For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ദിലീപ് നിര്‍മ്മിച്ചതുകൊണ്ടാണ് ആ ചിത്രത്തിന് അത്രയും പബ്ലിസിറ്റി ലഭിച്ചത്, നടനെ കുറിച്ച് ജോണി ആന്റണി

  |

  ദിലീപിനെ നായകനാക്കിയുളള സി ഐഡി മൂസയിലൂടെ മലയാളത്തില്‍ ഗംഭീര തുടക്കം ലഭിച്ച സംവിധായകനാണ് ജോണി ആന്റണി. 2003ല്‍ പുറത്തിറങ്ങിയ ചിത്രം തിയ്യേറ്ററുകളില്‍ നിന്നും വലിയ വിജയമാണ് നേടിയത്. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയൊരുക്കി സി ഐഡി മൂസ ദിലീപിന്റെ കരിയറിലും വലിയ വഴിത്തിരിവായി മാറിയിരുന്നു. ജനപ്രിയ നായകന്‍ തന്നെ നിര്‍മ്മിച്ച ചിത്രത്തില്‍ മലയാളത്തിലെ മുന്‍നിര ഹാസ്യതാരങ്ങളെല്ലാം തന്നെ അഭിനയിച്ചിരുന്നു.

  റിലീസ് ചെയ്ത് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും സി ഐഡി മൂസയിലെ കോമഡി രംഗങ്ങളെല്ലാം പ്രേക്ഷകരുടെ പ്രിയപ്പെട്ടവയാണ്. സിഐഡി മൂസയ്ക്ക് ശേഷവും ദിലീപിനെ നായകനായി ജോണി ആന്റണി സിനിമകള്‍ ചെയ്തിരുന്നു. കൊച്ചിരാജാവ്, ഇന്‍സ്‌പെക്ടര്‍ ഗരുഡ് തുടങ്ങിയവയാണ് ഈ കൂട്ടുകെട്ടില്‍ ഇറങ്ങിയ മറ്റ് ചിത്രങ്ങള്‍. അതേസമയം ദിലീപിനെ കുറിച്ച് കൗമുദിക്ക് നല്‍കിയ അഭിമുഖത്തില്‍ ജോണി ആന്റണി പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേയമായി മാറിയിരുന്നു.

  ദിലീപിനെ പോലെ നല്ല നിലയില്‍ നില്‍ക്കുന്ന താരം ആ സമയത്ത് ഒരു പുതുമുഖ സംവിധായകനെ വെച്ച് വലിയ ബഡ്ജറ്റില്‍ ഒരു സിനിമ ചെയ്യുന്നു. അത് എന്തുക്കൊണ്ടെന്ന് ആയിരുന്നു അന്ന് എന്നെ ആളുകള്‍ നോക്കികണ്ടത് ജോണി ആന്റണി പറയുന്നു. ദിലീപ് നിര്‍മ്മിച്ചതുകൊണ്ടാണ് ആ സമയത്ത് സി ഐഡി മൂസയ്ക്ക് അത്രയ്ക്കും പബ്ലിസിറ്റി ലഭിച്ചത്.

  സിനിമയുടെ മേക്കിങ് സമയത്തെല്ലാം എനിക്ക് പൂര്‍ണമായ സ്വാതന്ത്ര്യമാണ് അദ്ദേഹം നല്‍കിയത്. അന്ന് ചോദിക്കുന്ന ഫെസിലിറ്റികളെല്ലാം അദ്ദേഹം ഒരുക്കിതന്നു. എത്രത്തോളം നന്നാക്കാന്‍ പറ്റുമോ അത്രത്തോളം സിനിമ നന്നാക്കാന്‍ കഴിഞ്ഞു. അന്ന് ദിലീപ് പറഞ്ഞത് ഒറ്റകാര്യം മാത്രമായിരുന്നു. സിനിമ കഴിയുമ്പോള്‍ എനിക്ക് നിവര്‍ന്ന് നില്‍ക്കണം. ആള്‍ക്കാര് കുറ്റം പറയരുത്.

