For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ലാൽ സാറിനെ ഇടിയ്ക്കുകയാണ്!! ആന്റണി ഫോണിലൂടെ കരഞ്ഞു, സിനിമ സെറ്റിലെ സംഭവം പങ്കുവെച്ച് രഞ്ജിത്ത്

  |

  സൗഹൃദങ്ങളുടെ റിസൾട്ടാണ് സിനിമ. ചില കെമിസ്ട്രികൾ ഒന്നായൽ മാത്രമേ സിനിമ ഹിറ്റാകുകയുള്ളൂ. മലയാളത്തിലെ പല ഹിറ്റു ചിത്രങ്ങളുടെ പിന്നാമ്പുറം പരിശോധിച്ചാൽ പല ദൃഢമായ സൗഹൃദത്തിന്റെ വേരുകൾ കാണാൻ സാധിക്കും. അഭിനേതാക്കൾ, സംവിധായകർ, നിർമ്മാതാവ് എന്നിങ്ങനെ സിനിമയിലെ വിവിധ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ ഐക്യവും സ്നേഹം സൗഹൃദവുമാണ് ഒരു സിനിമയുടെ വിജയ പരാജയങ്ങൾ നിർണ്ണയിക്കുന്നത്.

  നടൻ അർജുൻ ജയിലിലേയ്ക്ക്!! ചാർജ് ചെയ്തിരിക്കുന്നത് 354, 354 എ, 509 വകുപ്പുകൾ, രണ്ടു വർഷം വരെ അകത്തു കിടക്കം, അറസ്റ്റ് ഉടൻ

  മലയാള സിനിമയിൽ ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ സംവിധായകനാണ് രഞ്ജിത്. മോഹൻലാൽ- രഞ്ജിത്ത് കൂട്ട്കെട്ട് മലയാള സിനിമയിൽ മികച്ച ഒരു പിടി ഹിറ്റ് ചിത്രങ്ങളായിരുന്നു സമ്മാനിച്ചിരുന്നു. മോഹൻലാലിന്റെ കരിയറിലെ ഹിറ്റ് ചിത്രങ്ങളിൽ രഞ്ജിത്തിന്റെ സംഭാവന വളരെ വലുത് തന്നെയാണ്. ആറാം തമ്പുരാൻ, സ്പിരിറ്റ് മുതലായ ഇന്നും മലയാളികളുടെ പ്രിയപ്പെട്ട ചിത്രങ്ങളാണ്. ഇപ്പോൾ ഈ കൂട്ട്ക്കെട്ടിൽ പുതിയ ചിത്രം എത്തുകയാണ്. ഡ്രാമ യ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ പ്രേക്ഷകർ. സിനിമയ്ക്കുള്ളിൽ തന്നെ നിരവധി ആരാധകരാണ് ലാലേട്ടനുള്ളത്. സിനിമയ്ക്കുള്ളിലെ മോഹൻലാലിന്റെ ഒരു കടുത്ത് ആരാധകന്റെ കഥ പങ്കുവെയ്ക്കുകയാണ് രഞ്ജിത്ത്. ഒരു സംഭവവും അദ്ദേഹം വെളിപ്പടുത്തുന്നുണ്ട്.

  'ഖൽബില് തേനൊഴുകണ കോയിക്കോടും തെലുങ്കിൽ!! കോപ്പി സുന്ദർ മരണ മാസ് തന്നെ!! ഗോപി സുന്ദറിനു ട്രോൾമഴ ..

   ആന്റണി പെരുമ്പാവൂർ

  ആന്റണി പെരുമ്പാവൂർ

  മോഹൻലാലിന്റെ കടുത്ത് ആരാധകനാണ് ആന്റണി പെരുമ്പാവൂർ. താരത്തിന്റെ ഒട്ടുമമിക്ക ചിത്രങ്ങളും സംവിധാനം ചെയ്യുന്നതും ഇദ്ദേഹം തന്നെയാണ്. ഇവരുടെ സ്നേഹവും സൗഹൃദവും സിനിമയ്ക്ക് അകത്തും പുറത്തും പകൽ വെളിച്ചം പോലെ അറിയാവുന്ന ഒരു സംഗതിയാണ്. മോഹൻലാലിന്റെ കുടുത്ത് ആരാധകനാണ് ആൻറണി. ഏറെ സ്നേഹവും ബഹുമാനവും നൽകുന്നുണ്ട്. യഥാർഥ ജീവിതത്തിലും ആന്റണി ഇങ്ങനെയാണ്. ജീവിതത്തിൽ നടന്ന ഒരു സംഭവവും രഞ്ജിത്ത് പറയുകയാണ്.

