For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അഭിപ്രായങ്ങളെ ഭയന്ന് ഒളിച്ചോടില്ല, സിനിമ പിന്‍വലിക്കുമെന്ന വാര്‍ത്തകള്‍ വാസ്തവ വിരുദ്ധം: മഹേഷ് നാരായണന്‍

  |

  ഫഹദ് ഫാസില്‍-മഹേഷ് നാരായണന്‍ കൂട്ടുകെട്ടില്‍ ഇറങ്ങിയ മാലികിനെ കുറിച്ചുളള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. ആമസോണ്‍ പ്രൈം വഴി റിലീസ് ചെയ്ത ചിത്രത്തിന് ആദ്യ ദിനം മുതല്‍ മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്. തിയ്യേറ്ററര്‍ അനുഭവം മിസ് ആയതിന്‌റെ നിരാശ പലരും പങ്കുവെച്ചിരുന്നു. ഫഹദിനെ നായകനാക്കി വലിയ ക്യാന്‍വാസിലാണ് മഹേഷ് നാരായണന്‍ ചിത്രം എടുത്തത്. സിനിമയിലെ എല്ലാം കഥാപാത്രങ്ങള്‍ക്കും പ്രാധാന്യം നല്‍കികൊണ്ടുളള മേക്കിംഗാണ് സംവിധായകന്‌റേത്.

  Director Mahesh Narayan's reaction on criticism against fahadh faasil starrer malik movie

  ഗ്ലാമര്‍ ലുക്കില്‍ നടി കരിഷ്മ താനയുടെ ചിത്രങ്ങള്‍, ഫോട്ടോസ് കാണാം

  ഫഹദിനൊപ്പം നിമിഷ സജയന്‍, വിനയ് ഫോര്‍ട്ട്, ഇന്ദ്രന്‍സ്, ജലജ, ദിനേശ് പ്രഭാകര്‍ ഉള്‍പ്പെടെയുളള താരങ്ങളും ശ്രദ്ധേയ പ്രകടനമാണ് ചിത്രത്തില്‍ കാഴ്ചവെച്ചത്. ടേക്ക് ഓഫ്, സീ യൂ സൂണ്‍ എന്നീ സിനിമകള്‍ക്ക് ശേഷമാണ് മഹേഷ് നാരായണന്‍ മാലിക്കുമായി എത്തിയത്. അതേസമയം പ്രശംസകള്‍ക്കൊപ്പം മാലിക്കിനെ വിമര്‍ശിച്ചും ചിലര്‍ രംഗത്തെത്തുന്നുണ്ട്. ബീമാപ്പളളി സംഭവത്തെ വളച്ചൊടിച്ചുവെന്നാണ് സിനിമയ്‌ക്കെതിരെ വന്ന ആരോപണം. സിനിമ സത്യസന്ധമല്ലെന്ന വാദവുമായി എഴുത്തുകാര്‍ അടക്കമുളളവരും രംഗത്തെത്തി.

  അതേസമയം മാലികിന് എതിരെയുളള വിമര്‍ശനങ്ങളില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് മഹേഷ് നാരായണന്‍. മനോരമ ന്യൂസ് ഡോട്ട് കോമിന് നല്‍കിയ അഭിമുഖത്തിലാണ് സംവിധായകന്‍ സംസാരിച്ചത്. 'സിനിമ മുഴുവനായി കാണാതെയാണ് ചിലര്‍ സംസാരിക്കുന്നതെന്ന് മഹേഷ് നാരായണന്‍ പറയുന്നു. കൃത്യമായി ചിത്രം കാണുന്നവര്‍ക്ക് എന്താണ് സിനിമ എന്ന് മനസിലാകും'.

