For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിമര്‍ശനങ്ങള്‍ ഏറെ വന്ന കഥാപാത്രമാണത്, വിക്രമാദിത്യനിലെ റോളിനെ കുറിച്ച് ലാല്‍ജോസ്

  |

  ദുല്‍ഖര്‍ സല്‍മാന്‍-ലാല്‍ജോസ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ വിക്രമാദിത്യന്‍ പ്രേക്ഷകര്‍ ഏറ്റെടുത്ത സിനിമകളിലൊന്നാണ്. ദുല്‍ഖറിനൊപ്പം ഉണ്ണി മുകുന്ദന്‍, നമിത പ്രമോദ് തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തിയ ചിത്രം ഒരു പക്ക എന്റര്‍ടെയ്‌നറായിട്ടാണ് പുറത്തിറങ്ങിയത്. സിനിമയുടെ ക്ലൈമാക്‌സ് ഒരുപാട് പേര്‍ക്ക് പ്രചോദനമായി മാറി. 2014ലാണ് വിക്രമാദിത്യന്‍ റിലീസ് ചെയ്തത്. ദുല്‍ഖറും ഉണ്ണി മുകുന്ദനും മല്‍സരിച്ചഭിനയിച്ച ചിത്രത്തില്‍ നമിതയും പ്രാധാന്യമുളള ഒരു കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്.

  നടി നഭ നടേഷിന്‌റെ കിടിലന്‍ ഗ്ലാമര്‍ ചിത്രങ്ങള്‍ വൈറല്‍, കാണാം

  ഡോ ഇക്ബാല്‍ കുറ്റിപ്പുറത്തിന്‌റെ തിരക്കഥയിലാണ് ലാല്‍ജോസ് ചിത്രം എടുത്തത്. അതേസമയം തന്‌റെ സിനിമകളിലെ നായികാ കഥാപാത്രങ്ങള്‍ക്ക് നേരെയുളള വിമര്‍ശനങ്ങളില്‍ പ്രതികരിക്കുകയാണ് ലാല്‍ജോസ്. മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ലാല്‍ജോസ് മനസുതുറന്നത്.

  തന്‌റെ ചില നായികാ കഥാപാത്രങ്ങള്‍ തിരിച്ചറിയപ്പെടാത്തതിനാല്‍ ധാരാളം വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിട്ടുണ്ടെന്ന് ലാല്‍ജോസ് പറയുന്നു. വിക്രമാദിത്യനിലെ ദീപിക അത്തരമൊരു കഥാപാത്രമാണ് എന്നും സംവിധായകന്‍ പറഞ്ഞു. ഇന്നത്തെ കാലഘട്ടത്തിലെ സ്ത്രീയാണ് ദീപിക. വളരെ സത്യസന്ധയായ പെണ്ണ്. അവളുടെ ആദ്യത്തെയും അവസാനത്തേയും പ്രണയമാണ് ആദിത്യന്‍. വിക്രമന്‍ അവളുടെ ബെസ്റ്റ് ഫ്രണ്ടാണ്.

  ജീവിതത്തില്‍ പരാജയപ്പെട്ട ആദിത്യന്‍ നാട് വിട്ടുപോകുന്നു. ഒരു സാധാരണ വീട്ടിലെ പെണ്‍കുട്ടിയാണ് ദീപിക. നമ്മുടെ നാട്ടിലെ കൂടുതല്‍ പെണ്‍കുട്ടികളും ഒരുപാട് പരിമിതികളില്‍ ജീവിക്കേണ്ടി വരുന്നവരാണ്. ചുറ്റുപാടുകളെ കണ്ട് സ്വയം ചുരുങ്ങും. അല്ലെങ്കില്‍ സമൂഹം അവരെ അങ്ങനെയാക്കും, ലാല്‍ ജോസ് പറയുന്നു. സമൂഹം വരച്ച വഴിയിലൂടെ നടക്കണം, ഇല്ലെങ്കില്‍ അവള്‍ കുഴപ്പക്കാരിയാണ്.