   ആന്റണി കരഞ്ഞുകൊണ്ട് ഫോൺ വിളിച്ചു

  ആന്റണി കരഞ്ഞുകൊണ്ട് ഫോൺ വിളിച്ചു

  ദൃശ്യം സിനിമ ഷൂട്ടിങ് തൊടുപുഴയിൽ നടക്കുന്ന സമയം. ആന്റണിയുടെ ഫോൺ വന്നു. വല്ലാതെ ശബ്ജം ഇടയായിരുന്നു അന്ന് എന്നോട് സംസാരിച്ചത്. ലൊക്കേഷനിൽ നിന്ന് ഇറങ്ങി നടന്നുകൊണ്ടാണ് സംസാരിച്ചത്. ആന്റണിയുടെ ശബ്ദം വല്ലാതെ ഇടറുന്നുണ്ടായിരുന്നു. ഞാൻ കാര്യം അന്വേഷിച്ചു. ചേട്ടാ ആവിടെ ഒരു മുറിയിൽ ലാൽ സാറിനെ ഷജോൺ എടുത്തിട്ട് ഇടിക്കുകയാണ്. അത് കണ്ട് നിൽക്കാൻ എനിയ്ക്ക് ആകുന്നില്ല. എന്ന് പറഞ്ഞ് ആന്റണി കരയുകയായിരുന്നു.

   ചിത്രത്തിന്റെ നിർമ്മാതാവ്

  ചിത്രത്തിന്റെ നിർമ്മാതാവ്

  മോഹൻലാൽ എന്ന നടന്റെ ഏറ്റവും വലിയ ഫാനാണ് ആന്റ്ണി. അതിലുപരി ദൃശ്യം എന്ന ചിത്രത്തിന്റെ നിർമ്മാതാവ് കൂടിയാണ്. ആ സിനിമയുടെ നിർമ്മാതാവ് തന്നെയാണ് മോഹൻലാലിനെ തല്ലുന്ന സീൻ കണ്ടപ്പോൾ കരഞ്ഞ് പുറത്തേയ്ക്ക് പോയതെന്നുള്ളതാണ് ശ്രദ്ധേയം. ആന്റണി പെരുമ്പാവൂരിനുണ്ടായ ഈ ആരാധന ജീത്തുവിന് ലാലേട്ടനോട് ഉണ്ടായെങ്കിൽ ഒരിക്കലും ദൃശ്യം എന്ന ചിത്രം ഉണ്ടാകില്ലായിരുന്നു. കഥാപാത്രങ്ങൾ സൃഷ്ടിച്ച് അഭിനേതാക്കൾക്ക് വെല്ലുവിളി ഉയർത്തേണ്ടവരാണ് സംവിധായകരെന്ന് രഞ്ജിത്ത് കൂട്ടിച്ചേർത്തു.

   മോഹൻലാൽ എന്ത് ത്യാഗത്തിനു തയ്യാറാകും

  മോഹൻലാൽ എന്ത് ത്യാഗത്തിനു തയ്യാറാകും

  മോഹൻലാൽ സിനിമയ്ക്ക് വേണ്ടി എന്ത് ത്യാഗത്തിനും വിട്ട് വീഴ്ചകൾക്കും തയ്യാറാകുമെന്ന് കഥകൾ കേട്ടിരുന്നു. ഇത് വളരെ ശരിയാണ്. മോഹൻലാലിന്റെ സിനിമയോടുളള ആത്മബന്ധത്തെ കുറിച്ച് രഞ്ജിത്ത് പറഞ്ഞത് ഇങ്ങനെയാണ്. ലാൽ ഒരു സിനിമയിൽ അഭിനയിക്കാൻ തീരുമാനിക്കുന്നത് അദ്ദേഹം ആ സിനിമയെ സ്നേഹിക്കുന്നതു കൊണ്ടാണ്. അങ്ങനെ സ്നേഹിച്ചു കഴിഞ്ഞാൽ കഥാപാത്രത്തിനു വേണ്ടി എന്ത് ത്യാഗത്തിനും വിട്ട്വീഴ്ചയ്ക്കും അദ്ദേഹം തയ്യാറാകും- സംവിധായകൻ പറഞ്ഞു.

  English summary
  director ranjith says about mohanlal antony perumbavoor relationship
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X