  അല്ലാതെ സംസാരിക്കുന്നവര്‍ക്ക് എന്താണ് പ്രശ്‌നം എന്നറിയില്ല, സംവിധായകന്‍ പറഞ്ഞു. 'വര്‍ഷങ്ങളായി നീതി ലഭിക്കാത്ത ഒരു പ്രശ്‌നത്തിലേക്ക് തന്‌റെ സിനിമയുടെ പേരിലെങ്കിലും വെളിച്ചം വീഴുന്നുണ്ടെങ്കില്‍ അത്രയും നല്ലതെന്നാണ് വിശ്വസിക്കുന്നത്. അഭിപ്രായം പറയാന്‍ ആര്‍ക്കും സ്വാതന്ത്ര്യമുണ്ട്. വ്യക്തിപരമായി എല്ലാവരുടെയും അഭിപ്രായം സ്വീകരിക്കുന്ന ആളാണ് ഞാന്‍. എന്നാല്‍ അഭിപ്രായങ്ങളെ ഭയന്ന് ഒളിച്ചോടാനില്ല'.

  മമ്മൂക്ക സെറ്റിലുളളവരോട് ദേഷ്യപ്പെടുമെന്ന് കരുതി ഞാന്‍ അത്‌ ​പറഞ്ഞില്ല,അനുഭവം പങ്കുവെച്ച് സുധീര്‍ കരമന

  'സിനിമ പിന്‍വലിക്കാന്‍ വരെ ആലോചിച്ചെന്ന മട്ടില്‍ ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ വാസ്തവ വിരുദ്ധമാണ്. പറയാത്ത കാര്യങ്ങളാണ് പല അഭിമുഖങ്ങളിലും വരുന്നത്. മാനസികമായി ഒരിക്കലും തളര്‍ന്നിട്ടില്ലെന്നും' മഹേഷ് നാരായണന്‍ പറഞ്ഞു. 'പുതിയ ചിത്രമായ മലയന്‍കുഞ്ഞിന്‌റെ ചിത്രീകരണം തുടങ്ങുന്നതുമായി ബന്ധപ്പെട്ട തിരക്കിലാണ് എന്നും അതിന് ശേഷം ഈ വിഷയത്തില്‍ കൂടുതല്‍ പ്രതികരിക്കാമെന്നും' സംവിധായകന്‍ അറിയിച്ചു.

  'തുളളിക്കളിക്കണ കുഞ്ഞിപ്പുഴു' പാട്ടിന്റെ ഉപജ്ഞാതാവ് ഇതാ, പരിചയപ്പെടുത്തി ജൂഡ് ആന്തണി ജോസഫ്

  അതേസമയം സംവിധാനത്തിനൊപ്പം മഹേഷ് നാരായണന്‍ തന്നെയാണ് മാലികിന്‌റെ എഡിറ്റിംഗും ചെയ്തിരിക്കുന്നത്. ആന്‌റോ ജോസഫ് സിനിമ നിര്‍മ്മിച്ചിരിക്കുന്നു. തിയ്യേറ്ററുകളില്‍ റിലീസ് ചെയ്യണമെന്ന് തീരുമാനിച്ച ചിത്രമാണ് മാലിക്ക്. എന്നാല്‍ കോവിഡ് സാഹചര്യത്തില്‍ റിലീസ് ഒടിടിയില്‍ ആക്കേണ്ടി വന്നു. സുശിന്‍ ശ്യാമാണ് സംഗീതം നല്‍കിയത്. സാനു വര്‍ഗീസ് ഛായാഗ്രഹണം നിര്‍വ്വഹിച്ചു. 27 കോടി ബഡ്ജറ്റിലാണ് മാലിക്ക് അണിയിച്ചൊരുക്കിയത്. മലയാളി പ്രേക്ഷകര്‍ക്കൊപ്പം മറ്റു ഭാഷക്കാരും മികച്ച പ്രതികരണങ്ങളാണ് മാലികിനെ കുറിച്ച് പങ്കുവെച്ചത്.

  Read more about: fahadh faasil mahesh narayanan
  English summary
  director mahesh narayan's reaction on criticism against fahadh faasil starrer malik movie
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X