twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ദേശീയ പുരസ്‌കാരം മോഹന്‍ലാലിനുമുണ്ട്, സുരഭിയ്ക്ക് വേണ്ടി വാദിച്ചവര്‍ മോഹൻലാലിനെ കണ്ടില്ലേ??

    |

    Recommended Video

    'സുരഭിയെ കുറിച്ച് പറയുന്നവര്‍ എന്തുകൊണ്ട് മോഹന്‍ലാലിന് വേണ്ടി സംസാരിക്കുന്നില്ല'

    ഓരോ ചലച്ചിത്രമേളയ്ക്ക് തിരിതെളിഞ്ഞ് കഴിയുമ്പോഴും എന്തെങ്കിലും വിവാദങ്ങളുണ്ടാവുന്നത് പതിവാണ്. ഇത്തവണ ദേശീയ പുരസ്‌കാര ജേതാവ് സുരഭി ലക്ഷ്മിയെ മേളയില്‍ അവഗണിച്ചു എന്ന വാര്‍ത്തയായിരുന്നു ചലച്ചിത്ര മേളയിലുയര്‍ന്ന വിമര്‍ശനം. ഇക്കാര്യം പലതരത്തിലും ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.

    സത്യമില്ലാത്ത തെരഞ്ഞെടുപ്പുകളോടുള്ള ചോദ്യം! തോക്കിന്‍ കുഴലിലെ ജനാധിപത്യത്തിന്റെ കാഴച അഥവാ ന്യൂട്ടന്‍സത്യമില്ലാത്ത തെരഞ്ഞെടുപ്പുകളോടുള്ള ചോദ്യം! തോക്കിന്‍ കുഴലിലെ ജനാധിപത്യത്തിന്റെ കാഴച അഥവാ ന്യൂട്ടന്‍

    സുരഭിയെ ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണിച്ചിട്ടില്ലെങ്കിലും സമാപന ചടങ്ങിലേക്ക് പരിഗണിച്ചിട്ടുണ്ടെന്നും മറ്റും അക്കാദമി വ്യക്തമാക്കിയിരുന്നു. ഒപ്പം സംഭവത്തില്‍ ചലച്ചിത്ര അക്കാദമി ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ശേഷം സുരഭി മേളയിലെത്തുകയും ഡെലിഗേറ്റ് പാസ് കൈപറ്റിയിരുന്നു. സംഭവത്തെ കുറിച്ച് ആദ്യം തന്നെ സംവിധായകനും ചലച്ചിത്ര അക്കാദമിയുടെ ചെയര്‍മാനുമായ കമല്‍ പ്രതികരിച്ചിരുന്നെങ്കിലും ഈ വിഷയത്തെ കുറിച്ച് കമലിന് കുറച്ച് കാര്യങ്ങള്‍ കൂടി വ്യക്തമാക്കിയിരിക്കുകയാണ്.

     സുരഭിയെ അവഗണിച്ച മേള

    സുരഭിയെ അവഗണിച്ച മേള

    പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌കാരം മലയാള സിനിമയ്ക്ക് സമ്മാനിച്ച നടി സുരഭി ലക്ഷ്മിയെ 22-ാമത് ചലച്ചിത്ര മേളയില്‍ വിളിച്ച് ആദരിച്ചില്ലെന്നായിരുന്നു ആദ്യമെ തുടങ്ങിയ വിവാദം. ശേഷം വാര്‍ത്ത പലതരത്തിലും ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. പലരും സുരഭിയ്ക്ക് പിന്തുണയുമായി എത്തിയിരുന്നു.

     കമലിന് പറയാനുള്ളതിങ്ങനെ..

    കമലിന് പറയാനുള്ളതിങ്ങനെ..


    ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ കമല്‍ സുരഭിയുടെ പ്രശ്‌നത്തെ കുറിച്ച് ആദ്യമെ തന്റെ അഭിപ്രായം വ്യക്തമാക്കിയിരുന്നു. എന്നാല്‍ ചലച്ചിത്ര മേളയിലെ ഓപ്പണ്‍ ഫോറത്തില്‍ ഡെലിഗേറ്റുകളുടെ ചോദ്യത്തിന് മറുപടിയായി ചില കാര്യങ്ങള്‍ കൂടി കമല്‍ തുറന്ന് പറഞ്ഞിരിക്കുകയാണ്.

     മോഹന്‍ലാലിനെ കുറിച്ചെന്താ സംസാരിക്കാത്തത്?

    മോഹന്‍ലാലിനെ കുറിച്ചെന്താ സംസാരിക്കാത്തത്?


    ദേശീയ പുരസ്‌കാരം ലഭിച്ച സുരഭിയെ മേളയില്‍ ആദരിക്കാത്തതിനെ കുറിച്ച് ചോദ്യം ചെയ്യുന്നവര്‍ എന്ത് കൊണ്ടാണ് പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ച മോഹന്‍ലാലിനെ കുറിച്ച് സംസാരിക്കാത്തതെന്നാണ് കമല്‍ ചോദിക്കുന്നത്.

