For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പൃഥ്വിരാജിന് അതുണ്ട്! പലതവണ തെളിയിച്ചിട്ടുമുണ്ട്! വാരിയം കുന്നന് പിന്തുണയുമായി സംവിധായകര്‍

  |

  ആഷിഖ് അബുവിന്‍റെ സംവിധാനത്തില്‍ പൃഥ്വിരാജിനെ നായകനാക്കി ഒരുക്കുന്ന ചരിത്ര സിനിമ വാരിയം കുന്നനെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം കഴിഞ്ഞ ദിവസമായിരുന്നു പുറത്തുവന്നത്. ലോകത്തിന്റെ നാലിലൊന്ന് ഭാഗവും അടക്കി ഭരിച്ചിരുന്ന ബ്രിട്ടീഷ് സ്വാമ്രാജ്യത്തിനെതിരെ യുദ്ധം ചെയ്ത് 'മലയാളരാജ്യം' എന്ന സ്വതന്ത്ര രാഷ്ട്രം സ്ഥാപിച്ച വാരിയംകുന്നത്ത്‌ കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രം ഞങ്ങൾ സിനിമയാക്കുന്നു. ആസൂത്രിതമായി മറവിയിലേക്ക് തള്ളപ്പെട്ട മലബാർ വിപ്ലവ ചരിത്രത്തിന്റെ നൂറാം വാർഷികത്തിൽ (2021) ചിത്രീകരണം ആരംഭിക്കുന്നുവെന്നായിരുന്നു ആഷിഖ് അബുവും പൃഥ്വിരാജും കുറിച്ചത്.

  സൈബര്‍ ആക്രണം രൂക്ഷമായി തുടരുന്നതിനിടയിലായിരുന്നു പൃഥ്വിരാജിനെ പിന്തുണച്ച് താരങ്ങളും ആരാധകരുമെല്ലാം എത്തിയത്. സംവിധായകരായ എംഎ നിഷാദ്, അരുണ്‍ ഗോപി, മിഥുന്‍ മാനുവല്‍ തോമസ്, അഭിനേതാവായ അനീഷ് ജി മേനോന്‍ തുടങ്ങി നിരവധി പേരാണ് സിനിമയ്ക്ക് പിന്തുണയുമായെത്തിയിട്ടുള്ളത്. വൈറലായിക്കൊണ്ടിരിക്കുന്ന കുറിപ്പുകളിലൂടെ തുടര്‍ന്നുവായിക്കാം.

  എംഎ നിഷാദിന്‍റെ കുറിപ്പ്

  എംഎ നിഷാദിന്‍റെ കുറിപ്പ്

  ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ പടപൊരുതിയ യോദ്ധാവിന്‌റെ കഥ പറയുന്ന സിനിമ പ്രഖ്യാപിച്ചതു മുതൽ,ഒരു വിഭാഗത്തിന് ഹാലിളകിയിരിക്കുകയാണ്. അല്ലെങ്കിലും,സ്വാതന്ത്ര്യ സമരം എന്ന് കേട്ടാലെ അവർക്ക് പ്രാന്തിളകും. സ്വാഭാവികം. സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യശക്തികളെ ഈ നാട്ടിൽ നിന്നും തുരത്തിയോടിക്കാൻ,ഒരുപാട് വീരദേശാഭിമാനികൾ,നെഞ്ചും വിരിച്ച് ചങ്കൂറ്റത്തോടെ നേരിട്ടത് ചരിത്രം. അല്ലെങ്കിലും ചരിത്രം ചിലർക്ക് ചതുർത്ഥിയാണല്ലോ.

  Prithviraj and Aashiq abu joins for historical film vaariyamkunnan | FilmiBeat Malayalam
  ആ പേര് കേട്ടാല്‍ കിടുങ്ങും

  ആ പേര് കേട്ടാല്‍ കിടുങ്ങും

  സ്വന്തമായി ചരിത്രമില്ലാത്തവർ,ചരിത്രം വളച്ചൊടിക്കുന്നതിൽ,നല്ല പ്രാവിണ്യം നേടിയിട്ടുളളവരാണെന്ന്,ലോകർക്കെല്ലാം അറിവുളളതുമാണ്. സ്വാതന്ത്ര്യസമരത്തെ ഒറ്റികൊടുത്തവരും,സായിപ്പിന്റ്റെ ചെരുപ്പ് നക്കിയവരുമായ അവർ എന്നും ഈ നാടിന്റ്റെ ഒറ്റുകാരായിരുന്നു. വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി എന്ന പേര് കേട്ടാൽ, ഇന്നും ശവകല്ലറയിൽ കിടക്കുന്ന വെളളക്കാരന്മാരുടെ ആത്മാക്കൾ പോലും പേടിച്ച് വിറക്കും..പിന്നെയെങ്ങനാണ് ഈ നാടിനെ ഒറ്റികൊടുത്ത,ദേശവിരുദ്ധരായ കപട രാജ്യ സ്നേഹികൾക്ക് ഹാലിളകാതിരിക്കുക.

