twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ശ്യമപ്രസാദ് പറയുന്നു ; അരസികേഷു കവിത്വ നിവേദനം...

    |

    സീരിയലുകള്‍ നിരോധിക്കണമെന്ന സംവിധായകന്‍ ശ്യമാപ്രസാദിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഏതായാലും വിവാദമായി. ടെലിവിഷന്‍ രംഗത്തും പുറത്തുമെല്ലാം അദ്ദേഹത്തിന്റെ പ്രസ്താവന ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. പലരും ഫേസ്ബുക്കിലൂടെയും അല്ലാതെയും അഭിപ്രായങ്ങളും എതിര്‍പ്പുകളും അറിയിച്ചു. ഇപ്പോഴിതാ തന്റെ പോസ്റ്റിന് വിശദീകരണവുമായി ശ്യമപ്രസാദ് വീണ്ടുമെത്തിയിരിക്കുകയാണ്.

    '' മദ്യപാനവുമായി ബന്ധപ്പെട്ട് ഉണ്ടായേക്കാവുന്ന ആരോഗ്യ സാമൂഹിക പ്രശ്‌നങ്ങളെക്കാള്‍ ഗുരുതരമായ വിപത്തുകള്‍ നമ്മുടെ ഒക്കെ കുടുംബങ്ങളില്‍ നിത്യേന ആസ്വദിക്കപ്പെടുന്ന സീരിയലുകള്‍ മൂലം ഉണ്ടാകാനിടയുണ്ടെന്ന് സൂചിപ്പിക്കല്‍ മാത്രമായിരുന്നു എന്റെ ഉദ്ദേശം. മദ്യനിരോധനത്തിന് കാട്ടുന്ന ഉത്സാഹത്തിന്റെ ഒരംശം ഈ കാര്യത്തിലും ശ്രീ സുധീരനെപ്പോലുളളവര്‍ കാണിക്കണമെന്ന് ഒരല്പം വ്യംഗ്യാര്‍ഥത്തില്‍ പറഞ്ഞെന്നേയുളളൂ. അതു മനസ്സിലാക്കാതെ സീരിയലുകള്‍ നിരോധിക്കണമെന്ന് ഞാന്‍ ആവശ്യപ്പെട്ടുവെന്ന് ആരെങ്കിലും കരുതിയെങ്കില്‍ പണ്ട് കവി പാടിയതുപോലെ '' അരസികേഷു കവിത്വ നിവേദനം, ശിരസി മാലിഖ, മാലിഖ '' എന്ന് സ്വയം ശാസിക്കാനേ തോന്നുന്നുളളൂ. '' -ശ്യാമപ്രസാദ് പറയുന്നു.

    syamaprasad

    '' സുധീര പ്രതിഭകള്‍ക്ക് യാഥാര്‍ഥ്യബോധം ഉണ്ടാക്കിക്കൊടുക്കാന്‍ സാധിച്ചില്ലെങ്കിലും ടി.വി. സീരിയല്‍ രംഗത്തെ മൂല്യ ഇടിവിനെ ചൂണ്ടിക്കാണിക്കാനെങ്കിലും എന്റെ പോസ്റ്റ് ഉതകിയല്ലോ. അത്രയും സന്തോഷം '' - എന്നു പറഞ്ഞാണ് അദ്ദേഹം ഫേസ്ബുക്കില്‍ തന്റെ കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.

    English summary
    director shyamaprasad says that he doesn't want to ban anything. recently he criticised the soap operas and asked V M Sudheeran to ban it . this has become a topic of discussion both in social media and in television industry. many criticised his comment.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X