For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പത്ത് കോടി സാറ്റലൈറ്റും ഒ.ടി.ടി റവന്യൂവും, സിഐഡി മൂസ ഇന്നായിരുന്നെങ്കില്‍ കിട്ടുന്ന വരുമാനം പറഞ്ഞ് സംവിധായകന്‍

  |

  മലയാള സിനിമയില്‍ വലിയ തരംഗമായി മാറിയ സിനിമകളില്‍ ഒന്നാണ് സിഐഡി മൂസ. ദിലീപിനെ നായകനാക്കി ജോണി ആന്റണി സംവിധാനം ചെയ്ത സിനിമ ബ്ലോക്ക്ബസ്റ്റര്‍ വിജയമാണ് നേടിയത്. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയൊരുക്കിയ ചിത്രം മലയാളത്തിലെ എറ്റവും മികച്ച കോമഡി സിനിമകളില്‍ ഒന്നായാണ് അറിയപ്പെടുന്നത്. ദിലീപിനൊപ്പം അഭിനയിച്ച മറ്റ് താരങ്ങളും സിഐഡി മൂസയില്‍ ശ്രദ്ധേയ പ്രകടനമാണ് കാഴ്ചവെച്ചത്. ഉദയകൃഷ്ണ-സിബികെ തോമസിന്‌റെ തിരക്കഥയിലാണ് ജോണി ആന്റണി ദിലീപ് ചിത്രം അണിയിച്ചൊരുക്കിയത്.

  johnyantony-dileep

  ദിലീപും അനിയന്‍ അനൂപും ചേര്‍ന്നാണ് സിനിമ നിര്‍മ്മിച്ചത്. മലയാളത്തില്‍ റിപീറ്റഡ് വാല്യു ഉളള സിനിമയായി സിഐഡി മൂസ മാറി. ഇന്നും ടെലിവിഷന്‍ ചാനലുകളില്‍ വന്നാല്‍ സിഐഡി മൂസ പ്രേക്ഷകര്‍ കാണാറുണ്ട്. സൂര്യ ടിവിയില്‍ ദിലീപ് ചിത്രം സ്ഥിരമായി ടെലികാസ്റ്റ് ചെയ്യാറുണ്ട്. സിഐഡി മൂസയുടെ രണ്ടാം ഭാഗത്തിനായി വലിയ ആകാംക്ഷകളോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. രണ്ടാം ഭാഗം വരുമെന്നുളള സൂചനകള്‍ മുന്‍പ് അണിയറ പ്രവര്‍ത്തകര്‍ നല്‍കിയിരുന്നു.

  അതേസമയം സി ഐഡി മൂസ ഇന്നായിരുന്നു റിലീസ് ചെയ്‌തെങ്കില്‍ ലഭിക്കുന്ന സാറ്റലെറ്റ് റെെറ്റിനെ കുറിച്ച് പറയുകയാണ് സംവിധായകന്‍ ജോണി ആന്റണി. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സംവിധായകന്‍ മനസുതുറന്നത്. സിഐഡി മൂസ എന്ന സിനിമ ഏറ്റവും കൂടുതല്‍ ചാനലുകളില്‍ ടെലികാസ്റ്റ് ചെയ്ത മലയാള സിനിമയാണ് എന്ന് ജോണി ആന്റണി പറയുന്നു. 25 ലക്ഷം രൂപയ്ക്കാണ് അന്ന് സാറ്റലൈറ്റ് പോയത്. ഇന്നായിരുന്നെങ്കില്‍ 10 കോടി സാറ്റലൈറ്റ് കിട്ടും. ഒ.ടി.ടി റവന്യൂ വരും. വിപണി വളരുകയാണ്. പക്ഷേ ഒരു കാര്യം, എന്തു വളര്‍ന്നാലും സിനിമ നന്നാകണം, സംവിധായകന്‍ പറഞ്ഞു.