  അസ്വസ്ഥരാക്കുന്ന കാര്യം

  അസ്വസ്ഥരാക്കുന്ന കാര്യം

  ചരിത്രം സത്യസന്ധമായി അവതരിക്കപ്പെടുമോ എന്ന ഭയം കുറച്ചൊന്നുമല്ല ഇക്കൂട്ടരെ അസ്വസ്ഥരാക്കുന്നത്. ഈ നാടിന് വേണ്ടി രക്തസാക്ഷികളായത് കുറേ മനുഷ്യരാണ്. ഹിന്ദുവും,മുസൽമാനും എന്ന് പ്രത്യേകം എഴുതി ചേർത്തവരല്ല...അവർ ഒരിമിച്ച് നിന്ന് പോരാടി...മനുഷ്യരായി വെളളക്കാരനെഴുതിയ കളളത്തരങ്ങൾ വെളളം തൊടാതെ മിഴുങ്ങി,ദഹിച്ചില്ലെങ്കിലും അത് വീണ്ടും വീണ്ടും അയവിറക്കി,അതിൽ അഭിരസിക്കുന്നവരുടെ പിന്തലമുറക്കാരാണ് ഇന്ന് വിഷം ചീറ്റാനിറങ്ങിയിരിക്കുന്നത്. സ്വാഭാവികം.

   നിലപാടുള്ള വ്യക്തിയാണ്

  നിലപാടുള്ള വ്യക്തിയാണ്

  പൃഥ്വിരാജ്,ഒരു നടൻ മാത്രമല്ല നിലപാടുകളുളള ഒരു വ്യക്തി കൂടിയാണ്...അയാളത് തെളിയിച്ചിട്ടുമുണ്ട്. തനിക്ക് ശരിയെന്ന് തോന്നുന്നത്,ആരുടെ മുഖത്ത് നോക്കിയും അയാൾ പറയും. അതിന് ചങ്കൂറ്റം എന്ന് പറയും..ഇവിടെ പല നടന്മാർക്കുമില്ലാത്ത,ഒരെണ്ണം അയാൾക്കുണ്ട്.That extra bone. അത് കൊണ്ട് തന്നെ അയാൾക്കെതിരേയുളള ഏതാക്രമണത്തേയും എതിർക്കുക തന്നെ ചെയ്യും..
  വാരിയം കുന്നത് അഹമ്മദ് ഹാജി ധീരയോദ്ധാവ് തന്നെ...ആണത്തമുളള യോദ്ധാവ്...പേടിതൊണ്ടന്മാർ,കുരുപൊട്ടി കുരച്ച് കൊണ്ടിരിക്കും...
  പൃഥ്വിരാജിനൊപ്പം...എന്നും.എപ്പോഴും. ആഷിക് അബുവിന്റ്റെ വാരിയൻകുന്നന് വിജയാശംസകൾ.

   മിഥുന്‍ മാനുവല്‍ തോമസും അരുണ്‍ ഗോപിയും

  മിഥുന്‍ മാനുവല്‍ തോമസും അരുണ്‍ ഗോപിയും

  സിനിമയെ ആർക്കാണ് പേടി?? അടിത്തറ ഇല്ലാത്തവർക്കോ അതോ അസ്തിത്വം ഇല്ലാത്തവർക്കോ അതോ ചരിത്രം ഇല്ലാത്തവർക്കോ അതോ ധൈര്യം ഇല്ലാത്തവർക്കോ? ആദ്യം സിനിമ വരട്ടേന്ന്.. ഇങ്ങളൊന്നു വെയിറ്റ് ചെയ്യെന്നായിിരുന്നു മിഥുന്‍ മാനുവല്‍ തോമസിന്‍റെ കുറിപ്പ്. ഈ മണ്ണിലൊരു കഥ പറയാൻ ജാതിയും മതവും നോക്കേണ്ടി വന്നാൽ ആ നാട് വിപത്തിലേക്കാണ്. മണ്ണിന്റെയും മനുഷ്യരുടെയും കഥയുമായി എത്തുന്ന പ്രിയപ്പെട്ടവർക്ക് ആശംസയെന്നായിരുന്നു അരുണ്‍ ഗോപി പറഞ്ഞത്.

  English summary
  Director MA Nishad , Arun Gopy and Midhun Manuel Thomas supports prithviraj
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X