  മണിക്കുട്ടനോട് പ്രണയം പറയണ്ടായിരുന്നു എന്ന് തോന്നി, പക്ഷേ... മനസുതുറന്ന് സൂര്യ

  അടുത്തിടെയായി കേരളം കുറെ പെണ്‍കുട്ടികളുടെ ആത്മഹത്യകള്‍ കാണുന്നു. നമ്മള്‍ സങ്കടപ്പെടുകയും സഹതപിക്കുകയും ചെയ്യുന്നു, പിന്നെയോ അത് മറക്കുന്നു. കുറച്ചുദിവസം മുന്‍പ് കേരളത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒരു പെണ്‍കുട്ടിയുടെ ആത്മഹത്യ നടന്നില്ലെ, വലിയ സ്ത്രീധനം കൊടുത്താണ് പെണ്‍കുട്ടിയെ വിവാഹം കഴിച്ചത്. അവളെ വിവാഹം കഴിച്ച ആള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ്.

  ദിലീപ് വീണ്ടും ലൊക്കേഷനില്‍, കേശുവിനൊപ്പമുളള ചിത്രവുമായി നാദിര്‍ഷ, കൂടെ അനുശ്രീയും

  എന്നിട്ടും അവള്‍ക്ക് ജീവിക്കാന്‍ കഴിഞ്ഞില്ല. ജീവിതം ചിലപ്പോള്‍ അങ്ങനെയാണ്. മറ്റുളളവരുടെ അന്വേഷണങ്ങളിലാണ് പല പെണ്‍കുട്ടികളുടെയും ജീവിതം തീരുമാനമാകുന്നത്. ഇതിനോട് ചേര്‍ന്ന് പോകാതെ സ്വന്തം ഇഷ്ടം തിരഞ്ഞെടുത്തവളാണ് വിക്രമാദിത്യനിലെ ദീപിക. ദീപികയുടെ നിസ്സഹായവസ്ഥ കണ്ടിട്ട് വിക്രമന്‍ പറയുന്നതാണ് വിവാഹം കഴിക്കാമെന്ന്. ആദിത്യന്‍ മടങ്ങിവരുമ്പോള്‍ ദീപിക പറയുന്നത് വിക്രമന് വാക്ക് കൊടുത്തു എന്നാണ്. അല്ലാതെ അവനോട് പ്രണയം തോന്നുന്നുണ്ട് എന്നല്ല.

  അഭിനയിക്കാന്‍ അറിയില്ലെന്ന് പറഞ്ഞ് മലയാളത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്, എല്ലാവര്‍ക്കുമുളള മറുപടിയാണ് ഈ പടം

  Exclusive interview with Malik fame Sanal Aman | A funny chat | Malayalam

  അവള്‍ ആഗ്രഹിച്ച ജീവിതം കിട്ടുമ്പോള്‍ അത് ഉപേക്ഷിക്കണം. അനാവശ്യമായ ത്യാഗം കണ്ട് സന്തോഷിക്കാന്‍ ഇഷ്ടപ്പെടുന്നവര്‍ക്കാണ് ദീപിക എന്ന കഥാപാത്രം തെറ്റാകുന്നത്, ലാല്‍ജോസ് പറഞ്ഞു. ചന്ദ്രനുദിക്കുന്ന ദിക്കിലെ രാധ സങ്കടം ഉളളിലൊതുക്കി ഭര്‍ത്താവിനെ സ്‌നേഹിക്കാന്‍ തുടങ്ങുന്നവളാണ്, എല്ലാതരം മനുഷ്യരും ഉണ്ട്. ഒന്നും തെറ്റല്ല, ലാല്‍ജോസ് പറഞ്ഞു. വിക്രമാദിത്യന്റെ രണ്ടാം ഭാഗം വേറൊരു അന്തരീക്ഷത്തില്‍, വേറൊരു രീതിയിലുളള സിനിമയായി പ്ലാന്‍ ചെയ്യുന്നുണ്ടെന്നും സംവിധായകന്‍ അറിയിച്ചു. ഇത്തവണ പുതിയൊരു ക്യാരക്ടര്‍ കൂടി വരും, ഒരു നായകന്‍ കൂടി. രണ്ടാം ഭാഗത്തിന് സാധ്യതയുളള സിനിമയാണ് വിക്രമാദിത്യന്‍.

  പൃഥ്വിയെ ആരെങ്കിലും കുറ്റം പറഞ്ഞാല്‍ ആദ്യം സങ്കടപ്പെടുന്നത് ഇന്ദ്രന്‍, മക്കളെ കുറിച്ച് മല്ലിക സുകുമാരന്‍

  Read more about: lal jose
  English summary
  director lal jose opens up namitha pramod's deepika character in vikramadithyan movie
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X