For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'അവിചാരിതം... മനോഹരം', ശ്രീജേഷിനെ കണ്ടുമുട്ടിയ സന്തോഷത്തിൽ ഷാജി കൈലാസ്

  |

  നീണ്ട 41 വർഷത്തെ കാത്തിരിപ്പിന് ഒടുവിലാണ് ഇന്ത്യൻ ഹോക്കി ടീം ഒളിംപിക്സ് മെഡല്‍ നേടിയത്. 1980ന് ശേഷം ആദ്യമായാണ് ഹോക്കിയില്‍ ഇന്ത്യയുടെ ഒളിംപിക് മെഡല്‍ നേട്ടം. ടോക്കിയോ ഒളിംപിക്‌സില്‍ നാലിനെതിരെ അഞ്ച് ഗോളുകള്‍ക്ക് ജര്‍മനിയെ തകര്‍ത്താണ് ഇന്ത്യന്‍ പുരുഷ ടീം വെങ്കല മെഡല്‍ അണിഞ്ഞത്.

  ജര്‍മനിക്കെതിരായ പോരാട്ടത്തില്‍ മത്സരം പൂര്‍ത്തിയാവാന്‍ ആറ് സെക്കന്‍ഡ് മാത്രം ബാക്കിനില്‍ക്കേ ഐതിഹാസിക സേവുമായി മലയാളി ഗോളി പി.ആര്‍ ശ്രീജേഷ് ഇന്ത്യക്ക് മെഡല്‍ സമ്മാനിക്കുകയായിരുന്നു. ഒരു ഭാരതീയൻ എന്ന നിലയിൽ മലയാളികൾക്കെല്ലാം അത് അഭിമാനനേട്ടമായിരുന്നു. ഇന്ത്യയ്ക്ക് ഐതിഹാസിക വിജയം സമ്മാനിച്ച ശ്രീജേഷിനെയും കൂട്ടരേയും തേടി പിന്നീട് എത്തിയത് നിരവധി അഭിനന്ദനങ്ങളാണ്.

  ഒളിംപിക്‌സില്‍ ചരിത്ര വിജയം സ്വന്തമാക്കിയ ഇന്ത്യൻ സംഘത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവരും അഭിനന്ദിച്ചിരുന്നു. ഇത് പുതിയ ഇന്ത്യയാണ് ആത്മവിശ്വാസം നിറഞ്ഞുതുളുമ്പുന്ന ഒരു ഇന്ത്യ. ഓരോ ഭാരതീയന്റെയും ഓർമകളിൽ എന്നും നിലനിൽക്കുന്ന ഒരു ചരിത്ര ദിനമാണ് ഇന്ന്. രാജ്യത്തേക്ക് വെങ്കല മെഡൽ കൊണ്ടുവന്ന ഇന്ത്യൻ സംഘത്തിന് അഭിനന്ദനങ്ങൾ. നമ്മുടെ യുവാക്കൾക്ക് പുതിയ പ്രതീക്ഷകളാണ് അവർ സമ്മാനിച്ചിരിക്കുന്നത് എന്നാണ് ശ്രീജേഷിനെയും ടീമിനെയും അഭിനന്ദിച്ച് നരേന്ദ്ര മോദി പറഞ്ഞത്. ടോക്കിയോയില്‍ നിന്ന് മടങ്ങിയെത്തിയ ശേഷം ഇന്ത്യന്‍ പുരുഷ ഹോക്കി ടീമിനെ പ്രധാനമന്ത്രി നേരില്‍ക്കണ്ടും അഭിനന്ദിച്ചിരുന്നു.

