For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇത് നേതാവ്, ഇത് ഞങ്ങളുടെ സ്വന്തം പിണറായി വിജയൻ! സര്‍ക്കാരിനെ അഭിനന്ദിച്ച് റോഷന്‍ ആന്‍ഡ്രൂസ്‌

  |

  കൊറോണ വൈറസ് വ്യാപനം നിയന്ത്രിക്കാനായി ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് സംസ്ഥാന സര്‍ക്കാറും നടപ്പിലാക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ നേത്വത്തിലുളള പ്രവര്‍ത്തനങ്ങള്‍ മറ്റു സംസ്ഥാനങ്ങള്‍ക്കും മാതൃകയായി മാറിയിരുന്നു. കൊറോണ കാലത്ത് 20,000 കോടിയുടെ സാമ്പത്തിക പാക്കേജാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നത്. വൈറസ് ബാധ സ്ഥിരീകരിച്ചവര്‍ക്ക് കൃത്യമായ പരിചരണമാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ ലഭിക്കുന്നത്.

  കൊറോണ ബാധിച്ച നിരവധി പേര്‍ പിന്നീട് അസുഖം ഭേദമായി തങ്ങളുടെ വീടുകളിലേക്ക് മടങ്ങിയിരുന്നു. കൊറോണയെ സംബന്ധിച്ചുളള വിവരങ്ങള്‍ അധിക ദിവസങ്ങളിലും മുഖ്യമന്ത്രി അറിയിക്കാറുണ്ട്. അതേസമയം കൊറോണയ്‌ക്കെതിരെ മുഖ്യമന്ത്രിയുടെ നേത്വത്വത്തില്‍ സര്‍ക്കാര്‍ പുലര്‍ത്തുന്ന നിതാന്ത ജാഗ്രതയെ അഭിനന്ദിച്ച് സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് രംഗത്തെത്തിയിരുന്നു. സംവിധായകന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലായിരിക്കുകയാണ്.

  റോഷന്‍ ആന്‍ഡ്രൂസിന്റെ വാക്കുകളിലേക്ക്: അശാന്തിയുടെ കാലമാണിത്. ഇന്ന് മരണമെത്ര, രോഗികളായവരെത്ര എന്ന ആശങ്കയോടെ വാർത്തയ്ക്കു വേണ്ടി കാത്തിരിക്കുന്ന ക്ഷാമകാലം. പൊരുതുകയല്ലാതെ മറ്റു മാർഗ്ഗങ്ങളില്ലാത്ത യുദ്ധകാലം. എങ്കിലും എല്ലാ ദിവസവും വൈകുന്നേരം 6 മണിക്ക് ഞാനും കുടുംബവും ടി.വി ഓൺ ചെയ്യുന്നത് " ഭയപ്പെടേണ്ട, ഞങ്ങളുണ്ടിവിടെ" എന്ന് ധൈര്യം പകരാനെത്തുന്ന നമ്മുടെ സൈന്യാധിപനെ കാണാനാണ്.

  ഒരിക്കൽ പോലും പതറാതെ " സർക്കാർ ഒപ്പമല്ല മുൻപിലുണ്ട്" എന്നദ്ദേഹം പറയുമ്പോൾ ജയം നമുക്ക് തന്നെയെന്നുറപ്പ് തോന്നുന്നു. നമുക്കും ആ രോഗാണുവിനുമിടയിൽ സർക്കാർ ഉണ്ടെന്ന വിശ്വാസം തോന്നുന്നു. ഒരു നിപ്പയ്ക്കും പ്രളയത്തിനും ചോർത്തിക്കളയാമായിരുന്ന ആത്മവിശ്വാസം അന്നുള്ളതിനേക്കാൾ നെഞ്ചിലേറ്റി അദ്ദേഹം എല്ലാ ദിവസവും ഡയസിലേയ്ക്ക് നടന്നു കയറുന്നതു കാണുമ്പോൾ സുരക്ഷിതമായ കരങ്ങളിലാണ് നാടെന്നു തിരിച്ചറിയുന്നു.

  ആപൽഘട്ടത്തെ പൊളിറ്റിക്കൽ മൈലേജിനു വേണ്ടി ഉപയോഗിക്കാമെന്ന രാഷ്ട്രീയ തന്ത്രം ഒരിക്കൽ പോലും പയറ്റാതെ, എതിർ ചേരിയിലുള്ളവരുടെ നന്മകളെ പോലും പ്രകീർത്തിച്ചു, നമ്മുടെ സ്വകാര്യ അഹങ്കാരമായ ബഹുമാനപ്പെട്ട ആരോഗ്യ മന്ത്രി ശ്രീമതി ശൈലജ ടീച്ചർക്കൊപ്പം നമുക്കദ്ദേഹം മാർഗ്ഗനിർദ്ദേശങ്ങൾ നൽകുമ്പോൾ, അത് ലോകം മുഴുവൻ മാതൃകയാക്കുമ്പോൾ , തലയുയർത്തി നിന്ന് പറയാൻ തോന്നുന്നു; പറയുന്നു- " ഇത് നേതാവ് , ഇത് മുഖ്യമന്ത്രി.. ഇത് ഞങ്ങളുടെ സ്വന്തം പിണറായി വിജയൻ!". റോഷന്‍ ആന്‍ഡ്രൂസ് ഫേസ്ബുക്കില്‍ കുറിച്ചു.

  ഇതിലും മികച്ചൊരു തുടക്കം എനിക്ക് ലഭിക്കാനില്ല! പുതിയ സിനിമയെക്കുറിച്ച് പ്രിയാ വാര്യര്‍

  അതേസമയം റോഷന്‍ ആന്‍ഡ്രൂസിന് പുറമെ മറ്റ് താരങ്ങളും സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളെ നേരത്തെ പ്രശംസിച്ചിരുന്നു. അധിക പേരും സര്‍ക്കാര്‍ പറയുന്ന കാര്യങ്ങള്‍ അനുസരിക്കണമെന്നും അഭ്യര്‍ത്ഥിച്ചിരുന്നു. കൊറോണ കാലത്ത് സംസ്ഥാനത്തിനൊപ്പം കേന്ദ്ര സര്‍ക്കാരും ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് നടത്തികൊണ്ടിരിക്കുന്നത്. ഇത് വൈറസ് വ്യാപനം കുറച്ചെങ്കിലും കുറയ്ക്കാന്‍ സഹായിച്ചിരുന്നു.

  സ്റ്റെപ്പുകള്‍ കയറിയിറങ്ങി കഠിനമായ വ്യായാമവുമായി ചാക്കോച്ചന്‍! വൈറലായി ചിത്രം

  Read more about: roshan andrews pinarayi vijayan
  English summary
  director roshan andrews posted about cm pinarayi vijayan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X