     മികച്ച് നടിയ്ക്ക് കിട്ടുന്നതിലും തുകയുണ്ട്

    മികച്ച് നടിയ്ക്ക് കിട്ടുന്നതിലും തുകയുണ്ട്


    സുരഭിയ്ക്ക് മാത്രമല്ല ഇത്തവണ ദേശീയ പുരസ്‌കാരം ലഭിച്ചത്. മോഹന്‍ലാലിന് കിട്ടിയ ജൂറി പരാമര്‍ശം അത് മികച്ച നടിയേക്കാള്‍ കുറഞ്ഞ പുരസ്‌കാരമൊന്നുമല്ല. നടിയ്ക്ക് ലഭിക്കുന്നതിനെക്കാള്‍ തുക അതിനാണുള്ളത്. എന്ത് കൊണ്ടാണ് മോഹന്‍ലാലിനെ വിളിച്ച് ഒരു റോസാപൂ പോലും കൊടുത്തില്ല എന്ന് നിങ്ങള്‍ ചോദിക്കാത്തത്.

    വേറെ പലരും ഉണ്ട്

    വേറെ പലരും ഉണ്ട്

    ഇത്തവണ ശ്യാം പുഷ്‌കറിന് മികച്ച തിരക്കഥാകൃത്തിനുള്ള പുരസ്‌കാരം ലഭിച്ചിരുന്നു. തിരക്കഥ എഴുതുന്നത് ഒരു മോശം തൊഴിലാണോ? അന്തര്‍ദേശീയ പുരസ്‌കാരം നേടിയ സനല്‍കുമാര്‍ ശശിധരനെ ക്ഷണിക്കാത്തതെന്താണെന്നും ആരും ചോദിച്ച് കണ്ടില്ലെന്നും കമല്‍ ചോദിക്കുന്നു.

    ആ പതിവ് ഐഎഫ്എഫ്‌കെയ്ക്കില്ല

    ആ പതിവ് ഐഎഫ്എഫ്‌കെയ്ക്കില്ല

    ദേശീയ പുരസ്‌കാരം ലഭിച്ചത് കൊണ്ട് ഒരാളെ ആദരിച്ച ചരിത്രം ഐഎഫ്എഫ്‌കെയ്ക്കില്ല. അതിന് ചലച്ചിത്ര അക്കാദമി തന്നെ നടത്തുന്ന നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് കേരള എന്ന വേദിയുണ്ടെന്നും കമല്‍ വ്യക്തമാക്കുന്നു.

    മേളയില്‍ പരിഗണിച്ചിരുന്നു

    മേളയില്‍ പരിഗണിച്ചിരുന്നു

    മിന്നാമ്മിനുങ്ങ് എന്ന ചിത്രം മേളയുടെ മത്സരവിഭാഗത്തില്‍ പരിഗണിച്ച സിനിമയാണ്. എന്നാല്‍ ആ ചിത്രം മേളയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടില്ല. ഈ ചിത്രം മറ്റ് വിഭാഗങ്ങളില്‍ ഉള്‍പ്പെടുത്താന്‍ മേളയുടെ നിയമാവലി പ്രകാരം സാധ്യമല്ലാത്തതിനാലാണ് ഉള്‍പ്പെടുത്താന്‍ കഴിയാതെ പോയതെന്നും കമല്‍ വ്യക്തമാക്കിയിരുന്നു.

     സുരഭിയ്ക്ക് കീഴ്‌വഴക്കങ്ങള്‍ അറിയില്ല

    സുരഭിയ്ക്ക് കീഴ്‌വഴക്കങ്ങള്‍ അറിയില്ല

    സുരഭിയ്ക്ക് ചലച്ചിത്ര മേളയുടെ കീഴ്‌വഴക്കങ്ങള്‍ അറിയാത്തതിന്റെ തെറ്റിദ്ധാരണയില്‍ സംഭവിച്ച വിവാദമാണെന്നും സുരഭിയ്ക്ക് പാസ് തയ്യാറാക്കി വെച്ചിട്ടുണ്ടെന്നും അത് സുരഭി വന്ന് വാങ്ങിയാല്‍ മതിയെന്നുമാണ് കമല്‍ പറയുന്നത്. അല്ലാതെ പാസ് വീട്ടില്‍ കൊണ്ടുപോയി കൊടുക്കണമെന്ന് പറയുന്നത് ഔചിത്യമല്ലെന്നും കമല്‍ ആദ്യമെ വ്യക്തമാക്കിയിരുന്നു.

    English summary
    Director Kamal about controversy related to Surabhi Lakshmi in IFFK
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X