For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ആ നമ്പർ നിമ്മിയുടേതല്ല.. ദയവ് ചെയ്ത് മെസേജ് അയക്കരുത്', മുന്നറിയിപ്പുമായി രഞ്ജിത്ത് ശങ്കർ

  |

  സെപ്റ്റംബർ 23ന് ഒടിടി പ്ലാറ്റ്ഫോമായ ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്ത ജയസൂര്യ ചിത്രമായിരുന്നു സണ്ണി. വിദേശത്ത് നിന്നും നാട്ടിലെത്തിയ സണ്ണി എന്ന ചെറുപ്പക്കാരന്റെ ഏഴ് ദിവസത്തെ ക്വാറന്റൈൻ ജീവിതത്തിലൂടെയാണ് സിനിമ സഞ്ചരിക്കുന്നത്. ജയസൂര്യയാണ് സണ്ണിയായി വേഷമിട്ടിരിക്കുന്നത്.

  ഒരു നടൻ മാത്രമെ സിനിമയിൽ ഉടനീളം സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്നുള്ളൂ. മറ്റുള്ള കഥാപാത്രങ്ങൾ ശബ്ദത്തിലൂടെയാണ് സിനിമയിൽ എത്തിയിരിക്കുന്നത്. കൊവിഡ് കാലത്ത് പരിമിതികൾക്കുള്ളിൽ നിന്ന് ചിത്രീകരിച്ച മനോഹര സിനിമ കൂടിയാണ് സണ്ണി. രഞ്ജിത്ത് ശങ്കറാണ് സിനിമ സംവിധാനം ചെയ്തത്. ശിവദ, ഇന്നസെന്റ്, സിദ്ദിഖ്, മംമ്ത മോഹൻദാസ്, വിജയരാഘവൻ എന്നിവരും ചിത്രത്തിൽ ശബ്ദം കൊണ്ട് മാത്രം സാന്നിധ്യമറിയിച്ചു.

  ഒന്നര മണിക്കൂറിലധികം സമയം ഒരു നടനെ മാത്രം സ്‌ക്രീനിൽ കണ്ടുകൊണ്ടിരിക്കുക. ബാക്കിയുള്ള കഥാപാത്രങ്ങൾ ശബ്ദത്തിലൂടെ മാത്രം പ്രത്യക്ഷപെടുക തുടങ്ങി നിരവധി ഘടകങ്ങൾ കൊണ്ട് പൂർണമായും ഒരു പരീക്ഷണ ചിത്രമായിരുന്നു സണ്ണി. പാർഥിപൻ തമിൽ ഒത്തസെരുപ്പ് എന്നൊരു സിനിമ സംവിധാനം ചെയ്തിരുന്നു. നിരവധി പുരസ്കാരങ്ങൾ നേടിയ ഈ സിനിമയുടെ മേക്കിങ് രീതിയോട് വലിയ സാമ്യമുള്ള സിനിമ കൂടിയാണ് സണ്ണി. ഒറ്റ കഥാപാത്രം മാത്രമെ സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്നുള്ളൂവെങ്കിലും ബോറടിപ്പിക്കാതെ കണ്ടിരിക്കാൻ സാധിക്കുന്ന സിനിമയാണ് സണ്ണിയെന്നാണ് സിനിമ കണ്ടവർ അഭിപ്രായപ്പെടുന്നത്.

  ജയസൂര്യ എന്ന നടന്റെ വൺ മാൻ ഷോ എന്നതിനപ്പുറം നിലവിലെ അവസ്ഥകളും കൊവിഡ് വരുത്തിവെച്ച മാനസീക സംഘർഷങ്ങളും പ്രിയപെട്ടവരുടെ വിടവാങ്ങലുകളും എല്ലാം ചിത്രത്തിൽ ചർച്ച ചെയ്യുന്നുണ്ട്. ഇപ്പോൾ സിനിമയെ സംബന്ധിച്ചുള്ള ഒരു രസകരമായ സംഭവം പങ്കുവെച്ചിരിക്കുകയാണ് രഞ്ജിത്ത് ശങ്കർ. സിനിമയില്‍ നിമ്മി എന്ന കഥാപാത്രത്തിന്റെ ഫോൺ നമ്പർ എന്ന രീതിയില്‍ കാണിച്ചിരിക്കുന്ന നമ്പറിലേക്ക് നിരന്തരമായി സന്ദേശങ്ങൾ വരുന്നുണ്ടെന്നാണ് അദ്ദേഹം പറയുന്നത്.

