twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മാറി ചിന്തിക്കുന്ന പ്രിയനന്ദന്‍

    By Nirmal Balakrishnan
    |

    എല്ലാംകൊണ്ടും ഒരു മാറ്റത്തിന്റെ പാതയിലാണ് സംവിധായകന്‍ പ്രിയനന്ദന്‍. ആദ്യചിത്രമായ നെയ്ത്തുകാരന് ദേശീയ അവാര്‍ഡ് ലഭിച്ചശേഷം പുലിജന്‍മത്തിലും ആ മികവു പുലര്‍ത്താന്‍ കഴിഞ്ഞു. എന്നാല്‍ തുടര്‍ന്നുവന്ന ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക്, സൂഫി പറഞ്ഞ കഥ എന്നിവയില്‍ പഴയ നിലവാരം പുലര്‍ത്താന്‍ സാധിച്ചില്ല. പുതിയൊരു താരനിരയെയും സാങ്കേതിക പ്രവര്‍ത്തകരെയും കൂടെ നിര്‍ത്തി ശക്തമായ തിരിച്ചുവരിവിനൊരുങ്ങുന്ന ചിത്രമാണ് ഞാന്‍ നിന്നോടു കൂടെയുണ്ട്. വിനയ് ഫോര്‍ട്ടും സിദ്ധാര്‍ഥ് ഭരതും നായകരാകുന്ന ചിത്രം രണ്ടു കള്ളന്‍മാരുടെ ജീവിതത്തിലൂടെ മലയാളിയുടെ മാറുന്ന ചിന്തയെയാണു കാട്ടാന്‍ ശ്രമിക്കുന്നത്.

    ദമനന്‍, മദനന്‍ എന്നീ കള്ളന്‍മാരെയാണ് വിനയും സിദ്ദാര്‍ഥും അവതരിപ്പിക്കുന്നത്. ചെറിയ കള്ളത്തരങ്ങളെ പര്‍വതീകരിക്കുകയും വലിയവയ്ക്കു മാന്യത നല്‍കാനുംശ്രമിക്കുന്ന മലയാളിയുടെ ചിന്തയെയാണ് ഈ ചിത്രത്തിലൂടെ പ്രിയനന്ദന്‍ പറയുന്നത്. നവമി, അപര്‍ണ എന്നിവരാണ് നായികമാരാകുന്നത്.

    priyanandanan

    വി.കെ.ശ്രീരാമന്‍, വിജയന്‍ കാരന്തൂര്‍, സുനിത നെടുങ്ങാടി, ജോസ് പി.റാഫേല്‍ എന്നിവര്‍ക്കൊപ്പം ധാരാളം നാടക കലാകാരന്‍മാരും അഭിനയിക്കുന്നു. സാമൂഹിക പ്രവര്‍ത്തകയായ ദയാഭായിയും ഈ ചിത്രത്തില്‍അഭിനയിക്കുന്നുണ്ട്. ദയാഭായിയുടെ മധ്യപ്രദേശിലെ ഗ്രാമത്തില്‍വച്ചാണ് ചിത്രീകരണം.

    ബദല്‍ മീഡിയയും അജയ്. കെ. മേനോനും ചേര്‍ന്നാണു നിര്‍മാണം. പ്രദീപ് മണ്ടൂര്‍ ആണ് കഥയും തിരക്കഥയും. പി.കെ. സുനില്‍ ആണ് സംഗീതം. എല്ലാവരും പുതുമുഖങ്ങളാണ്. ആദ്യചിത്രമായ നെയ്ത്തുകാരന്‍ പോലെ കലാമൂല്യവും കച്ചവടമൂല്യവും ഉള്ളൊരു ചിത്രമാണ് പ്രിയനന്ദന്‍ ഒരുക്കുന്നത്.

    English summary
    Director Priyanandan on changing mode
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X