twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഷാഹിദ് കപൂറിനു വേണ്ടി ഡബ് ചെയ്തത് ദിലീപ്!! അത് ദിലീപിനെ കഴിയൂ, പഞ്ചാബി ഹൗസിനെക്കുറിച്ച് റാഫി

    പഞ്ചാബി ഹൗസിന്റെ വിജയത്തിനു പിന്നിൽ റാഫി മെക്കാർട്ടിൻ എന്നിവരുടെ പരിശ്രമം വളരം വലുതാണ്.

    |

    സിനിമ പുറത്തിറങ്ങി ഇരുപത് വർഷങ്ങൾ പിന്നിട്ടിട്ടും ഇന്നും ജനങ്ങൾ ആ ചിത്രത്തെ കുറിച്ച് സംസാരിക്കുക എന്നത് വളരെ അത്ഭുതമാണ്. വളരെ വിരളമായി മാത്രമേ ഇത്തരത്തിൽ സംഭവിക്കുകയുളളൂ. 1998 പുറത്തിറങ്ങിയ സൂപ്പർ ഡ്യൂപ്പർ ഹിറ്റ് ചിത്രമാണ് പ‍ഞ്ചാബി ഹൗസ്. ദിലീപ് , ഹരിശ്രീ അശേകൻ, കൊച്ചിൻ ഹനീഫ എന്നിവർ പ്രധാന വേഷത്തിൽ എത്തി പ്രേക്ഷകരെ കുടുകുട ചിരിപ്പിച്ച ചിത്രമായിരുന്നു ഇത്. ഇന്നും പഞ്ചാബി ഹൗസിലെ ഉണ്ണിയേയും, രമണനയേയും മുതലാളിയോയും ജനങ്ങളാരും മറന്നിട്ടില്ല.

    pajabi house

     സിസ്റ്റർ ലിനിയായി റിമ!! ശൈലജ ടീച്ചറായി രേവതി, വൈറസിനെ കുറിച്ച് ആഷിഖ് ആബു... സിസ്റ്റർ ലിനിയായി റിമ!! ശൈലജ ടീച്ചറായി രേവതി, വൈറസിനെ കുറിച്ച് ആഷിഖ് ആബു...

    പഞ്ചാബി ഹൗസിന്റെ വിജയത്തിനു പിന്നിൽ റാഫി മെക്കാർട്ടിൻ എന്നിവരുടെ പരിശ്രമം വളരം വലുതാണ്. പഞ്ചാബി ഹൗസിനു പിന്നിൽ പല രസകരമായ കഥകളുമുണ്ട്. ചിത്രത്തിലെ പല തകർപ്പൻ ഡയലോഗുകളും ഓൺ ദ സ്പോർട്ട് പിറന്നു വീണതായിരുന്നു. ചില സംഭാഷണങ്ങൾക്ക് പിന്നിൽ നിരവധി രസകരമായ സംഭവങ്ങളമുണ്ട്. പഞ്ചാബി ഹൗസിലെ കാണക്കഥകളെ കുറിച്ച് സംവിധായകനും തിരക്കഥകൃത്തുമായ റാഫി തുറന്നു പറയുകയാണ്. മനോരമ ഓൺലൈനു നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം അദ്ദേഹം തുറന്നു പറഞ്ഞത്.

    കണ്ണിൽ കണ്ടതും അനുഭവിച്ച നോവും വെള്ളിത്തിരയിൽ!! യുവതാരങ്ങളുമായി ആഷിഖ് അബുവിന്റെ വൈറസ്....കണ്ണിൽ കണ്ടതും അനുഭവിച്ച നോവും വെള്ളിത്തിരയിൽ!! യുവതാരങ്ങളുമായി ആഷിഖ് അബുവിന്റെ വൈറസ്....

     പഞ്ചാബി ഹൗസിന്റെ രണ്ടാം ഭാഗം

    പഞ്ചാബി ഹൗസിന്റെ രണ്ടാം ഭാഗം

    പഞ്ചാബി ഹൗസിന്റെ ആദ്യഭാഗത്തുളളവരെ വീണ്ടും ഒന്നു കൂടി വിളിച്ച് ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുക്കണമെന്നായിരുന്നു കരുതിയത്. ഹനീഫ് ഇക്കയും, മനച്ചാൻ വർഗീസും നമ്മളോടൊപ്പമില്ല. എന്നാൽ ഉ‌ള്ളവരെ വച്ച് രണ്ടാം ഭാഗം ചെയ്യാമെന്നായിരുന്നു വിചാരിച്ചത്. എന്നാൽ ഓരേ കാര്യങ്ങൾ കൊണ്ട് നടന്നില്ല. ‍ഞങ്ങൾ ചർച്ച ചെയ്ത രീതിയിൽ ഒരു ഹിന്ദി സിനിമ വന്നിരുന്നു. അതു കൊണ്ടാ പഞ്ചാബി ഹൗസിന്റെ രണ്ടാം ഭാഗം തൽക്കാലം ഉണ്ടാകില്ല. എന്നാൽ സംഭവിച്ചുകൂടായ്മയില്ലെന്നും റാഫി പറഞ്ഞു.

