For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ശുഭവാർത്തക്കായി കാത്തിരിക്കുകയാണ്; വെള്ളം ഒ ടി ടി റിലീസിനില്ലെന്ന് സംവിധായകന്‍

  |

  ജയസൂര്യയെ നായകനാക്കി പ്രജേഷ് സെന്‍ ഒരുക്കിയ വെള്ളം എന്തായി? എന്നാണ് റിലീസ്? ഒ.ടി.ടി നോക്കുന്നുണ്ടോ? എന്ന പ്രേക്ഷകരുടെ ചോദ്യങ്ങള്‍ക്ക്‌ മറുപടിയുമായി സംവിധായകന്‍. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രജേഷ് സെന്‍ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയത്. വെള്ളം അവസാന മിനുക്കു പണിയും കഴിഞ്ഞിരിക്കുകയാണെന്നും കൊവിഡിൽ നിന്ന് കരകയറി, തിരിച്ചു വരുമ്പോൾ, വെള്ളം തീയറ്ററിൽ റിലീസ് ചെയ്യാനാണ് തീരുമാനമെന്നും പ്രജേഷ് സെന്‍ കുറിപ്പില്‍ പറയുന്നു. ഏപ്രിലില്‍ വിഷു റിലീസിനായി ഒരുങ്ങിയ ചിത്രം കൊവിഡിന്റെ പശ്ചാത്തലത്തില്‍ റീലിസ് നീട്ടി വെക്കുകയായിരുന്നു.

  Vellam Movie

  സംവിധായകന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

  വെള്ളത്തെക്കുറിച്ച് എന്നും ചോദിക്കുന്നവരോടാണ്.
  വെള്ളം എന്തായി? എന്നാണ് റിലീസ്? ഒ.ടി.ടി നോക്കുന്നുണ്ടോ?
  എന്നും അന്വേഷിക്കുന്ന സുഹൃത്തുക്കളേ ,സിനിമാ പ്രേമികളേ
  നിങ്ങളുടെ ചോദ്യം തരുന്ന സന്തോഷം പറഞ്ഞറിയിക്കാനാവാത്തതാണ്.
  ക്യാപ്റ്റന് ശേഷം ജയേട്ടനുമൊത്ത് വെള്ളം പ്രഖ്യാപിച്ചപ്പോൾ മുതൽ
  ഈ സ്നേഹം അനുഭവിച്ചറിയുന്നതാണ്.
  പോസ്റ്ററും ടീസറും അനന്യക്കുട്ടിയുടെ പുലരിയിൽ അച്ഛൻ പാട്ടും പുറത്തു വിട്ടപ്പോഴും എല്ലാം നിങ്ങൾ നെഞ്ചേറ്റിയതിന് എത്ര നന്ദി പറഞ്ഞാലാണ് മതിയാവുക.
  ഏപ്രിലിൽ വിഷു ചിത്രമായി റിലീസ് ചെയ്യാനിരുന്നതാണ് വെള്ളം.
  മറ്റെല്ലാ മേഖലയിലും എന്ന പോലെ കൊവിഡും ലോക്ഡൗണും വലിയ പ്രതിസന്ധിയാണുണ്ടാക്കിയത്.
  ഇപ്പോൾ ലോക്ഡൗണിൽ ഇളവുകൾ വന്നു തുടങ്ങിയിട്ടുണ്ടല്ലോ.
  തീയറ്ററുകളും ഉടൻ തന്നെ തുറക്കുമെന്നാണ് പ്രതീക്ഷ.
  സിനിമയും വിനോദവും നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗം തന്നെയാണ്.
  ശുഭവാർത്തക്കായി കാത്തിരിക്കുകയാണ് മറ്റ് ഏതൊരു സിനിമാ പ്രവർത്തകനെയും സിനിമാ പ്രേമിയെയും പോലെ.
  കാര്യത്തിലേക്ക് വരാം.
  വെള്ളം അവസാന മിനുക്കു പണിയും കഴിഞ്ഞിരിക്കുകയാണ്.
  കൊവിഡിൽ നിന്ന് കരകയറി, തിരിച്ചു വരുമ്പോൾ,
  വെള്ളം തീയറ്ററിൽ റിലീസ് ചെയ്യാനാണ് നിർമാതാക്കളായ ഫ്രണ്ട്ലി പ്രൊഡക്ഷൻസിൻ്റെ തീരുമാനം.
  സെൻട്രൽ പിക്ചേഴ്സ് ആണ് വെള്ളം പ്രദർശനത്തിനെത്തിക്കുന്നത്.
  പൂർണമായും സിങ്ക് സൗണ്ട് ചെയ്ത സിനിമ യായതിനാൽ,തീയറ്റർ എക്സിപീരിയൻസ് ഗംഭീരമാകുമെന്നാണ് വ്യക്തിപരമായി എനിക്ക് തരാനാവുന്ന ഉറപ്പ്.
  പ്രിയ പ്രേക്ഷകരും സുഹൃത്തുക്കളും കാത്തിരിക്കുമല്ലോ.
  എല്ലാവരും സുരക്ഷിതരായിരിക്കുക എന്നതാണല്ലോ പ്രധാനം.
  കൂടുതൽ ശുഭ വാർത്തകൾ ഉടൻ.
  സ്നേഹപൂർവം
  വെള്ളം ടീമിന് വേണ്ടി
  ജി. പ്രജേഷ് സെൻ

  സത്യന്‍റെ ജീവിതം സിനിമയാവുന്നു, നായകൻ ജയസൂര്യ

  സുരാജും ശ്രീനാഥ് ഭാസിയും ഒന്നിക്കുന്ന ഉദയ; നിര്‍മ്മാണ രംഗത്തേക്ക് ചുവടുവെച്ച് ടിനി ടോം

  പ്രസവം കഴിഞ്ഞ് മൂന്ന് മാസത്തിന് ശേഷം അനുഷ്ക സെറ്റിലെത്തു! എന്നാൽ പ്രഭാസിന്റെ സീതയാകാനില്ല...

  English summary
  Director Prajesh Sen About Jayasurya Starrer Vellam Ott Release
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X