞാനോ ഈ മനുഷ്യനോ സെറ്റിലെ വേറെ ആരെങ്കിലുമോ ഈ പറഞ്ഞ സമയത്ത് വന്നിട്ടില്ല.

  എഴര എട്ട് മണിയാകുമ്പോഴെ എല്ലാവരും എത്തുകയുളളു. പക്ഷേ അപര്‍ണ സിനിമ തീരുന്നത് വരെ എല്ലാ ദിവസവും കൃത്യം ആറേമുക്കാലിന് സെറ്റിലെത്തും. സിനിമ തീരാറായ ഒരു ദിവസം ഞങ്ങള്‍ ചോദിച്ചു. ആറേമുക്കാലിന് എത്തണമെന്ന് പറഞ്ഞാലും ഞങ്ങളൊക്കെ ഏട്ട് മണിക്കേ എത്തുളളൂവെന്ന് നിനക്ക് അറിയില്ലെ. പിന്നെ എന്തിനാണ് ആറേമുക്കാലിന് എത്തുന്നതെന്ന്. എന്നോട് പറഞ്ഞിരിക്കുന്നത് ആറേമുക്കാല്‍ അല്ലെ. അപ്പോള്‍ ഞാന്‍ ആ സമയത്ത് തന്നെ വരും എന്നായിരുന്നു അപര്‍ണയുടെ മറുപടി. അത് ഒരാളുടെ ക്വാളിറ്റിയാണ്. ജിസ് ജോയി പറഞ്ഞു.

  അപര്‍ണയ്ക്ക് പുറമെ മോഹന്‍ലാലിനെ്‌റെ കൃത്യനിഷ്ഠയെ കുറിച്ചും ജിസ് ജോയി പറഞ്ഞു. പരസ്യചിത്രീകരണത്തിനിടെയുണ്ടായ അനുഭവമാണ് സംവിധായകന്‍ പങ്കുവെച്ചത്. ആദ്യദിവസത്തെ ഷൂട്ട് കഴിഞ്ഞ് അന്ന് അദ്ദേഹത്തിന് അല്‍പം നേരത്തെ പോകേണ്ടി വന്നു. പോകുമ്പോള്‍ നാളെ എപ്പോള്‍ വരണമെന്ന് അദ്ദേഹം എന്നോട് ചോദിച്ചു. സാറിന്റെ സമയം, സര്‍ എപ്പോള്‍ ഒകെയാണ് എങ്കിലും ചെയ്യാമെന്ന് പറഞ്ഞു.

  ഞാന്‍ മനസില്‍ കാണുന്നത് അദ്ദേഹം ഒരു ഒന്‍പത് മണിയൊക്കെ പറയുമെന്നാണ്. എന്നാല്‍ എഴേകാല്‍ ഒകെയാണോ എന്നാണ് ചോദിച്ചത്. ഞാന്‍ ഒകെയാണ് എന്ന് പറഞ്ഞു. പിറ്റേദിവസം എഴ് ഇരുപത് ആയപ്പോള്‍ ഞാന്‍ സ്റ്റുഡിയോയിലേക്ക് വണ്ടിയുമായി കയറുമ്പോള്‍ കാണുന്നത് സ്റ്റുഡിയോയ്ക്ക് മുന്‍പില്‍ മേജര്‍ രവി സാറും പുളളിയും കൂടി കസേരയിട്ട് ഇരിക്കുന്നതാണ്. ഞാന്‍ മുഖം തൊപ്പി വെച്ച് മറച്ച് സൈഡിലൂടെ കാര്‍ പാര്‍ക്ക് ചെയ്ത് അകത്തുകയറി. അതാണ് ലാല്‍ സര്‍. ജിസ് ജോയ് പറഞ്ഞു

  English summary
  director jis joy talks about the punctuality of mohanlal and aparna balamurali
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X