      മൂകനായ ദിലീപ്

    മൂകനായ ദിലീപ്

    പഞ്ചാബി ഹൗസിൽ ഉണ്ണി എന്ന കഥാപാത്രത്തെയാണ് ദിലീപ് അവതരിപ്പിച്ചത്. കടക്കെണിയിൽ അകപ്പെട്ട് ഉണ്ണി കടലിൽച്ചാടി ആത്മഹത്യ ചെയ്യുന്നതോടെയാണ് ചിത്രം ആരംഭിക്കുന്നത്. കടലിൽ നിന്ന് ഉണ്ണിയെ രമണനു കിട്ടന്നതോടെയാണ് മാലപ്പടകത്തിന് തിരി കൊളുത്തിയതു പോലെയുള്ള കോമഡി നമ്പറുകൾ പിറവി എടുക്കുന്നത്. ദിലീപ് മൂഖനായി എത്തുന്ന ആ കഥാപാത്രത്തെ പ്രേക്ഷകർക്ക് ഒരിക്കലും മറക്കാൻ കഴിയില്ല. ജബാ ജബാ എന്നുള്ളത് ആളുകൾ ഇരു കൈകളും നീട്ടിയാണ് സ്വീകരിച്ചത്. 20 വർഷങ്ങൾക്ക് ശേഷവും ഇന്നും ജനങ്ങൾ ഇതു ഉപയോഗിക്കുന്നുണ്ട്.

     ദിലീപിനെ  കഴിയുളളൂ

    ദിലീപിനെ കഴിയുളളൂ

    മൂകനായ കഥാപാത്രത്തിനായി ദിലീപ് കുറെ ശബ്ദങ്ങൾ ഉണ്ടാക്കിയിരുന്നു. അതിൽ ഏറ്റവും ഹിറ്റായത് ജബാ ജബാ എന്നുള്ളതായിരുന്നുവെന്നും റാഫി പറഞ്ഞു. പഞ്ചാബി ഹൗസിന്റെ ഹിന്ദി പതിപ്പിൽ ഉണ്ണിയായി എത്തിയത് ഷാഹിദ് കപൂറായിരുന്നു. ഷാഹിദിനു വേണ്ടി മൂകനായി ഡബ് ചെയ്യാൻ ദിലീപിനെ തന്നെ വിളിക്കേണ്ടി വന്നു. അതൊക്കെ ദിലീപിനെ കൊണ്ട് മാത്രമേ സാധിക്കുകയുള്ളൂ. വേറെ ആരേയും ഇതൊന്നും പറഞ്ഞ് പഠിപ്പിക്കാൻ സാധിക്കുകയില്ലെന്നും അദ്ദേഹം പറഞ്ഞു.

     തിരക്കഥയിൽ  ഇല്ലാത്ത ഡയലോഗ്

    തിരക്കഥയിൽ ഇല്ലാത്ത ഡയലോഗ്

    ജനാർദ്ദൻ ദിലീപിനും ഹരിശ്രീ അശോകനും പണി കൊടുക്കുന്ന ഒരു സീനുണ്ട്. ഒരുപണി തീരുമ്പോൾ അശോകന് വീണ്ടും പണി കൊടുക്കുന്നതും അത് കണ്ട് ദിലീപ് ചിരിക്കുന്നു. ആ ചിരിയെ തുമ്മലാക്കി മാറ്റുക എന്നതു മാത്രമായിരുന്നു തിരക്കഥയിൽ. എന്നാൽ ആ സീൻ എടുത്ത സമയത്ത് എന്തോ കുറവ് തോന്നിയിരുന്നു. ആ ഭാഗത്ത് രമണന് ഒരു ഡയലോഗ് വേണമെന്ന് തോന്നി. തീരുമ്പോൾ തീരുമ്പോൾ പണി തരാൻ ഞാനെന്താ കുപ്പിയിൽ നിന്ന് വന്ന ഭൂതമാണോ എന്ന ഡയലോഗ് ജനിക്കുന്നത് ആ സ്പോർട്ടിലാണ്. ആ സൂപ്പർ ഹിറ്റ് ഡയലോഗ് നിർദ്ദേശിച്ചത് ദിലീപായിരുന്നു.

    English summary
    director rafi says about dilepp hit movie pajabi house
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X