  ഒളിമ്പിക്സ് മത്സരത്തിന് ശേഷം നാട്ടിലെത്തിയ ശ്രീജേഷിനെ നേരിട്ട് കണ്ട് അഭിനന്ദം അറിയിക്കാൻ സിനിമാ സാംസ്കാരിക സാമൂഹിക രാഷ്ട്രീയ രം​ഗത്തെ പ്രമുഖരും എത്തിയിരുന്നു. ഇപ്പോളഅ‍ ശ്രീജേഷിനെ നേരിട്ട് കണ്ട സന്തോഷം സോഷ്യൽമീഡിയ വഴി പങ്കുവെച്ചിരിക്കുകയാണ് മലയാള സിനിമയിലെ എക്കാലത്തെയും മികച്ച സിനിമകളുടെ സംവിധായകരിൽ ഒരാളായ ഷാജി കൈലാസ്. ശ്രീജേഷിനും കുടുംബത്തിനും ഒപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് മലയാളികളുടെ അഭിമാനമായ ശ്രീജേഷിനെ നേരിട്ട് കാണാൻ സാധിച്ച സന്തോഷം അദ്ദേഹം പങ്കുവെച്ചത്. ഷൂട്ടിങിന്റെ ഇടവേളയിൽ സംഭവിച്ച അപ്രതീക്ഷിത കണ്ടുമുട്ടലായിരുന്നു ഇതെന്നാണ് ഷാജി കൈലാസ് കുറിച്ചത്.

  മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ തിരക്കിലാണ് ഷാജി കൈലാസ്. ചിത്രത്തിന്റെ ഷൂട്ടിങ് പാലക്കാട് കുതിരാന്‍ ഭാ​ഗത്ത് പുരോ​ഗമിക്കുകയാണ്. ഷൂട്ടിങ് ഇടവേളയിൽ ഭക്ഷണം കഴിക്കാന്‍ ഹോട്ടലില്‍ കയറിയപ്പോഴാണ് ശ്രീജേഷിനെയും കുടുംബത്തെയും ഷാജി കൈലാസ് കണ്ടുമുട്ടിയത്. ശ്രീജേഷിനെ കണ്ടതും സംസാരിക്കാന്‍ പറ്റിയതും മഹാഭാഗ്യമായി കരുതുന്നുവെന്നും ഷാജി കൈലാസ് കുറിച്ചു.

  കാത്തിരിപ്പിന് വിരാമം, Mohanlal-Shaji Kailas കൂട്ടുകെട്ട് വീണ്ടും

  'അവിചാരിതം... മനോഹരം...അതൊരു അപ്രതീക്ഷിത കാഴ്ചയായിരുന്നു. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂർ നിര്‍മ്മിച്ച്‌ മോഹന്‍ലാലിനെ നായകനാക്കി ഞാന്‍ സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് പാലക്കാട് കുതിരാന്‍ ഭാഗത്ത് നടക്കുന്നു. ഭക്ഷണം കഴിക്കാന്‍ ഹോട്ടലില്‍ കയറുമ്പോഴാണ് പി.ആര്‍ ശ്രീജേഷ് കയറിവരുന്നത്. കൂടെ സ്നേഹമുള്ള കുടുംബവും. ഒളിംപിക്‌സില്‍ മെഡല്‍ നേടിയ മലയാളി. ഇന്ത്യന്‍ ഹോക്കിയുടെ ഗോള്‍വല കാത്ത അതുല്യപ്രതിഭ. പരസ്പരം കണ്ടപ്പോള്‍, സംസാരിച്ചപ്പോള്‍, അടുത്ത് നിന്ന് ഫോട്ടോക്ക് പോസ് ചെയ്തപ്പോള്‍ അതൊരു അഭിമാനത്തിന്റെ നിമിഷമായി മാറി. ശ്രീജേഷിനെ കണ്ടതും സംസാരിക്കാന്‍ പറ്റിയതും മഹാഭാഗ്യമായി കരുതുന്നു. ഈ കായികതാരം ഇനിയും ഉയരങ്ങള്‍ കീഴടക്കട്ടെ.. മലയാളിയുടെ പേരും പെരുമയും സഹ്യന്‍ കടന്ന്, കടല്‍ കടന്ന് ലോകമെമ്പാടും എത്തട്ടെ... നന്ദി ശ്രീജേഷ്... അങ്ങേക്ക് വേണ്ടി ഏതൊരു കയികപ്രേമിയേയും പോലെ ഞാനും പ്രാര്‍ത്ഥിക്കുന്നു..ചക് ദേ ഇന്ത്യ...' എന്നായിരുന്നു ഷാജി കൈലാസ് കുറിച്ചത്. പൃഥ്വിരാജ് ചിത്രം കടുവയാണ് അണിയറയിൽ ഒരുങ്ങുന്ന മറ്റൊരു ഷാജി കൈലാസ് സിനിമ.

  English summary
  director shaji kailas social media post about Tokyo Olympics hero p r Sreejesh
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X