For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ചങ്ക്‌സ് ചെയ്തയാള്‍ക്ക് മാലിക്കിനെ വിമര്‍ശിക്കാന്‍ എന്ത് യോഗ്യത? കലക്കന്‍ മറുപടി നല്‍കി ഒമര്‍ ലുലു

  |

  കഴിഞ്ഞ ദിവസമാണ് ഫഹദ് ഫാസിലിനെ നായനാക്കി മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത മാലിക് റിലീസ് ചെയ്തത്. ആമസോണ്‍ പ്രൈമിലൂടെയായിരുന്നു ചിത്രത്തിന്റെ റിലീസ്. നാളുകളായി ആരാധകര്‍ കാത്തിരിക്കുകയായിരുന്നു മാലിക്കിന്റെ റിലീസിനായി. തീയേറ്റര്‍ റിലീസിനായി അണിയറ പ്രവര്‍ത്തകരും റിലീസ് മാറ്റി വെക്കുകയായിരുന്നു. എന്നാല്‍ തീയേറ്ററുകള്‍ തുറക്കുന്ന സാഹചര്യമല്ലാത്തതിനാല്‍ ഒടിടി പ്ലാറ്റ്‌ഫോമിലൂടെ റിലീസ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.

  പുത്തന്‍ ലുക്കില്‍ അമല പോള്‍; കിടിലന്‍ ചിത്രങ്ങള്‍ കാണാം

  കാത്തിരുന്ന ചിത്രമായതിനാല്‍ തന്നെ വന്‍ സ്വീകരണമാണ് പ്രേക്ഷകര്‍ മാലിക്കിന് നല്‍കിയിരിക്കുന്നത്. അതേസമയം ചിത്രത്തിനെതിരെ ശക്തമായ വിമര്‍ശനവും ഉയര്‍ന്നു വരുന്നുണ്ട്. ചരിത്ര സംഭവങ്ങളെ വളച്ചൊടിച്ചുവെന്നാണ് ചിത്രത്തിനെതിരെ ഉയരുന്ന വിമര്‍ശനം. ഇതിനിടെ ഇപ്പോഴിതാ സംവിധായകന്‍ ഒമര്‍ ലുലുവും മാലിക്കിനെ വിമര്‍ശിച്ചു കൊണ്ട് രംഗത്ത് എത്തിയിരിക്കുന്നുണ്ട്. വിശദമായി വായിക്കാം.

  മാലിക്ക് സിനിമ കണ്ടു തീര്‍ന്നു. മറ്റൊരു മെക്‌സിക്കന്‍ അപരാത എന്ന് പറയാം എന്നായിരുന്നു ചിത്രത്തെക്കുറിച്ച് ഒമര്‍ ലുലു നടത്തിയ പരാമര്‍ശം. എന്നാല്‍ ഒമറിന്റെ വാക്കുകളെ അത്ര സന്തോഷത്തോടെയല്ല സോഷ്യല്‍ മീഡിയ സ്വീകരിച്ചത്. നിരവധി പേരാണ് സംവിധായകന്റെ താരതമ്യത്തിനെതിരെ രംഗത്ത് എത്തിയത്. പല വിമര്‍ശനങ്ങളും കടുത്ത ഭാഷയിലുള്ളതായിരുന്നു. ഇതിനിടെ ചങ്ക്‌സ്, ധാമക്ക പോലുള്ള പടങ്ങളുടെ സംവിധായകന് ഈ ചിത്രത്തിനെ വിമര്‍ശിക്കാന്‍ എന്ത് യോഗ്യത എന്നും ചിലര്‍ കമന്റ് ചെയ്തു.

  എന്നാല്‍ കമന്റുകള്‍ക്ക് മറുപടിയുമായി ഒമര്‍ ലുലു എത്തി. ഇവിടേക്ക് ചങ്ക്‌സും ധമാക്കയുമൊക്കെ താരതമ്യം ചെയ്യാന്‍ അതൊക്കെ യഥാര്‍ത്ഥ സമൂഹത്തില്‍ നടന്നിട്ടുള്ള എന്തെങ്കിലും സംഭവങ്ങളെ ആസ്പദമാക്കിയുള്ളവ ആയിരുന്നോ എന്നാണ് ഒമര്‍ ലുലു ചോദിക്കുന്നത്. പിന്നെ വലിയ താരങ്ങള്‍ ഒന്നും ഇല്ലാതെ കുഞ്ഞു ബജറ്റില്‍ എന്റര്‍ടെയ്ന്‍മെന്റിന് മാത്രം പിടിച്ച സിനിമ ഇന്നും നിങ്ങള്‍ ചര്‍ച്ചകളില്‍ ഓര്‍ത്ത് എടുക്കുന്നതിന് നന്ദി എന്നും ഒമര്‍ ലുലു മറുപടിയായി പറയുന്നു.

  മഹാരാജാസ് കോളേജില്‍ ഇടത് സംഘടന ചരിത്ര വിജയം നേടുന്നതിനെക്കുറിച്ചാണ് ഒരു മെക്‌സിക്കന്‍ അപരാത പറയുന്നത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇത് കെ.എസ്.യു നേടിയ വിജയമായിരുന്നുവെന്നും സിനിമയ്ക്കായി ഇടത് സംഘടനയാക്കി മാറ്റുകയായിരുന്നുവെന്നുമാണ് പിന്നീട് നടന്ന ചര്‍ച്ചകളില്‍ ഉയര്‍ന്ന വാദം. ഇതാണ് ഒമര്‍ ലുലുവും ചൂണ്ടിക്കാണിച്ചത്. പിന്നാലെ പോസ്റ്റ് മനസിലാക്കാത്തവര്‍ക്കായി എന്നു പറഞ്ഞത് കെ.എസ്.യുവിന്റെ വിജയത്തിന്റെ പത്രവാര്‍ത്തയില്‍ നിന്നുമുള്ള ചിത്രവും ഒമര്‍ ലുലു പങ്കുവെക്കുന്നുണ്ട്.

  Malik Malayalam Movie Review by R3 | Mahesh Narayanan | Fahadh Faasil |Nimisha Sajayan

  2009 ലെ ബീമാപ്പള്ളി സംഭവമാണ് മാലിക്കിന് ആദാരമായിരിക്കുന്നതെന്നാണ് സിനിമ കണ്ടവര്‍ ചൂണ്ടിക്കാണിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ചിത്രത്തില്‍ ചരിത്രത്തെ വളച്ചൊടിച്ചിട്ടുണ്ടെന്നും ആരോപിക്കുന്നു. എന്നാല്‍ തന്റെ സിനിമയ്ക്ക് ബീമാപ്പള്ളി സംഭവുമായി ബന്ധമില്ലെന്നും തന്റേത് സാങ്കല്‍പ്പിക കഥയാണെന്നും ആരുടേയും പേരോ സ്ഥലത്തിന്റെ പേരോ താന്‍ പറഞ്ഞിട്ടില്ലെന്നും മഹേഷ് നാരായണന്‍ ഫില്‍മീബിറ്റിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.

  English summary
  Director Omar Lulu Compares Malik To Oru Mexican Apartha Faces Critcism
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X