  'സണ്ണിയില്‍ നിമ്മിയുടെ നമ്പർ ആയി കാണിച്ചിരിക്കുന്നത് എന്റെ അസിസ്റ്റന്റ് ആയ സുധീഷ് ഭരതന്റെതാണ്. ഒരാഴ്ചയായി അതില്‍ മെസേജുകളുടെ ബഹളമാണ്. ഇനി അയക്കുന്നവര്‍ ശ്രദ്ധിക്കുക' എന്നാണ് രഞ്ജിത്ത് ശങ്കര്‍ പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്. ജയസൂര്യയുടെ ഭാര്യ കഥാപാത്രമായ നിമ്മിയുടേത് എന്ന കാണിച്ച നമ്പറിലേക്കാണ് നിരവധി മെസേജുകൾ വരുന്നത്. രഞ്ജിത്തിന്റെ പോസ്റ്റ് പ്രത്യക്ഷപ്പെട്ടതോടെ നിരവധി പേർ രസകരമായ കമൻ്റുകളുമായി എത്തി. 'നിമ്മിയായിട്ട് സണ്ണിയില്‍ സണ്ണി ലിയോണ്‍ വരാഞ്ഞത് സുധീഷിന്റെ ഭാഗ്യം, വേണ്ടാരുന്നു രഞ്ജിത്തേട്ടാ, ഞങ്ങളെ ഇങ്ങനെ പറ്റിക്കെണ്ടായിരുന്നു' എന്നിങ്ങനെയാണ് കമന്റുകള്‍.

  ശിവദയായിരുന്നു നിമ്മി എന്ന കഥാപാത്രത്തിന് സണ്ണിയിൽ ശബ്ദം നൽകിയിരുന്നത്. മുമ്പും ജയസൂര്യയ്ക്കൊപ്പം നിരവധി സിനിമകൾ സംവിധാനം ചെയ്ത് വിജയം നേടിയിട്ടുള്ള സംവിധായകനാണ് രഞ്ജിത്ത് ശങ്കർ. സു സു സുധി വാത്മീകം, പുണ്യാളൻ അ​ഗർബതീസ് എന്നിവ അതിന് ഉദാഹരണങ്ങളാണ്. എന്നും ജയസൂര്യയെ നായകനാക്കുന്നതിൽ പലരിൽ നിന്നും വിമർശനങ്ങൾ നേരിട്ടിട്ടുള്ള സംവിധായകൻ കൂടിയാണ് രഞ്ജിത്ത് ശങ്കർ. സണ്ണി പ്രഖ്യാപിച്ചപ്പോഴും ഇരുവരുടേയും കോമ്പോ വീണ്ടും വരുന്നത് ആരാധകർക്കിടയിൽ ചർച്ചയായിരുന്നു.

  Sunny Official Teaser Reaction | Jayasurya | Ranjith Sankar | Dreams N Beyond

  ജയസൂര്യയ്ക്ക് വേണ്ടി എഴുതിയതായിരുന്നില്ല സണ്ണിയെന്നും അവസാനം കാസ്റ്റിങ് സമയത്ത് സണ്ണി ജയസൂര്യയിൽ എത്തിച്ചേരുകയായിരുന്നുവെന്നും രഞ്ജിത്ത് ശങ്കർ മുമ്പ് പറഞ്ഞിരുന്നു. 'ഒ​ന്നി​ച്ച്‌ ​ചെ​യ്തി​ട്ടു​ള്ള​ ​സി​നി​മ​ക​ളെ​ല്ലാം​ ​വി​ജ​യി​ച്ചി​ട്ടു​ണ്ട്.​ ​ഞ​ങ്ങ​ള്‍​ ​ത​മ്മി​ല്‍​ ​ന​ല്ല​ ​സൗ​ഹൃ​ദ​മു​ണ്ട്.​ ​പ​ക്ഷേ​ ​സൗ​ഹൃ​ദ​ത്തി​ന്റെ​ ​പേ​രി​ല്‍​ ​ഒ​രു​ ​സി​നി​മ​യും​ ​ചെ​യ്തി​ട്ടി​ല്ല.​ ​ഇ​നി​ ​ചെ​യ്യു​മെ​ന്നും​ ​തോ​ന്നു​ന്നി​ല്ല.​ ​ഒ​രു​ ​സി​നി​മ​യു​ടെ​ ​ക​ഥ​യി​ല്‍​ ​പൊ​തു​വാ​യി ​ആ​ക​ര്‍​ഷി​ക്കു​ന്ന​ ​എ​ന്തെ​ങ്കി​ലു​മൊ​ന്ന് ​ഉ​ണ്ടെ​ങ്കി​ല്‍​ ​മാ​ത്ര​മേ​ ​ര​ണ്ടു​പേ​രും​ ​ഒ​ന്നി​ച്ച്‌ ​ചേ​രാ​റു​ള്ളൂ.​ ​സ​ണ്ണി​യു​ടെ​ ​ക​ഥ​ ​ചി​ന്തി​ച്ചു​തു​ട​ങ്ങു​ന്ന​ ​സ​മ​യ​ത്തൊ​ന്നും​ ​സ​ണ്ണി​ക്ക് ​വേ​ണ്ടി​ ​ഒ​രി​ക്ക​ലും​ ​ജ​യ​നെ​ക്കു​റി​ച്ച്‌ ​ചി​ന്തി​ച്ചി​രു​ന്ന​തേ​യി​ല്ല' രഞ്ജിത്ത് ശങ്കർ പറയുന്നു. പ്രേതം 2വിന് വേണ്ടിയാണ് സണ്ണിക്ക് മുമ്പ് ജയസൂര്യയും രഞ്ജിത്ത് ശങ്കറും ഒരുമിച്ചത്.

  English summary
  Director Ranjith Sankar narrate an interesting incident about his latest movie sunny
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X