  ദിലീപേട്ടന്‍ പറഞ്ഞത് അനുസരിച്ച് ഓടിപോയി മൊട്ടയടിച്ചുവന്നു, സിഐഡി മൂസയില്‍ എത്തിയതിനെ കുറിച്ച് സുധീര്‍

  കൊറോണ കഴിഞ്ഞ് തിയേറ്റര്‍ തുറന്നാല്‍ ഒരു വലിയ വിപ്ലവം തന്നെ സിനിമയ്ക്ക് ഉണ്ടാകും എന്നും ജോണി ആന്റണി അഭിപ്രായപ്പെട്ടു. ജോണി ആന്റണി ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് സിഐഡി മൂസ. പത്തോളം സിനിമ ചെയ്തിട്ടും സാമ്പത്തികമായി വലിയ നേട്ടമൊന്നും ഉണ്ടാക്കിയിട്ടില്ലെന്നും സംവിധായകന്‍ പറയുന്നു. മനപൂര്‍വം തരാതിരിക്കുന്നത് അല്ലായിരിക്കാം. നമ്മള്‍ ആത്മാര്‍ഥതയുള്ള ആളാണെങ്കില്‍ ഒന്നിലൂടെ കിട്ടിയില്ലെങ്കില്‍ വേറൊന്നിലൂടെ കിട്ടും. തുടര്‍ച്ചയായ വിജയങ്ങളുണ്ടായിട്ടും അത് ശമ്പളപരമായ കാര്യത്തിലേക്ക് കടക്കാനുള്ള കാലമല്ലായിരുന്നു അത്. പ്രതിഫലമല്ല, വിജയങ്ങളെയാണ് നമ്മള്‍ പ്രതീക്ഷിക്കേണ്ടത്, അഭിമുഖത്തില്‍ സംവിധായകന്‍ പറഞ്ഞു.

  അതേസമയം അഭിനയ രംംഗത്താണ് ജോണി ആന്റണി ഇപ്പോള്‍ കൂടുതല്‍ സജീവമായിരിക്കുന്നത്. ശിക്കാരി ശംഭു എന്ന ചിത്രത്തില്‍ പ്രാധാന്യമുളള ഒരു റോള്‍ ചെയ്താണ് സംവിധായകന്‍ അഭിനയരംഗത്ത് സജീവമായത്. ഇപ്പോള്‍ മലയാളത്തിലെ തിരക്കേറിയ താരമാണ് നടന്‍. വരനെ ആവശ്യമുണ്ട് സിനിമയില്‍ സുരേഷ് ഗോപിക്കൊപ്പം ജോണി ചെയ്ത റോള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അഭിനയ രംഗത്തേക്ക് എത്തിയ സമയത്ത് മോഹന്‍ലാല്‍- രഞ്ജിത്ത് കൂട്ടുകെട്ടില്‍ ഒരുങ്ങിയ ഡ്രാമയിലും പ്രധാന റോളില്‍ എത്തിയിരുന്നു ജോണി ആന്റണി.

  പത്ത് സിനിമകളാണ് ജോണി ആന്റണി കരിയറില്‍ സംവിധാനം ചെയ്തത്. ഇതില്‍ മിക്ക സിനിമകളും തിയ്യേറ്ററുകളില്‍ ഹിറ്റായിരുന്നു. മമ്മൂട്ടിയെ നായകനാക്കി നാല് സിനിമകള്‍ ജോണി ആന്റണി ഒരുക്കി. ദിലീപിനൊപ്പം സിഐഡി മൂസ, കൊച്ചിരാജാവ്, ഇന്‍സ്‌പെക്ടര്‍ ഗരുഡ്, തുടങ്ങിയ സിനിമകളാണ് ജോണി ആന്റണി എടുത്തത്. 2016ല്‍ പുറത്തിറങ്ങിയ തോപ്പില്‍ ജോപ്പനാണ് ജോണി ആന്റണി അവസാനം ചെയ്ത സിനിമ. ഈ വര്‍ഷം ഓപ്പറേഷന്‍ ജാവ, ഹോം എന്നീ സിനിമകളില്‍ സംവിധായകന്‍ അഭിനയിച്ചു.

  Recommended Video

  ക്യാപ്റ്റൻ രാജു അഭിനയിപ്പിച്ച് വിസ്മയിച്ച വേഷങ്ങളിലൂടെ

  ദൈര്‍ഘ്യമേറിയ ചുംബനരംഗം, തണുത്ത് വിറച്ചാണ് അത് ചെയ്തത്, മറക്കാനാവാത്ത അനുഭവം പറഞ്ഞ് കരിഷ്മ കപൂര്‍

  English summary
  director johny antony opens up the satelite right got by dileep starrer cid moosa movie
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X