  കാരണം ഇത് എന്റെ ആദ്യത്തെ പ്രൊഡക്ഷനാണ്. അത് മനസില്‍ കണ്ട് വേണം നീ സിനിമ ചെയ്യാന്‍ എന്നൊക്കെയുളള ഉപദേശങ്ങള്‍ അന്ന് അദ്ദേഹം എനിക്ക് തരുമായിരുന്നു. അപ്പോ അത്രത്തോളം കഠിനാദ്ധ്വാനം ചെയ്ത് എടുത്ത സിനിമയാണത്. താരങ്ങളും അണിയറ പ്രവര്‍ത്തകരുമെല്ലാം വലിയ ഊര്‍ജ്ജത്തോടെ സിനിമയ്ക്കായി പ്രവര്‍ത്തിച്ചു. തമിഴില്‍ നിന്ന് വന്ന ആശിഷ് വിദ്യാര്‍ത്ഥി പോലും ഞങ്ങളുടെ കഠിനാദ്ധ്വാനം കണ്ട് നല്‍കിയ ഡേറ്റ് കഴിഞ്ഞും വീണ്ടും സിനിമയ്ക്കായി പ്രവര്‍ത്തിച്ചു.

  അപ്പോ അങ്ങനെയൊരു തുടക്കം ലഭിച്ചതാണ് എന്നെ സംബന്ധിച്ചിടത്തോളം എറ്റവും വലിയ കാര്യം. അതിന് ശേഷം വിജയിച്ച സിനിമകളൊക്കെ ഞാന്‍ ചെയ്തിട്ടുണ്ടെങ്കിലും ഇപ്പോഴും സി ഐഡി മൂസയുടെ ഡയറക്ടര്‍ എന്ന നിലയിലാണ് ഞാന്‍ അറിയപ്പെടുന്നത്. സിഐഡി മൂസ സൂപ്പര്‍ഹിറ്റ് ആയശേഷം അടുത്ത ചിത്രത്തെകുറിച്ച് ചിന്തിച്ചിരുന്ന സമയത്താണ് ദിലീപ് വിളിക്കുന്നത്.

  ഏടാ നിന്റെ അടുത്ത ചിത്രം ആര്‍ മോഹന്‍ എന്ന നിര്‍മ്മാതിന് വേണ്ടി ചെയ്യണം എന്ന് പറഞ്ഞു. ഞാന്‍ അദ്ദേഹത്തോട് പറഞ്ഞിട്ടുണ്ട്, നീ സംസാരിച്ചാ മതി. അദ്ദേഹം നിന്നെ വിളിക്കും എന്ന് പറഞ്ഞു. അങ്ങനെയാണ് കൊച്ചിരാജാവ് എന്ന ചിത്രത്തിലേക്ക് എത്തുന്നത്. കൊച്ചിരാജാവ് കഴിഞ്ഞ് മിലന്‍ ജലീലിന് വേണ്ടിയാണ് ഇന്‍സ്‌പെക്ടര്‍ ഗരുഡ് ചെയ്യുന്നത്.

  Recommended Video

  Tsunami Movie Pooja Visuals | ദിലീപും ലാലും ഒരു വേദിയിൽ | FilmiBeat Malayalam

  മൂന്ന് സിനിമകളും വിജയമായിരുന്നു. എന്നാല്‍ രണ്ട് സിനിമകള്‍ വലിയ വിജയമായപ്പോള്‍ മൂന്നാമത്തേത് ശരാശരി വിജയമാണ് നേടിയത്. ജോണി ആന്റണി പറഞ്ഞു. ദിലീപുമായി ഇപ്പോഴും നല്ല സൗഹൃദമുണ്ടെന്നം ഇടയ്ക്ക് വിളിക്കാറുണ്ടെന്നും കാര്യങ്ങള്‍ തിരക്കാറുണ്ടെന്നും ജോണി ആന്റണി പറഞ്ഞു. ഞാന്‍ അഭിനയരംഗത്തേക്ക് എത്തിയപ്പോഴും നല്ല പ്രോല്‍സാഹനമാണ് ദിലീപ് നല്‍കിയത്. അഭിമുഖത്തിലൂടെ ജനപ്രിയ നായകന് ജോണി ആന്റണി പിറന്നാള്‍ ആശംസ നേരുകയും ചെയ്തു.

  Read more about: dileep johny antony
  English summary
  director johny antony reveals the friendship with dileep
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X